കര്‍ണാടകയിലെ വനിത ഐപിഎസ് ഐഎഎസ് ഉദ്യാഗസ്ഥരുടെ ചെളിവാരിയെറിഞ്ഞുകൊണ്ടുള്ള പോര് നിയമവഴിയിലേക്ക്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഡി.
രൂപക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രോഹിണി സിന്ദൂരി വക്കീല്‍ നോട്ടീസയച്ചു. വിഷയത്തില്‍ നിരാപാധികം മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടിരിക്കുന്നത്. നോട്ടീസ് കിട്ടി 24 മണിക്കൂറിനിള്ളില്‍ മാപ്പ് പറയണമെന്നാണ് രോഹിണി സിന്ദൂരിയുടെ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ഈ മാപ്പു പറച്ചില് രൂപയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യണം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണം. നേരത്തെ രൂപ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും തനിക്കെതിരായ മറ്റു പോസ്റ്റുകളും ഡിലീറ്റ് ചെയ്യണമെന്നും നോട്ടീസില്‍ പറയുന്നു.
രൂപയുടെ പ്രസ്താവനകളും ആരോപണങ്ങളും ഞങ്ങളുടെ കക്ഷിക്ക് വലിയ മാനസിക സമ്മര്‍ദമാണ് സൃഷ്ടിച്ചത്. ആരോപണങ്ങള്‍ അവരുടെ സാമൂഹിക, വ്യക്തിജീവിതത്തിലെ പ്രതിച്ഛായക്ക് വലിയ കോട്ടമുണ്ടാക്കിയിട്ടുണ്ട്. ഞങ്ങളുടെ കക്ഷിക്കുണ്ടായ മാനഹാനി പണംകൊണ്ട് അളക്കാന്‍ കഴിയില്ലെങ്കിലും അത് പണത്തിലേക്ക് ചുരുക്കാന്‍ ഞങ്ങളുടെ കക്ഷി തീരുമാനിച്ചിരിക്കുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരമായി ഞങ്ങളുടെ കക്ഷിക്ക് നല്കാന് നിങ്ങള്‍ ബാധ്യസ്ഥനാണെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചേരിപ്പോരില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. രണ്ടു പേരെയും സര്‍ക്കാര്‍ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയിരുന്നു.
ബെംഗളൂരുവില്‍ നടന്ന ജി – 20-യോഗത്തില്‍ നിര്‍മല സീതാരാമനടക്കം ലോകനേതാക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമ്ബത്തിക വിദഗ്ദ ഗീത ഗോപിനാഥ്
ബെഗളൂരു: ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും സ്പാനിഷ് ധനകാര്യമന്ത്രി നാദിയ കാല്‍വിനോയുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സാമ്ബത്തിക വിദഗ്ദ ഗീത ഗോപിനാഥ്.ബെംഗളൂരുവില്‍ നടന്ന ജി – 20-യുടെ സാമ്ബത്തിക യോഗത്തില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഗീത ഗോപിനാഥ് പങ്കുവെച്ചിരിക്കുന്നത്.
ബെഗളുരുവില്‍ നടന്ന ജി20- യോഗത്തില്‍ ധനകാര്യമന്ത്രി സീതാരാമനെ കണ്ടതില്‍ സന്തോഷമുണ്ടെന്നും,പലകാര്യങ്ങളും ചര്‍ച്ച ചെയ്തെന്നുമുള്ള ട്വീറ്റോടു കൂടിയാണ് ഗീത ചിത്രങ്ങള്‍ പങ്കുവെച്ചത്. ആഗോള തലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഉദാത്തമായ സംഭവാനകള്‍ നല്‍കാറുളള സ്പെയിന് ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ നാദിയ കാല്‍വിനോ ജി20 സമ്മേളനത്തിന് അനുയോജ്യനായ വ്യക്തിയാണ് എന്ന ട്വീറ്റോടു കൂടിയാണ് ഗീത ചിത്രം പങ്കുവെച്ചിരിക്കുന്നത്.
സ്പാനിഷ് ധനകാര്യമന്ത്രി നാദിയയും ജി20 യോഗത്തില്‍ പങ്കെടുക്കുവാനെത്തിയത് സാരി ധരിച്ചായിരുന്നു എന്നത് യോഗത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. ഇതിനുപുറമേ ‘പവര്‍ഫുള്‍ ലീഡേഴ്സ്’ എന്ന ട്വീറ്റോടു കൂടി യുഎസ് ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ എന്നിവരുമായുളള ചിത്രങ്ങള്‍ ഗീത പങ്കുവെച്ചിരുന്നു.