ബെഗളൂരു: ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും സ്പാനിഷ് ധനകാര്യമന്ത്രി നാദിയ കാല്‍വിനോയുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സാമ്ബത്തിക വിദഗ്ദ ഗീത ഗോപിനാഥ്. ബെംഗളൂരുവില്‍ നടന്ന ജി – 20-യുടെ സാമ്ബത്തിക യോഗത്തില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഗീത ഗോപിനാഥ് പങ്കുവെച്ചിരിക്കുന്നത്.
ബെഗളുരുവില്‍ നടന്ന ജി20- യോഗത്തില്‍ ധനകാര്യമന്ത്രി സീതാരാമനെ കണ്ടതില്‍ സന്തോഷമുണ്ടെന്നും,പലകാര്യങ്ങളും ചര്‍ച്ച ചെയ്തെന്നുമുള്ള ട്വീറ്റോടു കൂടിയാണ് ഗീത ചിത്രങ്ങള്‍ പങ്കുവെച്ചത്. ആഗോള തലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഉദാത്തമായ സംഭവാനകള്‍ നല്‍കാറുളള സ്പെയിന് ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ നാദിയ കാല്‍വിനോ ജി20 സമ്മേളനത്തിന് അനുയോജ്യനായ വ്യക്തിയാണ് എന്ന ട്വീറ്റോടു കൂടിയാണ് ഗീത ചിത്രം പങ്കുവെച്ചിരിക്കുന്നത്.
സ്പാനിഷ് ധനകാര്യമന്ത്രി നാദിയയും ജി20 യോഗത്തില്‍ പങ്കെടുക്കുവാനെത്തിയത് സാരി ധരിച്ചായിരുന്നു എന്നത് യോഗത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. ഇതിനുപുറമേ ‘പവര്‍ഫുള്‍ ലീഡേഴ്സ്’ എന്ന ട്വീറ്റോടു കൂടി യുഎസ് ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ എന്നിവരുമായുളള ചിത്രങ്ങള്‍ ഗീത പങ്കുവെച്ചിരുന്നു.
ആര്‍ത്തവ അവധി ഇല്ല; ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: വിദ്യാര്‍ഥിനികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും ആര്‍ത്തവ അവധി അനുവദിക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.
ഇതു സര്‍ക്കാര്‍ നയത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
സര്‍ക്കാര്‍ നയത്തില്‍ കോടതിക്കു നിര്‍ദേശം നല്‍കാനാവില്ല. ആര്‍ത്തവ അവധി ആവശ്യം ഉന്നയിച്ചുകൊണ്ടു ഹര്‍ജിക്കാര്‍ക്കു കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു നിവേദനം നല്‍കാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. മറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ പതിനാലാം വകുപ്പ് അനുസരിച്ചുള്ള നടപടിക്കു സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
നേരത്തെ ആര്‍ത്തവ അവധി സംബന്ധിച്ച് പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കപ്പെട്ടപ്പോള്‍, ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. കേരളത്തിലെ സര്‍വകലാശാലകളില്‍ ആര്‍ത്തവ അവധി അനുവദിച്ച പശ്ചാത്തലത്തില്‍ ആയിരുന്നു ചോദ്യം.