ന്യൂഡല്‍ഹി: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും കണ്‍വീനറായ കേന്ദ്രമന്ത്രി ശോഭ കരന്ദലജെയെയും ബിജെപി കേന്ദ്ര നേതൃത്വം നിയമിച്ചു.മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ പ്രചാരണ സമിതി അംഗമാക്കി. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകയിലെ രണ്ടു പ്രമുഖ സമുദായങ്ങളായ ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളിലെ നേതാക്കളാണ് ബൊമ്മെയും കരന്ദലാജെയും.
അശ്ലീലം പറഞ്ഞവര്‍ക്കു നേരെ മുളകുപൊടി എറിഞ്ഞു, യുവതിയെ ടെലിഫോണ്‍ പോസ്റ്റില്‍ കെട്ടിയിട്ടു; മൂന്നു പേര്‍ അറസ്റ്റില്‍
കന്യാകുമാരി; കളിയാക്കിയതിനെ ചോദ്യം ചെയ്ത യുവതിയെ നടുറോഡിലെ ടെലിഫോണ്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു.
കന്യാകുമാരി കുഴിത്തുറ മേല്‍പ്പുറം ജങ്ഷനിലാണ് സംഭവമുണ്ടായത്. 35 കാരിയായ യുവതിയോടായിരുന്നു ആക്രണം. തുടര്‍ന്ന് ഒന്നര മണിക്കൂറിനു ശേഷം പൊലീസ് എത്തിയാണ് യുവതിയെ മോചിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു പേര്‍ ഒളിവിലാണ്.
മാര്‍ത്താണ്ഡത്ത് മസാജ് സെന്റര്‍ നടത്തുകയാണ് യുവതി. യുവതിയെ ആക്രമികള്‍ സ്ഥിരമായി കളിയാക്കുകയും അശ്ലീലം പറയുകയും ചെയ്തിരുന്നു. സംഭവം നടന്ന ദിവസം കളിയാക്കല്‍ തുടര്‍ന്നതോടെ യുവതി ഇവരുടെ നേരെ മുളകുപൊടി എറിയുകയായിരുന്നു. ഇതില്‍ പ്രകോപിതരായ അക്രമികള്‍ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. നാട്ടുകാരുടെ മുന്നിലാണ് സംഭവം നടന്നതെങ്കിലും ആരും പ്രതികരിക്കാന്‍ തയാറായില്ല.
പാകോട് സ്വദേശികളും ഓട്ടോ ഡ്രൈവര്‍മാരുമായ ശശി (47), വിനോദ് (44), വിജയകാന്ത് (37) എന്നിവര്‍ അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്ന ദിപിന്‍, അരവിന്ദ് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോഴാണ് അരുമന സ്റ്റേഷനിലെ പൊലീസ് വിവരമറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തിയതിനു ശേഷമാണ് യുവതിയെ മോചിപ്പിച്ചത്. പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കണ്ടെത്തിയത്.