Home Featured ബെംഗളൂരുവിൽ വനിതാ ബൈക്ക് റൈഡര്‍മാരെ അച്ഛനും മകനും കയ്യേറ്റം ചെയ്തു.

ബെംഗളൂരുവിൽ വനിതാ ബൈക്ക് റൈഡര്‍മാരെ അച്ഛനും മകനും കയ്യേറ്റം ചെയ്തു.

ബംഗളൂരു ∙ നഗരത്തില്‍ വനിതാ ബൈക്ക് റൈഡര്‍മാരെ യുവാവും അച്ഛനും പട്ടാപ്പകല്‍ കയ്യേറ്റം ചെയ്തു. നൈസ് റോഡില്‍ ബനാര്‍കട്ടയില്‍ ഞായറാഴ്ചയാണു സംഭവം. തങ്ങളുടെ സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ചാണു യുവതികള്‍ക്കു നേരെയുള്ള ആക്രമണം. ഉടനടി പൊലീസില്‍ അറിയിച്ചെങ്കിലും ഏഴു മണിക്കൂറിനു ശേഷമാണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നു യുവതികള്‍ ആരോപിച്ചു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

തമിഴ്നാട് സ്വദേശികളായ പ്രിയങ്ക, ഷാരോണ്‍ എന്നിവര്‍ ബൈക്ക് റാലിക്കു ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. വെള്ളം കുടിക്കുന്നതിനായി നൈസ് റോഡില്‍ ബനാര്‍കട്ടയെന്ന സ്ഥലത്തു വാഹനം നിര്‍ത്തി. ഈ സമയം റോഡിന്റെ എതിര്‍വശത്തുള്ള വീട്ടിലെ മുതിര്‍ന്നയാള്‍ ഇരുവരെയും ഉച്ചത്തില്‍ ചീത്തപറഞ്ഞു. ഇയാളുടെ മകന്‍ തിരക്കേറിയ റോഡ് മുറിച്ചുകടന്ന് ഇരുവര്‍ക്കും അടുത്തെത്തി ഉടൻ പോകാന്‍ ആവശ്യപ്പെട്ടു.

റോഡില്‍ വാഹനം നിര്‍ത്തിയതിനെ ചൊല്ലി തര്‍ക്കത്തിനൊടുവില്‍ ഇയാള്‍ ബൈക്കുകളിലൊന്നിന്റെ ചാവി തട്ടിപ്പറിച്ചു വീട്ടിലേക്കു രക്ഷപ്പെട്ടു.മുക്കാല്‍ മണിക്കൂറിനു ശേഷം യുവാവ് കയ്യില്‍ വടിയുമായി വീണ്ടുമെത്തി. പൊലീസ് കണ്‍‌ട്രോള്‍ റൂമില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതുവഴി കടന്നുപോയ കാര്‍ യാത്രക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ബൈക്കിന്റെ ചാവി ഇയാള്‍ തിരികെ നല്‍കിയത്. യുവതികള്‍ കാനനകുണ്ടെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചെങ്കിലും ഏഴു മണിക്കൂറിനു ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. മഞ്ജുനാഥ് എന്നയാള്‍ക്കെതിരെ ആക്രമിക്കല്‍, ഗൂഡാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

വേനല്‍ചൂടില്‍ പോര്‍ട്ടബിള്‍ ACക്ക് പ്രിയമേറുന്നു

വേനല്‍ക്കാലത്ത് എസി ഇല്ലാതെ ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ആളുകള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് എസിയെയാണ്.കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ ചൂടില്‍ വളരെ ബുദ്ധിമുട്ടുന്നു. എസി ഫിറ്റിങ്ങിനും ധാരാളം പണം ചെലവഴിക്കേണ്ടിവരുന്നു. അത്തരമൊരു സാഹചര്യത്തില്‍, പോര്‍ട്ടബിള്‍ എസി(Portable AC)കള്‍ വളരെ ഉപയോഗപ്രദമാണ്. ഇന്നത്തെ കാലത്ത് പോര്‍ട്ടബിള്‍ എസി (Portable AC)യുടെ ട്രെന്‍ഡും വളരെയധികം വര്‍ധിച്ചിട്ടുണ്ട്.

പോര്‍ട്ടബിള്‍ എയര്‍ കണ്ടീഷനിംഗ് (Portable AC) കൊണ്ടുപോകാന്‍ എളുപ്പവും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എളുപ്പവുമാണ്. ഇത് വളരെ വേഗത്തില്‍ മുറിയെ തണുപ്പിക്കുന്നു. കൂടാതെ, അവയുടെ വില ഒരു വിന്‍ഡോ, സ്പ്ലിറ്റ് എസി എന്നിവയേക്കാള്‍ വളരെ കുറവാണ്.ക്രോമ 1.5 ടണ്‍ പോര്‍ട്ടബിള്‍ എസിക്രോമയുടെ 1.5 ടണ്‍ ശേഷിയുള്ള പോര്‍ട്ടബിള്‍ എസി (Portable AC) യാണിത്. കോപ്പര്‍ കണ്ടന്‍സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

കൂടാതെ അതിന്റെ മോഡല്‍ നമ്ബര്‍ CRAC1201 ആണ്. എസിക്ക് കമ്ബനിയില്‍ നിന്ന് 1 വര്‍ഷത്തെ വാറന്റി ലഭിക്കും. ഇതിന് 2300 വാട്ട് വൈദ്യുതി ഉപഭോഗമുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഇഷ്‌ടാനുസൃതമാക്കാന്‍ കഴിയുന്ന ഡ്രൈ, കൂള്‍, സ്ലീപ്പ്, ഓട്ടോ മോഡുകള്‍ ഇതിലുണ്ട്. ഇതിന് 5250 വാട്ട്സ് തണുപ്പിക്കാനുള്ള ശേഷിയുണ്ട്. വായു ശുദ്ധീകരിക്കാന്‍ ഡസ്റ്റ് ഫില്‍ട്ടറും നല്‍കിയിട്ടുണ്ട്.ബ്ലൂ സ്റ്റാര്‍ 1 ടണ്‍ പോര്‍ട്ടബിള്‍ എസിബ്ലൂ സ്റ്റാറിന്റെ 1 ടണ്‍ ശേഷിയുള്ള പോര്‍ട്ടബിള്‍ എസി (Portable AC) യാണിത്.

ഇതില്‍, ദ്രുത തണുപ്പിക്കല്‍, ആന്‍റി ബാക്ടീരിയല്‍ സില്‍വര്‍ കോട്ടിംഗ് തുടങ്ങിയ സവിശേഷതകള്‍ പിന്തുണയ്ക്കുന്നു.ലോയ്ഡ് 1 ടണ്‍ പോര്‍ട്ടബിള്‍ എസിഇത് ലോയിഡിന്റെ 1 ടണ്‍ ശേഷിയുള്ള നോണ്‍ ഇന്‍വെര്‍ട്ടര്‍ പോര്‍ട്ടബിള്‍ എസി (Portable AC) ആണ്. ഇതിന്റെ മോഡല്‍ നമ്ബര്‍ LP12B01TP ആണ്. വൈറ്റ് കളര്‍ ഓപ്ഷനിലാണ് എസി വരുന്നത്. സ്മാര്‍ട്ട് എല്‍ഇഡി ഡിസ്‌പ്ലേ, ടോപ്പ് എയര്‍ ത്രോ, ഓട്ടോ സ്വിംഗ്, ക്ലീന്‍ എയര്‍ ഫില്‍ട്ടര്‍, സ്ലീപ്പ് മോഡ്, ടൈമര്‍ സെറ്റിംഗ്‌സ്, ഹൈ എഫിഷ്യന്‍സി കൂളിംഗ് ട്യൂബ്, ഓട്ടോ റീസ്റ്റാര്‍ട്ട്, സെല്‍ഫ് ഡയഗ്നോസിസ് ഫംഗ്‌ഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതിലുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group