ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വെള്ളിയാഴ്ച നടന്ന എലിമിനേറ്റര്‍ മത്സരം വിവാദങ്ങളുടെ വേദിയായി മാറിയിരുന്നു.കേരള ബ്ലാസ്റ്റേഴ്സും, ബെംഗളൂരു എഫ് സിയും തമ്മില്‍ നടന്ന മത്സരത്തില്‍ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയതും, പിന്നാലെ ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിച്ചതും ഏറെ നാടകീയമായിരുന്നു.
ബെംഗളൂരുവിന് ഫ്രീ കിക്ക് നല്‍കിയ സമയം ബോളിന് അരികില്‍ നിന്ന് മാറി നില്‍ക്കാന്‍ റഫറി, അഡ്രിയാന്‍ ലൂണയോട് ആവശ്യപ്പെട്ടെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ കത്തില്‍ പറയുന്നത്. അത് കൊണ്ട് അവിടെ ക്വിക്ക് ഫ്രീ കിക്ക് നല്‍കാനാവില്ലെന്നും ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടുന്നു. വിവാദമായി മാറിയ ഈ മത്സരം വീണ്ടും നടത്തണമെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എ ഐ എഫ് എഫിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ബെംഗളൂരുവിനെ ഔദ്യോഗികമായി വിജയികളായി പ്രഖ്യാപിച്ചതിനാല്‍ ബ്ലാസ്റ്റേഴ്സിന്റെ ഈ ആവശ്യം നടക്കാനുള്ള സാധ്യത വളരെ കുറവാണ്.
കൂറ്റന്‍ അലങ്കാരദീപം പൊട്ടിവീണു: അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എ ആര്‍ റഹ്മാന്റെ മകന്‍
ന്യൂഡല്‍ഹി: വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്റെ മകന്‍ എആര്‍ അമീന്‍.ഗാനചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നിന്നാണ് അമീന്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. അമീന്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കുമ്ബോള്‍ വേദിയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടി താഴേക്ക് വീഴുകയായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അമീനാണ് അപകട വിവരം പങ്കുവെച്ചത്.
മുംബൈ ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു അപകടം നടന്നത്. ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങള്‍ വേദിയിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. ഈ സമയം അമീന്‍ വേദിയില്‍ നില്‍ക്കുകയായിരുന്നു. ഇന്നിപ്പോള്‍ സുരക്ഷിതനായി ജീവിച്ചിരിക്കുന്നതിന് സര്‍വ്വശക്തനോടും മാതാപിതാക്കളോടും കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും തന്റെ ആത്മീയഗുരുവിനോടും നന്ദിയുണ്ടെന്ന് അമീന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
എ ആര്‍ റഹ്മാനും അപകടത്തെ കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ മകന്‍ എആര്‍ അമീനും ടീമും വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്നും അപകടത്തിന് ശേഷം പരിക്കുകളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായം വളരുന്നതിനനുസരിച്ച്, ഇന്ത്യന്‍ സെറ്റുകളിലും ലൊക്കേഷനുകളിലും ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങളിലേക്കുള്ള ഒരു മുന്നേറ്റം നമുക്കുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തങ്ങള്‍ എല്ലാവരും ഞെട്ടിപ്പോയി. ഇന്‍ഷുറന്‍സ് കമ്ബനിയുടെയും നിര്‍മ്മാണ കമ്ബനിയായ ഗുഡ്‌ഫെല്ലസ് സ്റ്റുഡിയോയുടെയും സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും എ ആര്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.