Home Featured കെ.ആർ. പുരം-വൈറ്റ്ഫീൽഡ് മെട്രോ സുരക്ഷാപരിശോധന തുടങ്ങി

കെ.ആർ. പുരം-വൈറ്റ്ഫീൽഡ് മെട്രോ സുരക്ഷാപരിശോധന തുടങ്ങി

ബെംഗളൂരു: നിർമാണം പൂർത്തിയായ കെ.ആർ. പുരം-വൈറ്റ്ഫീൽഡ് മെട്രോ പാതയിൽ സുരക്ഷാ പരിശോധന ആരംഭിച്ചു. 12.75 കിലോമീറ്റർ പാതയിൽ മെട്രോ റെയിൽവേ സുരക്ഷാ കമ്മിഷണർ എ.കെ. റായിയാണ് മൂന്നുദിവസം പരിശോധനനടത്തുന്നത്. മെട്രോപാത യാത്രക്കാർക്ക് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള നിർണായകവും അന്തിമവുമായ പരിശോധനയാണ് ഇത്. സിവിൽ, മെക്കാനിക്കൽ, പാതയിലൂടെയുള്ള വൈദ്യുതിപ്രസരണം, സിഗ്നൽ സംവിധാനം തുടങ്ങി എല്ലാ കാര്യങ്ങളും കമ്മിഷണർ പരിശോധിക്കും.

പരിശോധനയിൽ തൃപ്തിപ്പെട്ടാൽ രണ്ടോ മൂന്നോ ദിവസത്തിനകം സുരക്ഷാ കമ്മിഷണർ സർട്ടിഫിക്കറ്റ് നൽകും. അതേസമയം, എന്തെങ്കിലും പിഴവു കണ്ടെത്തിയാൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് രണ്ടാഴ്ചയോളം വൈകുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) മാനേജിങ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു. സുരക്ഷാ പരിശോധനയ്ക്കുശേഷം ഉടൻ വാണിജ്യ സർവീസിന് അനുമതി ലഭിക്കുമെന്നാണ് ബി.എം.ആർ.സി.എലിന്റെ പ്രതീക്ഷ.

നിലവിൽ മെട്രോ പാതയിലൂടെ തീവണ്ടിയുടെ പരീക്ഷണഓട്ടം നടക്കുന്നുണ്ട്. നേരെയുള്ളഭാഗത്ത് 90 കിലോമീറ്റർ വേഗത്തിലും വളവുകളുള്ള ഭാഗത്ത് 80 കിലോമീറ്റർ വേഗത്തിലും അഞ്ചു മെട്രോ ട്രെയിനുകളാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.കെ.ആർ.പുരം- വൈറ്റ്ഫീൽഡ് പാതയിൽ മെട്രോ സർവീസ് യാഥാർഥ്യമാകുന്നതോടെ നഗരത്തിന്റെ കിഴക്കൻ മേഖലയിലെ ഐ.ടി. ഹബ്ബുകളിലേക്കുള്ള യാത്ര സുഗമമാകും. ഈ മേഖലയിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈറ്റ്ഫീൽഡിൽനിന്ന് കെ.ആർ. പുരത്തേക്ക് 13 മിനിറ്റുകൊണ്ട് എത്താൻ കഴിയും. അതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകാനുള്ള സാധ്യതയുണ്ട്. നിലവിലുള്ള കെങ്കേരി-ബൈയപ്പനഹള്ളി (പർപ്പിൾ ലൈൻ) പാതയുടെ ഭാഗമാണ് കെ.ആർ. പുരം- വൈറ്റ്ഫീൽഡ് മെട്രോ.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ; പിഴവ് അറിഞ്ഞത് രോഗി പറഞ്ഞപ്പോള്‍; ഗുരുതര അനാസ്ഥ

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അറുപതുവയസുകാരിക്ക് കാലുമാറി ശസ്ത്രക്രിയ നടത്തി. ഇടതുകാലിന് പകരം വലതുകാലിനാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്.കക്കോടി സ്വദേശിനി സജ്‌നയാണ് അനാസ്ഥയ്ക്ക് ഇരയായത്.ഇന്നലെ നടന്ന ശസ്ത്രക്രിയയുടെ പിഴവ് ഡോക്ടര്‍ അറിയുന്നത് ശസ്ത്രക്രിയക്ക് ശേഷം രോഗി പറഞ്ഞതോടെയാണ്. ആശുപത്രിയിലെ ഓര്‍ത്തോ മേധാവി ബഹിര്‍ഷാനാണ് ശസ്ത്രക്രിയ നടത്തിയത്.’അനസ്‌തേഷ്യയുടെ എഫക്റ്റ് കഴിഞ്ഞ ശേഷം അമ്മയ്ക്ക് വലത്തേ കാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായി.

എന്തുകൊണ്ടാണ് ഇതെന്ന് അമ്മ നഴ്‌സിനോട് ചോദിച്ചു. പതിയെ എഴുന്നേറ്റ് നോക്കുമ്ബോഴാണ് വലതുകാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മനസിലായയതെന്ന്’ – മകള്‍ പറഞ്ഞു. ഇക്കാര്യം ഡോക്ടറോട് ചോദിച്ചെങ്കിലും, വലതുകാലിന് ബ്ലോക്ക് ഉണ്ടെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്ന് മകള്‍ പറയുന്നു.60കാരിക്ക് വീടീന്റെ വാതില്‍ അടഞ്ഞ് കാലിന്റ ഉപ്പൂറ്റി ഭാഗത്ത് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ഈ ഡോക്ടറിനെ കാണിച്ചത്. സജ്‌ന കഴിഞ്ഞ ഒരുവര്‍ഷമായി ഡോക്ടറുടെ ചികിത്സയിലായിരുന്നു.

സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ വിശദീകരണം നല്‍കാന്‍ ഡോക്ടറോ, ആശുപത്രി അധികൃതരോ തയ്യാറായിട്ടില്ലെന്ന് കുടുംബം പറയുന്നു. ചികിത്സാപ്പിഴവില്‍ തെറ്റ് ഏറ്റുപറയണമെന്നും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group