Home Featured ഹോളി: ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്.

ഹോളി: ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്.

ബെംഗളൂരു : ഹോളിഅവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.ഈ മാസം ഏഴിന് രാത്രി 11.55-ന് ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിൽ നിന്നാണ് ഹോളി എക്സ്പ്രസ് പ്രത്യേക തീവണ്ടി (06501) പുറപ്പെടുക.എട്ടിന് ഉച്ചയ്ക്ക് രണ്ടിന് തീവണ്ടി കണ്ണൂരിലെത്തും. തീവണ്ടിയിൽ 18 എ.സി. ത്രീ ടയർ സ്ലീപ്പർ കോച്ചുകളുണ്ടായിരിക്കും.

സമയക്രമം:വിശ്വേശ്വരായ ടെർമിനലിൽനിന്ന് പുറപ്പെടുന്ന തീവണ്ടിക്ക് കൃഷ്ണരാജപുരം (രാത്രി 12.38), ബംഗാരപ്പേട്ട് (പുലർച്ചെ 1.23), സേലം (പുലർച്ചെ 5.12), ഈറോഡ് ജങ്ഷൻ (രാവിലെ 6.25), തിരുപ്പുർ (രാവിലെ 7.13), കോയമ്പത്തൂർ ജങ്ഷൻ (8.12), പാലക്കാട് ജങ്ഷൻ (9.32), ഷൊർണൂർ ജങ്ഷൻ (10.22), തിരൂർ (11.08), കോഴിക്കോട് (11.50) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.തിരിച്ച് എട്ടിന് രാത്രി 10.40-ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (06502) ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരുവിലെത്തും.

കോഴിക്കോട് (രാത്രി 11.45), തിരൂർ (രാത്രി 12.23), ഷൊർണൂർ ജങ്ഷൻ (പുലർച്ചെ 1.17), പാലക്കാട് ജങ്ഷൻ (പുലർച്ചെ 2.17), കോയമ്പത്തൂർ ജങ്ഷൻ (പുലർച്ചെ 4.37), തിരുപ്പൂർ (5.28), ഈറോഡ് (6.30), സേലം രാവിലെ (7.22), ബംഗാരപ്പേട്ട് (10.48), കൃഷ്ണരാജപുരം (11.38) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

കാന്‍സര്‍ തിന്ന എന്റെ കണ്ണുകള്‍ കണ്ട് ആരും ഭയന്ന് പോകരുത്, എന്റെ മയ്യിത്ത് ആരെയും കാണിക്കരുത്’: നോവായി കുറിപ്പ്

മുഹമ്മദ് ഹലീല്‍ എന്ന കുഞ്ഞിന്റെ രോഗാവസ്ഥയും അവന്റെ ആഗ്രവവും വിവരിച്ചുകൊണ്ടുള്ള നൗഷാദ് ബാഖവിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.മരിച്ചു കിടക്കുമ്ബോള്‍ തന്റെ മുഖം ആരെയും കാണിക്കരുതെന്ന ഹലീലിന്റെ ആഗ്രഹത്തിന് പിന്നിലൊരു കാരണമുണ്ട്. കണ്ണിന്റെയുള്ളില്‍ കാന്‍സറിന്റെ മാരകമായ അണുക്കള്‍ കടന്നുകൂടി മുഖംപോലും വികൃതമായെന്നും നല്ല വേദനയുണ്ടെന്നുമാണ് കുഞ്ഞ് അറിയിച്ചതെന്ന് നൗഷാദിന്റെ പോസ്റ്റില്‍ വിശദീകരിക്കുന്നു.

വൈറലാകുന്ന ഫേസ്‌ബുക്ക് പോസ്റ്റ്:’ എന്റെ മയ്യിത്തിന്റെ മുഖം ആരെയും കാണിക്കാത്തതാ നല്ലത്. എന്റെ കാന്‍സര്‍ തിന്ന കണ്ണുകള്‍ കണ്ട് ആരും ഭയന്ന് പോകരുത് ‘ ഞാന്‍ മുഹമ്മദ് ഹലീല്‍ എന്റെ സ്ഥലം മുവാറ്റുപുഴ ഈ റമളാനില്‍ ഞാന്‍ ഉണ്ടാകില്ല നിങ്ങള്‍ പ്രാര്‍ത്ഥിക്കണേ ശഅബാന്‍ 9 ന് രാത്രി 11 ന് ഞാന്‍ മരണപ്പെടുകയാണ്..! വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുന്നേ അടക്കാന്‍ വസ്വിയ്യത്ത് ചെയ്യുന്നുണ്ട്. ഒത്തിരി ആഗ്രഹങ്ങളൊക്കെയുണ്ടായിരുന്നു പക്ഷെ കണ്ണിന്റെയുള്ളില്‍ കാന്‍സറിന്റെ മാരകമായ അണുക്കള്‍ കടന്നുകൂടി മുഖംപോലും വികൃതമായി അത് സാരമില്ല പക്ഷേ വേദന സഹിക്കാന്‍ കഴിയുന്നില്ല.

നല്ല കൂട്ടുകാരൊക്കെയുണ്ട് പക്ഷെ ഞാന്‍ പതിയെ പതിയെ അവരില്‍നിന്നും അകന്നിരുന്നു കാരണം ഞാന്‍ പെട്ടെന്ന് മരിക്കും എന്നറിയാം വെറുതേ അവരെ ദുഖ:ത്തിലാഴ്ത്തണ്ടല്ലോ എന്റെ ഏറ്റവും വലിയ സങ്കടം ജീവന്റെ ജീവനായ ഉമ്മയേം ഉപ്പയേം ഓര്‍ത്തിട്ടാണ് ഒരു പാട് ശ്രമിച്ചു അവര്‍ പാവങ്ങള്‍ കണ്ടും കെട്ടിപ്പിടിച്ചും കളിച്ചും ചിരിച്ചും കൊതി തീര്‍ന്നില്ല. ഞാന്‍ അവര്‍ക്ക് വേണ്ടി സ്വര്‍ഗത്തില്‍ കാത്തിരിക്കും..എനിക്കൊരു സൈക്കിളുണ്ട് അതിലൂടെ പറക്കാന്‍ കൊതിയുണ്ടായിരുന്നു പക്ഷെ എന്റെ അവസ്ഥ അതിന് പറ്റിയതല്ലല്ലോ.. ഞാന്‍ ഉപ്പാനോട് പറഞ്ഞിട്ടുണ്ട് അത് കൊടുത്ത് ആ കാശ് ഒരു യത്തീമിന് കൊടുക്കാന്‍.

എല്ലാരും എന്റെ മാതാപിതാക്കള്‍ക്ക് ദുആചെയ്യണേ..ഇന്നലെ മരണപ്പെട്ട മുഹമ്മദ്‌ ഹലീലിന് നമ്മളോട് പറയാന്‍ ഉള്ളത് ഇതായിരിക്കും.. എനിക്ക് നിങ്ങളോട് പറയാന്‍ ഉള്ളത് ‘അള്ളാഹു തന്ന കണ്ണ്. സൂക്ഷിക്കണേ എപ്പോഴും മൊബൈലും ഹറാമും മാത്രമാകാതെ ഇടയ്ക്ക് ഖുര്‍ആനിലേക്കൊക്കെ ഒന്ന് നോക്കിക്കോണേ.. ഇപ്പോള്‍ അതിന്‍്റെ വില നമുക്കറിയില്ല.അല്ലാഹു മുഹമ്മദ്‌ ഹലീലിന് സ്വര്‍ഗ്ഗം നല്‍കട്ടെ.

You may also like

error: Content is protected !!
Join Our WhatsApp Group