Home Featured ബെംഗളൂരു: പൊടിശല്യം കുറയ്ക്കാൻ റോഡിൽ വെള്ളംതളിക്കും; പദ്ധതിയുമായി ബി.ബി.എം.പി.

ബെംഗളൂരു: പൊടിശല്യം കുറയ്ക്കാൻ റോഡിൽ വെള്ളംതളിക്കും; പദ്ധതിയുമായി ബി.ബി.എം.പി.

ബെംഗളൂരു: നഗരത്തിലെ പൊടിശല്യം കുറയ്ക്കുന്നതിന് റോഡിലേക്ക് വെള്ളംതളിക്കുന്ന പദ്ധതിയുമായി ബി.ബി.എം.പി. വെള്ളംതളിക്കുന്നതിന് അഞ്ചുടാങ്കർ ലോറികൾ വാടകയ്ക്കെടുക്കുന്നതിന് ബി.ബി.എം.പി. ടെൻഡർ ക്ഷണിച്ചു.6000 ലിറ്റർ സംഭരണശേഷിയുള്ള, 30 മീറ്റർ ദൂരംവരെ വെള്ളം ചീറ്റാൻ സംവിധാനമുള്ള ടാങ്കറുകളാണ് നിരത്തിലിറക്കുക.നഗരത്തിലെ ഏറ്റവും പൊടിശല്യമുള്ള അഞ്ച് റോഡുകളിൽ ഈ ടാങ്കറുകൾ നിയോഗിക്കും.

ദിവസത്തിൽ ചുരുങ്ങിയത് മൂന്നുതവണയെങ്കിലും ടാങ്കറുകളുപയോഗിച്ച് റോഡിലും അന്തരീക്ഷത്തിലും വെള്ളം തളിക്കാനാണ് പദ്ധതി.ആദ്യഘട്ടത്തിൽ വിജയകരമായാൽ കൂടുതൽ ടാങ്കറുകളെത്തിക്കും. മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽനിന്നുള്ള വെള്ളമാണ് ഇതിലുപയോഗിക്കുക. പൊടിശല്യം കുറയുന്നതോടെ അന്തരീക്ഷ മലിനീകരണത്തോത് കുത്തനെ കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മുൻവർഷങ്ങളിലും റോഡിൽ വെള്ളംതളിക്കുന്ന പദ്ധതി ആവിഷ്‌കരിച്ചിരുന്നെങ്കിലും കൃത്യമായ നിരീക്ഷണ സംവിധാനമില്ലാതിരുന്നതിനാൽ പരാജയപ്പെട്ടിരുന്നു.എന്നാൽ ഇത്തവണ ടാങ്കറുകൾ നിരീക്ഷിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് ബി.ബി.എം.പി.യുടെ തീരുമാനം. വാടകയ്ക്കെടുക്കുന്ന ടാങ്കറുകളിൽ ജി.പി.എസ്. സംവിധാനവും ഘടിപ്പിക്കും.പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി വിവിധ പ്രദേശങ്ങളിൽ സർവേ നടത്താനും തീരുമാനമുണ്ട്. കൂടുതൽ പൊടിശല്യമുള്ള പ്രദേശങ്ങൾ സർവേയിലൂടെ കണ്ടെത്തും. ആദ്യഘട്ടത്തിൽ പ്രധാന റോഡുകൾക്കായിരിക്കും പരിഗണന.

ദിവസം എത്രതവണ വെള്ളം തളിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അതത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് തീരുമാനിക്കും.അതേസമയം, വെള്ളംതളിച്ച് പൊടിശല്യം അകറ്റുന്നത് പ്രായോഗികമല്ലെന്നും വാദമുണ്ട്. ആർദ്രത തീരെയില്ലാത്ത പ്രദേശങ്ങളിൽ വെള്ളം തളിക്കുന്നതിന്റെ ഗുണം പരമാവധി രണ്ടുമണിക്കൂറേ ലഭിക്കുകയുള്ളൂ.പിന്നീട് പൊടിശല്യം മുമ്പുണ്ടായിരുന്നതിനെക്കാൾ രൂക്ഷമാകുന്ന സാഹചര്യവുമുണ്ടാകും. വലിയ അളവിൽ വെള്ളം കണ്ടെത്തേണ്ടിവരുന്നതും ബുദ്ധിമുട്ടാകുമെന്നാണ് വാദം.

വൃക്ക, കരള്‍ വില്‍പനയ്ക്ക്’! ബോര്‍ഡ് സ്ഥാപിച്ച്‌ ദമ്ബതികള്‍; നടപടിയെടുക്കുമെന്ന് പോലീസ്

തിരുവനന്തപുരം: ‘വൃക്ക, കരള്‍ വില്‍പനയ്ക്ക്’ തിരുവനന്തപുരം മണക്കാട് വീടിനു മുകളില്‍ സ്ഥാപിച്ച ഈ ബോര്‍ഡിന്റെ ചിത്രം ‘കേരളത്തിനു നാണക്കേട്’ എന്ന തലക്കെട്ടോടെയാണ് ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.ആന്തരികാവയവങ്ങള്‍ വില്‍ക്കുന്നതു കുറ്റകരമായതിനാല്‍ ബോര്‍ഡിന്റെ ചിത്രം വ്യാജമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ബോര്‍ഡിലെ നമ്ബറിലേക്കു വിളിച്ചപ്പോള്‍ സംഗതി സത്യമാണെന്നു മനസ്സിലായി.

വരുമാനം നിലച്ചതിനാല്‍ കുടുംബം പോറ്റാനും കടബാധ്യത തീര്‍ക്കാനും പണത്തിനായാണു ബോര്‍ഡ് വച്ചതെന്നു വീട്ടിലെ താമസക്കാര്‍ സ്ഥിരീകരിച്ചു. മണക്കാട് വാടകയ്ക്കു താമസിക്കുന്ന ദമ്ബതികളാണ് ബോര്‍ഡ് വച്ചത്. ബോര്‍ഡ് എടുത്തുമാറ്റാന്‍ വീട്ടുടമ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ബോര്‍ഡ് നിയമവിരുദ്ധമാണെന്നും അന്വേഷിച്ചു നടപടിയെടുക്കുമെന്നും ഫോര്‍ട്ട് പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group