മുഴുവൻ ബസുകളിലും സ്ത്രീകൾക്കു സൗജന്യയാത്ര ഒരുക്കി ബിഎംടിസി. വിമാനത്താവളത്തിലേക്കുള്ള വായു വജ്ര, വജ്ര എസി ഉൾപ്പെടെ മുഴുവൻ ബസുകളിലും ഇളവ് ബാധകമായിരിക്കും. ആദ്യമായാണു സ്ത്രീകൾക്കായി ബിഎംടിസി സൗജന്യയാത്ര ഒരുക്കുന്നത്.
സ്ത്രീകൾക്കു സുരക്ഷിതമായ പൊതുഗതാഗത മാർഗം ഒരുക്കുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു ബിഎംടിസി അറിയിച്ചു. ഒപ്പം സ്ത്രീകളെ കൂടുതലായി ബസ് യാത്രയിലേക്കു ആകർഷിക്കാനും ലക്ഷ്യമിടുന്നു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ എല്ലാ വിഭാഗം യാത്രക്കാർക്കുമായി ബിഎംടിസി സംഘടിപ്പിച്ച സൗജന്യ യാത്ര വൻ വിജയമായിരുന്നു. കൂടുതൽ പേരെ ബസ് സർവീസിലേക്കു ആകർഷിക്കാൻ ഇതു സഹായിച്ചെന്ന വിലയിരുത്തലിലാണ് നടപടി.
വനിതാദിന സമ്മാനം; 25 വര്‍ഷം വീട്ടുജോലി ചെയ്ത മുന്‍ഭാര്യക്ക് രണ്ട് കോടി രൂപ നല്‍കാന്‍ കോടതി വിധി
മാഡ്രിഡ്: 25 വര്‍ഷത്തെ ശമ്ബളമില്ലാത്ത വീട്ടുജോലിക്ക് തന്റെ മുന്‍ ഭാര്യക്ക് 200,000 യൂറോ (ഏകദേശം 17,706,079 രൂപ) നല്‍കണമെന്ന് സ്പാനിഷ് കോടതി ഉത്തരവിട്ടു.വാര്‍ഷിക മിനിമം വേതനം അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. തെക്കന്‍ അന്‍ഡലൂസിയ മേഖലയിലെ കോടതിയുടെതാണ് വിധി.ദമ്ബതികള്‍ക്ക് രണ്ട് പെണ്‍മക്കളാണ്. വിവാഹബന്ധം വേര്‍പെടുത്തിയതിലൂടെ വര്‍ഷങ്ങളോളം പങ്കാളിത്തത്തിലൂടെ നേടിയ സമ്ബത്തിലൊന്നും ഭാര്യക്ക് അധികാരമില്ലാതായി.
തുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിച്ചത്. വിവാഹം കഴിഞ്ഞതുമുതല്‍ ഭാര്യ സ്വയം സമര്‍പ്പിതയായി വീട്ടുജോലികള്‍ ചെയ്തുവരികയായിരുന്നുവെന്നും അതിനാല്‍ അവള്‍ക്ക് തുക കിട്ടാന്‍ അര്‍ഹതയുണ്ടെന്നും കോടതി വിധിച്ചു. പെണ്‍മക്കള്‍ക്കായി പ്രതിമാസം നിശ്ചിത തുക നല്‍കണം എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.