Home Featured ഡല്‍ഹിയില്‍ ബൈക്ക് ടാക്സി നിരോധിച്ച്‌ സര്‍ക്കാര്‍; ലംഘിച്ചാല്‍ 10000 രൂപ വരെ പിഴയും ജയില്‍ ശിക്ഷയും

ഡല്‍ഹിയില്‍ ബൈക്ക് ടാക്സി നിരോധിച്ച്‌ സര്‍ക്കാര്‍; ലംഘിച്ചാല്‍ 10000 രൂപ വരെ പിഴയും ജയില്‍ ശിക്ഷയും

by admin

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബൈക്ക് ടാക്സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഊബര്‍, ഒല, റാപ്പിഡോ തുടങ്ങിയ ബൈക്ക് ടാക്സികള്‍ക്ക് കനത്ത പ്രഹരമാണ് ഡല്‍ഹി വാഹന വകുപ്പിന്‍റെ ഈ ഉത്തരവ്. സ്വകാര്യ രജിസ്ട്രേഷനുള്ള വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റുന്നത് മോട്ടോര്‍ വാഹന നിയമത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നിരോധനം ലംഘിച്ചാല്‍ ആദ്യ തവണ 5,000 രൂപ പിഴ ഈടാക്കും. വീണ്ടും പിടിക്കപ്പെട്ടാല്‍ 10,000 രൂപ വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുമെന്നും ഡല്‍ഹി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ബൈക്ക് ടാക്സി ഓടിക്കുന്നവര്‍ മാത്രമല്ല, കമ്ബനികളും കുടുങ്ങും. ബൈക്ക് ടാക്സി സര്‍വീസ് നടത്തിയാല്‍ കമ്ബനികള്‍ ഒരു ലക്ഷം രൂപ പിഴ നല്‍കേണ്ടിവരും.

ഇതാദ്യമായല്ല ബൈക്ക് ടാക്സികള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുന്നത്. നിയമപരമായ അനുമതിയില്ലാതെയാണ് ബൈക്ക് ടാക്സി കമ്ബനിയായ റാപ്പിഡോ പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ റാപ്പിഡോ ബൈക്ക് ടാക്സിക്ക് ലൈസന്‍സ് നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു. ഇത്തരം ബൈക്ക് ടാക്സികള്‍ അനുവദിക്കാന്‍ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

You may also like

error: Content is protected !!
Join Our WhatsApp Group