Home Featured ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ കാൽനട മേൽപാലം പുനർനിർമാണം പൂർത്തിയായി.

ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ കാൽനട മേൽപാലം പുനർനിർമാണം പൂർത്തിയായി.

ബെംഗളൂരു∙ ഔട്ടർ റിങ് റോഡിൽ ബെലന്തൂർ ഇക്കോ സ്പെയ്സിനു സമീപം കാൽനട മേൽപാലം ബിഎംആർസി പുനർനിർമിച്ചു. മെട്രോ നിർമാണത്തിന്റെ ഭാഗമായി മുൻപുണ്ടായിരുന്ന മേൽപാലം പൊളിച്ചുനീക്കിയാണ് സമീപത്ത് തന്നെ പുതിയ പാലം നിർമിച്ചത്. തിരക്കേറിയ റിങ് റോഡിൽ കാൽനടക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിനാണ് മേൽപാലം നിർമിച്ചത്.

ടിപ്പായി കിട്ടിയത് നാല് ലക്ഷം രൂപ; കണ്ണീരണിഞ്ഞ് വെയിറ്റര്‍!

ഹോട്ടലുകളിലും റെസ്റ്റോറെന്‍റുകളിലും മറ്റും ബില്ല് അടയ്ക്കുന്നതിനൊപ്പം നാം ടിപ്പ് വയ്ക്കാറുണ്ട്.അവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ഉദ്ദേശിച്ചാണ് നമ്മള്‍ ഇത്തരത്തില്‍ ടിപ്പ് വയ്ക്കുന്നത്. 10 മുതല്‍ 50 രൂപ വരെയൊക്കെ ആകും പലരും ടിപ്പ് വയ്ക്കുന്നത്. എന്നാല്‍ ഇവിടെയൊരു റെസ്റ്റോറെന്‍റിലെ ഉപഭോക്താവ് വെയിറ്റര്‍ക്ക് ടിപ്പ് നല്‍കിയത് ലക്ഷങ്ങളാണ്.ഓസ്ട്രേലിയയില്‍ ആണ് സംഭവം. ഏകദേശം £4,000 അഥായത് നാല് ലക്ഷം ഇന്ത്യന്‍ രൂപയാണ് വെയിറ്ററായ സ്ത്രീക്ക് ടിപ്പ് കിട്ടിയത്.

മെല്‍ബണിലെ സൗത്ത് യാറയിലുള്ള ഗില്‍സണ്‍ റെസ്റ്റോറെന്റിലെ ജീവനക്കാരിയായ ലോറന്‍ ആണ് തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ പണം സമ്ബാദിച്ചത്. നാല് ഉപഭോക്താക്കളുടെ മേശയെ പരിചരിക്കുന്നതിനിടയിലാണ് ലോറന് ഈ അപ്രതീക്ഷിത സമ്മാനം ലഭിക്കുന്നത്.വന്‍തുക ടിപ്പ് കിട്ടിയപ്പോള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി കൂടിയായ ലോറന് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി. ഉടന്‍ തന്നെ ഈ സന്തോഷം ലോറന്‍ തന്റെ സഹപ്രവര്‍ത്തകരോട് പങ്കുവയ്ക്കുകയും ചെയ്തു. റെസ്റ്റോറെന്റ് നയം അനുസരിച്ച്‌ എല്ലാ വെയിറ്റര്‍മാരും ടിപ്പുകള്‍ പങ്കുവയ്ക്കണമെന്നാണ്.

എന്നിരുന്നാലും, ടിപ്പ് നല്‍കിയവര്‍ നിര്‍ദ്ദേശിച്ചതു പോലെ ടിപ്പിന്റെ ഭൂരിഭാഗവും ലോറന് തന്നെ ലഭിക്കുകയും ചെയ്തു. 70 ശതമാനത്തോളം രൂപയാണ് ലോറന് ലഭിച്ചത്.കോടീശ്വരാനായ 27 കാരനാന്‍ എഡ് ക്രാവന്‍ ആണ് ലോറന് ഈ വന്‍ തുക ടിപ്പ് നല്‍കിയത്. 68.9 മില്യണ്‍ പൗണ്ടിലധികം വിലമതിക്കുന്ന സ്വത്തുക്കളുടെ ഒരു പോര്‍ട്ട്‌ഫോളിയോ വരെയുള്ളയാളാണ് ഇദ്ദേഹം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ ഓണ്‍ലൈന്‍ കാസിനോയായ enterprisestake.com എന്ന വെബ്‌സൈറ്റിന്റെ സഹസ്ഥാപകനാണ് ഇദ്ദേഹം എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

You may also like

error: Content is protected !!
Join Our WhatsApp Group