കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യുപിഐ ഇടപാടുകളുടെ എണ്ണം വര്‍ധിച്ചതോടെ ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലായ ഒന്നാണ് ഗൂഗിള്‍ പേ. എവിടെ പോയാലും ഇപ്പോള്‍ ഗൂഗിള്‍ പേ ഉണ്ടാകും. പത്ത് രൂപ മുതല്‍ പതിനായിരക്കണക്കിന് രൂപ വരെ വളരെ എളുപ്പത്തല്‍ ഡിജിറ്റലായി അയക്കാന്‍ കഴയുന്നത് തന്നെയാണ് അതിന് കാരണം.
സുഹൃത്തുക്കള്‍ക്കും അപരിചതര്‍ക്കും കച്ചവട സ്ഥാപനങ്ങളിലുള്ളവര്‍ക്കും തുടങ്ങി ആര്‍ക്ക് വേണമെങ്കിലും പണമയക്കാനുള്ള എളുപ്പമാര്‍ഗമാണ് ജി-പേ. ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് തീരുന്ന ഈ പണമിടപാടില്‍ പലപ്പോഴും അബദ്ധങ്ങളും സംഭവിക്കാറുണ്ട്.. അതിലൊന്നാണ് ആളുമാറി പണമയക്കല്‍ ഉദ്ദേശിച്ച വ്യക്തിക്ക് പകരം ഗൂഗിള്‍ പേ അക്കൗണ്ടുള്ള മറ്റൊരാള്‍ക്ക് പണമയച്ചാല്‍ എന്തൊക്കെയാണ് ചെയേണ്ടത് എന്ന് അറിയാം.
ആദ്യം 18001201740 എന്ന നമ്ബറിലേക്ക് വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യുക. ഇത്തരം സംഭവങ്ങളുണ്ടാകുമ്ബോള് പരാതി നല്‍കാനുള്ള യുപിഐയുടെ സെല്‍ ആണിത്. അതിന് ശേഷം നിങ്ങളുടെ ലോക്കല്‍ ബ്രാഞ്ച് മാനേജരെ കാണാവുന്നതാണ്. തെറ്റി പണമയച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ബ്രാഞ്ച് മാനേജരെ സമീപിക്കേണ്ടതാണ്. പണം തിരികെ ലഭിക്കാനുള്ള നടപടികള്‍ ഇവര്‍ക്ക് സ്വീകരിക്കാനാവും. അതുമല്ലെങ്കില്‍ https://rbi.org.in/Scripts/Complaints.aspx വെബ്സൈറ്റില്‍ പോയി പരാതി നല്‍കാം.
ഇതെല്ലാം ചെയ്താലും പണം തിരികെ ലഭിക്കണമെങ്കില്‍ തുക ക്രഡിറ്റായ അക്കൗണ്ട് ഹോള്‍ഡറുടെ സമ്മതം ആവശ്യമാണ്. അതിനാല്‍ പ്രസ്തുത അക്കൗണ്ട് ഹോള്‍ഡറെ സമീപിച്ച് ധാരണയിലെത്താന്‍ ശ്രമിക്കുക.