Home Featured ബംഗളൂരു: ബി.ജെ.പി എം.എല്‍.എയുടെ അഴിമതിക്കെതിരെ പ്രതിഷേധം; സിദ്ധരാമയ്യയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍

ബംഗളൂരു: ബി.ജെ.പി എം.എല്‍.എയുടെ അഴിമതിക്കെതിരെ പ്രതിഷേധം; സിദ്ധരാമയ്യയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍

ബംഗളൂരു: കര്‍ണാടക എം.എല്‍.എയുടെ അഴിമതിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് കര്‍ണാടക പൊലീസ്.മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, രണ്‍ദീപ് സിങ് സുര്‍ജേവാല, ഡി.കെ.ശിവകുമാര്‍ എന്നിവരാണ് പിടിയിലായത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.കര്‍ണാടക മുഖ്യമന്ത്രി ജനങ്ങളോട് നുണ പറഞ്ഞുവെന്നും ബി.ജെ.പി എം.എല്‍.എ മദല്‍ വിരുപാക്ഷപ്പയെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

കര്‍ണാടക ബി.ജെ.പി എം.എല്‍.എ മദല്‍ വിരുപാക്ഷാപ്പയുടെ മകന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ലോകായുക്ത പരിശോധന നടത്തിയിരുന്നു. ആറ് കോടിയുടെ പണം ഇയാളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് പരിശോധനയുണ്ടായത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ് കള്ളപ്പണം പിടിച്ച സംഭവം.നേരത്തെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എം.എല്‍.എയുടെ മകന്‍ പിടിയിലായിരുന്നു. എം.എല്‍.എയായ മാദല്‍ വിരുപക്ഷാപ്പയുടെ മകനെയാണ് ലോകായുക്ത അറസ്റ്റ് ചെയ്തത്.

ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവേജ് ബോര്‍ഡിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറായ പ്രശാന്ത് കുമാറിനെ കര്‍ണാടക സോപ്പ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ് കമ്ബനിയുടെ(കെ.എസ്.ഡി.എല്‍) ഓഫീസില്‍വെച്ചാണ് പിടികൂടിയത്.ഛന്നഗിരി മണ്ഡലത്തിലെ എം.എല്‍.എയായ വിരുപക്ഷപ്പ കെ.എസ്.ഡി.എല്‍ കമ്ബനിയുടെ ചെയര്‍മാനാണ്. മൂന്ന് ബാഗുകളില്‍ നിന്നാണ് പണം കണ്ടെത്തിയത്. 2008 ബാച്ച്‌ കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഓഫീസറാണ് കുമാര്‍. കോണ്‍ട്രാക്ടറില്‍ നിന്നും 81 ലക്ഷം രൂപയുടെ കൈക്കൂലി ഇയാള്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന

ഏറ്റവും കൂടുതല്‍ സുന്ദരന്മാരും സുന്ദരികളും ജീവിക്കുന്ന രാജ്യം ഇന്ത്യ തന്നെ; ലോക സൗന്ദര്യ പട്ടികയില്‍ രാജ്യം ഒന്നാമതെത്തിയ കഥ

സൗന്ദര്യം എന്നത് പുറമെയുള്ള ഭംഗിയിലല്ല മറിച്ച്‌ അത് കാണുന്നവരുടെ കണ്ണിലും മനസ്സിലുമാണെന്ന് ഉണ്ടാക്കേണ്ടെന്ന് നിങ്ങള്‍ കേട്ടിരിക്കാം.എങ്കിലും സൗന്ദര്യത്തിനും അളവുകോല്‍ ഉണ്ടെന്നതാണ് സത്യം. അത്തരം മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് ലോകത്തില്‍ ഏറ്റവും സുന്ദരന്മാരും സുന്ദരിമാരും ഉള്ളത് ഇന്ത്യയിലാണെന്നാണ്. ഇക്കാര്യത്തില്‍ അമേരിക്ക, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനം നേടിയെടുത്തു.ആയിരക്കണക്കിന് റെഡ് ഇറ്റ് പോസ്റ്റുകള്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച്‌ വിശകലനം ചെയ്തായിരുന്നു പഠനം നടത്തിയത്.

അട്രാക്ടീവ്, സെക്സി, ബ്യുട്ടിഫുള്‍ തുടങ്ങി സൗന്ദര്യവുമായി ബന്ധപ്പെട്ട പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ ആയിരുന്നു വിശകലനത്തിന് വിധേയമാക്കിയത്. ഓരോ രാജ്യവുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ എണ്ണം, അവയില്‍ വന്ന കമന്റുകള്‍, ലൈക്കുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു രാജ്യങ്ങള്‍ക്ക് സ്‌കോര്‍ നല്‍കിയത്.നീന്തല്‍ വസ്ത്ര നിര്‍മ്മാതാക്കളായ പോര്‍ മോയ് ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. അതനുസരിച്ച്‌, സൗന്ദര്യത്തിന്റെ കാര്യത്തില്‍ നാലാമത് ജപ്പാനും അഞ്ചാമത് കാനഡയും ആറാമത് ബ്രസീലുമാണ്.

ഫ്രാന്‍സ്, ഇറ്റലി, യുക്രെയിന്‍, ഡെന്മാര്‍ക്ക് എന്നിവയാണ്.ആദ്യ പത്ത് സ്ഥാനത്തുള്ള മറ്റു രാജ്യങ്ങള്‍. ബ്രിട്ടന് ഈ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനം മാത്രമെ ലഭിച്ചിട്ടുള്ളു.അതേസമയം, പുരുഷ സൗന്ദര്യം മാത്രം നോക്കിയാല്‍ ബ്രിട്ടനാണ് അക്കാര്യത്തില്‍ മുന്നില്‍. ഈ ലിസ്റ്റില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. തൊട്ടുപുറകെ ഇറ്റലിയും അമേരിക്കയും സ്വീഡനുമുണ്ട്.,സുന്ദരന്മാരുടെയും സുന്ദരിമാരുടെയും കാര്യത്തില്‍ എന്നപോലെ സ്ത്രീ സൗന്ദര്യം മാത്രം നോക്കുമ്ബോഴും ഇന്ത്യ തന്നെയാണ് മുന്‍പില്‍. ഇക്കാര്യത്തില്‍ ജപ്പാന്‍ രണ്ടാം സ്ഥാനത്തും, സ്വീഡന്‍ മൂന്നാം സ്ഥാനത്തും പോളണ്ട് നാലാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group