ബംഗളൂരു: 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എം.എല്‍.എയുടെ മകന്‍ പിടിയില്‍. എം.എല്‍.എയായ മാദല്‍ വിരുപക്ഷാപ്പയുടെ മകനെയാണ് ലോകായുക്ത അറസ്റ്റ് ചെയ്തത്ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവേജ് ബോര്‍ഡിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറായ പ്രശാന്ത് കുമാറിനെ കര്‍ണാടക സോപ്പ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ് കമ്ബനിയുടെ(കെ.എസ്.ഡി.എല്‍) ഓഫീസില്‍വെച്ചാണ് പിടികൂടിയത്.
ഛന്നഗിരി മണ്ഡലത്തിലെ എം.എല്‍.എയായ വിരുപക്ഷപ്പ കെ.എസ്.ഡി.എല്‍ കമ്ബനിയുടെ ചെയര്‍മാനാണ്. മൂന്ന് ഭാഗുകളില്‍ നിന്നാണ് പണം കണ്ടെത്തിയത്. 2008 ബാച്ച് കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഓഫീസറാണ് കുമാര്‍. കോണ്‍ട്രാക്ടറില്‍ നിന്നും 81 ലക്ഷം രൂപയുടെ കൈക്കൂലി ഇയാള്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചന.കെ.എസ്.ഡി.എല്‍ ചെയര്‍മാന് ലഭിച്ച കൈക്കൂലിയാണ് ഇതെന്നാണ് നിഗമനം. ലോകായുക്തക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇതുസംബന്ധിച്ച പരിശോധനയുണ്ടായത്. പണം വാങ്ങിയതില്‍ അച്ഛനും മകനും പങ്കുണ്ടെന്നും മുതിര്‍ന്ന ലോകായുക്ത ഓഫീസറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
സ്വയം സംസാരിക്കുന്നവര്‍ക്ക് വട്ടില്ല, ബുദ്ധിയാണ് കൂടുതല്‍; കളിയാക്കുന്നവര്‍ ഈ ഗുണങ്ങള്‍ കൂടി അറിയൂ.
സ്വയം സംസാരിക്കുന്നവരെ കളിയാക്കാത്തവരായി ആരും തന്നെ ഉണ്ടാകാറില്ല. എന്നാല്‍, സ്വയം സംസാരിക്കുന്നവര്‍ക്ക് ബുദ്ധിശക്തി കൂടുതലാണെന്നാണ് ഈ വിഷയത്തില്‍ പഠനം നടത്തിയവര്‍ പറയുന്നത്.ഇത്തരകാരുടെ ഐക്യു ലെവല്‍ ഉയര്‍ന്നിരിക്കുമെന്നാണ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍സിന്റെ മൈന്‍ഡ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇത് കൂടാതെ സ്വയം സംസാരിക്കുന്നവര്‍ക്ക് എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാനും സാധിക്കും. നമ്മോട് തന്നെ സംസാരിക്കുന്നതിലൂടെ ഏകാഗ്രതയോടും വ്യക്തമായും ചിന്തിക്കാന്‍ കഴിയുന്നു.
കൂടാതെ ഒരു ലക്ഷ്യ സ്ഥാനത്ത് എത്തുവാനും ഇവര്‍ക്ക് കഴിയുന്നു.സ്വയം സംസാരിക്കുന്നതിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി മികച്ച കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കഴിയുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിനായി എങ്ങനെ പ്രവര്‍ത്തിക്കണം എന്നും സ്വയം സംസാരിക്കുന്നതിലൂടെ മനസിലാക്കാന്‍ സാധിക്കും.
പരാജയത്തില്‍ നിന്നും വിജയത്തിലേക്ക് എത്തുവാനും ഇത്തരകാര്‍ക്ക് കഴിയുമെന്നാണ് പഠനങ്ങളില്‍ നിന്നും മനസിലാക്കുന്നത്.നിങ്ങളുടെ ചിന്തകളാണ് നിങ്ങളുടെ വികാരങ്ങളുടെയും മനോനിലയുടെയും ഉറവിടം. നിങ്ങള്‍ നിങ്ങളെ കുറിച്ച് എന്ത് മനസ്സിലാക്കിയിരിക്കുന്നു, ജീവിതത്തിലെ പ്രശ്നങ്ങളോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു, എന്നുള്ള കാര്യങ്ങളെ എല്ലാം ഇത് അടിസ്ഥാനപരമായി സ്വാധീനിക്കുന്നു.