Home Featured ബെംഗളൂരു : നോട്ടീസ് നൽകിയിട്ടും ഒഴിഞ്ഞില്ല; ഗാന്ധി ബസാറിൽ കട പൊളിച്ചു നീക്കി ബി.ബി.എം.പി.

ബെംഗളൂരു : നോട്ടീസ് നൽകിയിട്ടും ഒഴിഞ്ഞില്ല; ഗാന്ധി ബസാറിൽ കട പൊളിച്ചു നീക്കി ബി.ബി.എം.പി.

ബെംഗളൂരു : നോട്ടീസ് നൽകിയിട്ടും ഒഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗാന്ധി ബസാറിലെ കട ബുൾഡോസറുപയോഗിച്ച് പൊളിച്ചുനീക്കി ബി.ബി.എം.പി.സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ മാർക്കറ്റ് നിർമിക്കുന്നതിന് മുന്നോടിയായാണ് നടപടി.ഒഴിയണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ 37 കടകൾക്ക് നേരത്തേ ബി.ബി.എം.പി. നോട്ടീസ് നൽകിയിരുന്നു. എന്നാൽ പുതുതായി നിർമിക്കുന്ന മാർക്കറ്റിൽ കടമുറികൾ അനുവദിക്കുമെന്ന് ഉറപ്പുനൽകിയാൽമാത്രം കടകൾ ഒഴിയാമെന്ന നിബന്ധനയാണ് ഉടമകൾ മുന്നോട്ടുവെച്ചിരുന്നത്.

പൊളിച്ച കടയിൽ നിന്ന് സാധനങ്ങൾ മാറ്റാൻ അനുവദിച്ചില്ലെന്നും മുൻകൂട്ടി അറിയിക്കാതെയാണ് ബുൾഡോസറുമായി അധികൃതരെത്തിയതെന്നും കടയുടമകൾ ആരോപിച്ചു. 30 വർഷത്തോളമായി പ്രദേശത്ത് പ്രവർത്തിച്ചുവരുന്നതാണ് പൊളിച്ച കട. ഏതാനും ദിവസങ്ങളായി അധികൃതരുമായി കടകൾഒഴിയുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ചർച്ചചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായ നീക്കം. വരുംദിവസങ്ങളിൽ മറ്റു കടകളും പൊളിച്ചുനീക്കുമെന്ന ആശങ്കയിലാണ് ഉടമകൾ.

എന്നാൽ ഒട്ടേറെ തവണ നോട്ടീസ്നൽകിയിട്ടും മറുപടി ലഭിക്കാത്തതിനെത്തുടർന്നാണ് കട പൊളിച്ചു നീക്കേണ്ടിവന്നതെന്ന് അധികൃതർ വ്യക്തമാക്കി. കടയുടമ ബി.ബി.എം.പി.ക്ക് 10 വർഷത്തെ വാടകക്കുടിശ്ശിക നൽകാനുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയനുസരിച്ച് നിർമിക്കുന്ന പുതിയ മാർക്കറ്റിൽ കടയുടമകൾക്ക് പകരം കടകൾ നൽകാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു. ടെൻഡർ വിളിച്ചാണ് ഇവിടെ കടകൾ നൽകുക. അതേസമയം വരും ദിവസങ്ങളിലും പൊളിച്ചു നീക്കുന്ന നടപടികൾ തുടരുകയാണെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് കടയുടമകളുടെ തീരുമാനം.

ബാംഗ്ലൂരില്‍ നിന്നെത്തിയ യുവാക്കളുടെ ബാഗില്‍ 7.95 ഗ്രാം എം.ഡി.എം.എ; കാത്തിരുന്ന് കൈയ്യോടെ പൊക്കി പൊലീസ്

കരുനാഗപ്പള്ളിയില്‍ എം.ഡി.എം.എയും കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍. ബാംഗ്ലൂരില്‍ നിന്നെത്തിയ യുവാക്കളാണ് അറസ്റ്റിലായത്.ശാസ്താംകോട്ട ആയിക്കുന്നം അഖില്‍ ഭവനില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന അഖില്‍(22), ശാസ്താംകോട്ട പോരുവഴി മുതുപിലക്കാട് വെസ്റ്റില്‍ ഭരണിക്കാവ് കിഴക്കതില്‍ അഭിജിത്ത് (20) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ വവ്വാക്കാവിലെ ബസ് സ്റ്റോപ്പില്‍ നിന്നാണ് ഇരുവരും പിടിയിലായത്.അഖില്‍ ബാംഗ്ലൂരില്‍ ലോജിസ്റ്റിക്ക് വിദ്യാര്‍ത്ഥിയും അഭിജിത്ത് ബാംഗ്ലൂര്‍ രാമയ്യാ കോളേജില്‍ ബിടെക് വിദ്യാര്‍ത്ഥിയുമാണ്.

ബാംഗ്ലൂരില്‍ നിന്നും ലഹരിവസ്തുക്കള്‍ നാട്ടിലെത്തിച്ച്‌ വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും കൊല്ലം സിറ്റി ഡാന്‍സാഫിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. അന്തര്‍സംസ്ഥാന ബസില്‍ കര്‍ണ്ണാടകയില്‍ നിന്ന് എത്തിയ ഇരുവരെയും വവ്വാക്കാവില്‍ ഡാന്‍സാഫ് ടീമും കരുനാഗപ്പള്ളി പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.യുവാക്കള്‍ ധരിച്ചിരുന്ന വസ്ത്രത്തിലും ഷോള്‍ഡര്‍ ബാഗിലും ഒളിപ്പിച്ച നിലയില്‍ 7.95 ഗ്രാം എം.ഡി.എം.എയും 14.90 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.

കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെ ലഹരി ഉല്‍പ്പന്നങ്ങളുടെ വിതരണ ശൃംഖല തകര്‍ക്കുന്നതിന് പൊലീസ് വ്യാപകമായ അന്വേഷണത്തിലായിരുന്നു. ജില്ലയില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവതീ യുവാക്കള്‍ക്കും മാരക ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിച്ച്‌ നല്‍കുന്നവരെ പറ്റി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്തരം സംഘങ്ങളെ പിടികൂടാന്‍ കഴിഞ്ഞത്.

പിടികൂടിയ എം.ഡി.എം.എ ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ വി എസ് പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ബിജു.വി യുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ആര്‍.ജയകുമാര്‍ കരുനാഗപ്പള്ളി എസ്.ഐമാരായ ഷെമീര്‍, ശരത്ചന്ദ്രന്‍, എ.എസ്.ഐ ബൈജു ജെറോം, എസ്.സിപിഒ മാരായ മനു, സീനു, സജു, രിപു, രതീഷ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്. കൊല്ലം സിറ്റി പരിധിയില്‍ അനധികൃത ലഹരി വ്യാപാര മാഫിയകള്‍ നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനകള്‍ തുടരുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group