ബാംഗ്ലൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബി.എസ് യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്ടറിന് ലാന്‍ഡിങ് തടസ്സം നേരിട്ടു.കര്‍ണാടകയിലെ കലബുരഗിയിലെ ഹെലിപാഡിലാണ് ഹെലികോപ്റ്റര്‍ നിലത്തിറക്കാനാകാതെ വട്ടം കറങ്ങിയത്.ഹെലിപാഡില്‍ പ്ലാസ്റ്റിക് ഷീറ്റും മറ്റു മാലിന്യങ്ങളും കൂടിക്കിടന്നതാണ് ലാന്‍ഡിങ് തടഞ്ഞത്. ഹെലികോപ്റ്റര്‍ നിലത്തിറക്കാന്‍ ഒരുങ്ങുമ്ബോഴാണ് ഹെലിപാഡിലെ പ്ലാസ്റ്റിക് ഷീറ്റുകള്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഇത് ഹെലികോപ്റ്ററില്‍ കുരുങ്ങിയുണ്ടായേക്കാവുന്ന അപകട സാധ്യത കണക്കിലെടുത്ത് പൈലറ്റ് ലാന്‍ഡിങില്‍ നിന്നു പിന്മാറി.ഹെലിപാഡ് വൃത്തിയാക്കുന്നത് വരെ മുകളില്‍ വട്ടമിട്ടു കറങ്ങിയ ഹെലികോപ്റ്റര്‍ ഒടുവില്‍ ഹെലിപാഡ് പൂര്‍ണമായും വൃത്തിയാക്കിയ ശേഷമാണ് നിലത്തിറക്കിയത്.
പെണ്‍കുട്ടികള്‍ ക്ഷമിക്കണം, എന്റെ ഭാര്യ വളരെ കര്‍ക്കശക്കാരിയാണ്’ ഓട്ടോയുടെ പിറകില്‍ ശ്രദ്ധേയമായ കുറിപ്പ്
നിരത്തുകളിലോടുന്ന വാഹനങ്ങളിലെ ചില രസകരമായ കുറിപ്പുകള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടാറുണ്ട്. ഓട്ടോ റിക്ഷയുടെ പുറകിലെഴുതിയ അത്തരത്തിലൊരു കുറിപ്പാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്നത്.ഓട്ടോയുടെ പുറകിലെ ഈ കുറിപ്പിന്റെ ചിത്രം വന്‍ഷികാ ഗാര്‍ഗ17 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് പങ്കുവച്ചിരിക്കുന്നത്. ‘പെണ്‍കുട്ടികള്‍ ക്ഷമിക്കണം, എന്റെ ഭാര്യ വളരെ കര്‍ക്കശക്കാരിയാണ്’ എന്നായിരുന്നു ഓട്ടോ റിക്ഷയുടെ പുറകില്‍ എഴുതിയിരുന്നത്.
മാത്രമല്ല, കറുപ്പിലും വെളുപ്പിലുമുള്ള ഒരു സ്ത്രീയുടെ ചിത്രത്തിന് മേല്‍ ക്രോസ് മാര്‍ക്കും ആ കുറിപ്പിനോടൊപ്പം ചേര്‍ത്തിരുന്നു. ചിത്രം പങ്കുവച്ച വന്‍ഷികാ ഗാര്‍ഗ് ഇങ്ങനെ കുറിച്ചു: ‘പെണ്‍കുട്ടികള്‍ ക്ഷമിക്കണം, സത്യസന്ധതയുടെ ഏറ്റവും ഉയര്‍ന്ന നില.’കാഴ്ചക്കാരില്‍ ഒരു തമാശ സൃഷ്ടിക്കുക എന്നതായിരിക്കാം ഒരു പക്ഷേ ആ ഓട്ടോക്കാരന്‍ ഉദ്ദേശിച്ചിരുന്നത്. ചിത്രം പങ്കുവയ്ക്കപ്പെട്ടതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. വിശ്വസ്തനായ ആ രാജാവ് അവിടെയുണ്ടെന്നായിരുന്നു ഒരാള്‍ എഴുതിയത്.
‘നിങ്ങളുടെ നഷ്ട സ്ത്രീകള്‍’ എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായ പ്രകടനം. ‘ഓ, പെണ്‍കുട്ടികള്‍ ഇനി എങ്ങനെ അതിജീവിക്കും’ എന്നായിരുന്നു മറ്റൊരാള്‍ ആശങ്കപ്പെട്ടത്. ഇത് അയാളുടെ ഭാര്യ കൂട്ടിച്ചേര്‍ത്തതാകാമെന്ന് താന്‍ ബെറ്റ് വയ്ക്കുന്നതായി മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ‘പുരുഷന്മാരായ യാത്രക്കാര്‍ മാത്രമോ? എന്ന് മറ്റൊരാള്‍ ആശ്ചര്യപ്പെട്ടു.