Home Featured മുസ്ലിംലീഗിന്റെ പ്ലാറ്റിനം ജൂബിലി പ്രചരണാർത്ഥം ബാംഗ്ലൂർ കെഎംസിസിയുടെ മദിരാശിയിലേക്കൊരു നടത്തം മാർച്ച് ഒന്നിന്

മുസ്ലിംലീഗിന്റെ പ്ലാറ്റിനം ജൂബിലി പ്രചരണാർത്ഥം ബാംഗ്ലൂർ കെഎംസിസിയുടെ മദിരാശിയിലേക്കൊരു നടത്തം മാർച്ച് ഒന്നിന്

by admin

ബാംഗ്ലൂർ: ജീവകാരുണ്യ സാന്ത്വന രാഷ്ട്രീയ മേഖലകളിൽ എന്നും പുതുമയും വ്യത്യസ്തതയും കൊണ്ടുവരുന്ന ഓൾ ഇന്ത്യ കെ എം സി സി ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റിയുടെ പ്രവർത്തകരും നേതാക്കളും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ പ്രചരണാർത്ഥം ബാംഗ്ലൂരിൽ നിന്നും ചെന്നൈയിലേക്ക് കാൽനടയാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചു.

മാർച്ച് ഒന്നിന് ബാംഗ്ലൂരിൽ നിന്നും പുറപ്പെടുന്ന യാത്ര ഒമ്പതാം തീയതി ചെന്നൈയിൽ എത്തിച്ചേരാനാണ് ഉദ്ദേശിക്കുന്നത്.

മാര്‍ച്ച് 10ന് ചെന്നൈയില്‍ നടക്കുന്ന മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തന് മുന്നോടിയായി മുസ്‌ലിംലീഗിന്റെയും പോഷക സംഘടനകളുടേയും ആഭിമുഖ്യത്തില്‍ വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.ടി.യു, വനിതാ ലീഗ്, ലോയേഴ്‌സ് ഫോറം, കര്‍ഷക സംഘം ദേശീയ ഘടകങ്ങളും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഏഴര പതിറ്റാണ്ടുകാലത്തെ മഹത്തായ അതിജീവന രാഷ്ട്രീയത്തിന്റെ മാതൃകയെ ദേശീയ തലത്തില്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ കര്‍മ്മ പരിപാടികള്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീനും ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും രാഷ്ട്രീയ മോഡല്‍ ദേശീയ തലത്തില്‍ വ്യാപിപ്പിക്കാനും മുസ്ലിം ന്യൂനപക്ഷ ദലിത് പിന്നാക്ക ജനവിഭാഗങ്ങളുടെ പൊതു ശബ്ദമായി രാജ്യമെമ്പാടും മുസ്ലിം ലീഗിനെ ശക്തമാക്കാനുമുള്ള അവസരമായി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെ ഉപയോഗപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയെന്ന് നേതാക്കള്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group