Home Featured ബെംഗളൂരു : ബന്ദിന് പിന്തുണ ലഭിക്കില്ല -ബൊമ്മ

ബെംഗളൂരു : ബന്ദിന് പിന്തുണ ലഭിക്കില്ല -ബൊമ്മ

ബെംഗളൂരു : വ്യാഴാഴ്ച കോൺഗ്രസ്നടത്താനിരിക്കുന്ന രണ്ടു മണിക്കൂർ ബന്ദിന് ജനങ്ങളുടെ പിന്തുണ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോൺഗ്രസ് സർക്കാർ അഴിമതിയിൽ കുളിച്ചുനിൽക്കുകയായിരുന്നു. ആരോപണം ഉന്നയിക്കുന്നവരുടെ കൈകൾ ശുദ്ധമാണെങ്കിൽ മാത്രമേ അതിന് വിലയുണ്ടാകൂവെന്നും ബൊമ്മ പറഞ്ഞു.

ബി.ജെ.പി. സർക്കാരിന്റെ അഴിമതിക്കെതിരേ കോൺഗ്രസ് സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ 11 വരെയാണ് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഗതാഗതവും ആരോഗ്യ സേവനങ്ങളും തടസ്സപ്പെടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ അറിയിച്ചു.

വീട്ടുവളപ്പില്‍ കടുവക്കുഞ്ഞുങ്ങള്‍; ആദ്യം പരിഭ്രാന്തി പരത്തിയെങ്കിലും അത്ഭുതത്തോടെ ഗ്രാമത്തിലുള്ളവര്‍ –

കാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ വന്യമൃഗങ്ങളെ കാണുന്നത് സാധാരണമാണ്. ചിലയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യവും ഇത്തരത്തില്‍ രൂക്ഷമാകാറുണ്ട്.എന്നാല്‍ വന്യമൃഗങ്ങളില്‍ തന്നെ കുഞ്ഞുങ്ങളെ ജനവാസമേഖലകളില്‍ കാണാന്‍ പ്രയാസമാണ്. കുഞ്ഞുങ്ങളാകുമ്ബോള്‍ അവര്‍ക്ക് ജനവാസമേഖലകളില്‍ ചെന്നെത്തുമ്ബോള്‍ അപകടം സംഭവിച്ചാലോ എന്ന കരുതല്‍ മൃഗങ്ങള്‍ക്കുണ്ടായിരിക്കും.

അതിനാല്‍ തന്നെ കുഞ്ഞുങ്ങളെ ഇത്തരം മേഖലകളില്‍ കാണുന്നത് വിരളമാണ്.എന്നാല്‍ ഇപ്പോഴിതാ ആന്ധ്രയിലെ കുര്‍ണൂലില്‍ ഗുമ്മാദപുരം എന്ന ഗ്രാമത്തില്‍ ഒരു വീട്ടുവളപ്പില്‍ നാല് കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയതാണ് ഏറെ കൗതുകം പകരുന്നൊരു വാര്‍ത്ത. മാസങ്ങള്‍ മാത്രം പ്രായമുള്ള കടുവക്കുഞ്ഞുങ്ങളാണിത്. അമ്മയില്ലാതെ സാധാരണനിലയില്‍ ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് അതിജീവിക്കാന്‍ സാധിക്കില്ല. അങ്ങനെ എന്തെങ്കിലും അപകടത്തിന് പിന്നാലെയാകാം കുഞ്ഞുങ്ങള്‍ ഒറ്റപ്പെട്ടത് എന്ന നിഗമനത്തിലാണിപ്പോള്‍ വനം വകുപ്പ്.

അതേസമയം തള്ളക്കടുവയ്ക്ക് ജീവന് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും അതിന്‍റെ ശബ്ദം കുഞ്ഞുങ്ങളെ കണ്ടെത്തിയ പ്രദേശത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ പലപ്പോഴായി കേട്ടിട്ടുണ്ടെന്നും, അതിനര്‍ത്ഥം കുഞ്ഞുങ്ങളെ തിരിച്ചെടുക്കാന്‍ അമ്മ ശ്രമിക്കുന്നുണ്ടെന്നുമാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനുള്ള സൗകര്യമൊരുക്കാനാണ് ഇവരുടെ ശ്രമവും.വീട്ടുവളപ്പില്‍ കടുവക്കുഞ്ഞങ്ങളെ കണ്ടെത്തിയത് ആദ്യം പരിഭ്രാന്തി പരത്തിയെങ്കിലും പിന്നീട് ഗ്രാമത്തിലുള്ളവര്‍ക്ക് അതൊരത്ഭുതമായി.

അവര്‍ കുട്ട കൊണ്ട് മൂടി കുഞ്ഞുങ്ങളെ പിടികൂടി ഒരൊഴിഞ്ഞ വീടിന്‍റെ മുറിയിലേക്ക് സുരക്ഷിതമായി മാറ്റിയിരിക്കുകയാണ്. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഈ പ്രായത്തില്‍ കാട്ടിലെ സ്വാഭാവിക പരിസ്ഥിതിയിലേക്ക് തന്നെ വിട്ടില്ലെങ്കില്‍ കടുവക്കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. അതുകൊണ്ട് തന്നെ തള്ളക്കടുവ കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് പോകുന്നതിനുള്ള സൗകര്യമൊരുക്കി ഇതിനായി കാത്തിരിക്കുകയാണ് ഏവരും..

You may also like

error: Content is protected !!
Join Our WhatsApp Group