ഇന്‍ഡോര്‍: മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ പ്രിന്‍സിപ്പാളിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇന്‍ഡോറിലെ ബി എം കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി അശുതോഷ് ശ്രീവാസ്തവയെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പ്രിന്‍സിപ്പല്‍ വിമുക്ത വര്‍മയെ കോളേജ് ക്യാപസിനകത്ത് വച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. 90 ശതമാനം പൊള്ളലേറ്റ അന്‍പതുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തിനിടെ അശുതോഷിന് നാല്‍പത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കോളജില്‍ സ്ഥിരം പ്രശ്‌നക്കാരനായിരുന്നു അശുതോഷ്. കഴിഞ്ഞ വര്‍ഷം മറ്റൊരു ഫാക്കല്‍റ്റിയെ ആക്രമിച്ച കേസില്‍ പ്രതിയായ അശുതേഷ് ജാമ്യം ലഭിച്ചതോടെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. മറ്റ് സ്റ്റാഫുകളുടെ മുന്നില്‍ വച്ച് പ്രിന്‍സിപ്പാളിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം അശുതോഷ് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു.
പൊള്ളലേറ്റെങ്കിലും ബൈക്ക് എടുത്ത് പുറത്തേക്ക് പോയ അശുതോഷ് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പൊലീസ് രക്ഷിച്ചു. പ്രിന്‍സിപ്പാള്‍ വിമുക്ത ശര്‍മ്മയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് വിമുക്തയെ ആശുപത്രിയിലെകത്തിച്ചത്. ആരോഗ്യ നില അതീവ ഗുരുതര നിലയിലാണെന്ന് ഇന്‍ഡോര്‍ ചൊയ്ത്രം ആശുപത്രിയിലെ ഡോക്ടര്‍ അമിത് ഭട്ട് പറഞ്ഞു. ക്ലാസുകള്‍ക്ക് കഴിഞ്ഞതോടെ വീട്ടിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു വിമുക്ത ശര്‍മ്മ.
ഇതിനിടെ ക്യാമ്ബസില്‍ നിന്ന് ഒരു ചെടിയുടെ ഇല എടുക്കുന്നതിനിടെ അശുതോഷ് എത്തുകയും മാര്‍ക്ക് ലിസ്റ്റിനെ കുറിച്ച് ചോദിച്ച് തര്‍ക്കം ആരംഭിക്കുകയുമായിരുന്നു. ഏഴ്, എട്ട് സെമസ്റ്ററുകളില്‍ അശുതോഷ് രണ്ട് വിഷയങ്ങള്‍ക്ക് തോറ്റിരുന്നു. ഇത് വീണ്ടും എഴുതി പാസായെങ്കിലും മാര്‍ക്ക് ലിസ്റ്റ് ലഭിക്കുന്നത് സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. അതേസമയം, മൂന്ന് മാസം മുമ്ബ് തന്നെ അശുതോഷിന്റെ രക്ഷിതാക്കളെ മാര്‍ക്ക് ലിസ്റ്റ് തയാറായിട്ടുണ്ടെന്ന് അറിയിച്ചതായാണ് കോളജ് അധികൃതര്‍ പറയുന്നത്.
ചുട്ടുപൊള്ളി ഇന്ത്യന്‍ നഗരങ്ങള്‍; പലയിടങ്ങളിലും ജാഗ്രതാ നിര്‍ദേശം; ഉഷ്ണ തരംഗത്തിന് സാധ്യത
ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ ഇപ്പോള്‍ ശൈത്യകാലം ആഘോഷിക്കുന്നതിനായി സഞ്ചാരികളുടെ തിരക്കാണ്. അതേസമയം തന്നെ, മറ്റു ചിലയിടങ്ങളില്‍ താപനില ഉയര്‍ന്നതിനാല്‍ അധിക സമയം പുറത്തു ചിലവഴിക്കുന്നതിനെതിരെ കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ റായ്ഗഡ്, രത്നഗിരി ജില്ലകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉഷ്ണ തരംഗം സംബന്ധിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ചില ഭാഗങ്ങള്‍ ചൂടേറിയ ദിവസങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ വരെ എത്തി. ഇത് ഫെബ്രുവരി മാസം ഈ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന സാധാരണ ശരാശരി താപനിലയേക്കാള്‍ 8 ഡിഗ്രി സെല്‍ഷ്യസോളം കൂടുതലാണ്.
ഞായറാഴ്ച ഡല്‍ഹിയില്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടിയ താപനിലയാണ് (31.5 ഡിഗ്രി സെല്‍ഷ്യസ്) റിപ്പോര്‍ട്ട് ചെയ്ത്. രാജ്യ തലസ്ഥാനത്ത് ഞായറാഴ്ച രാത്രിസമയത്തെ താപനിലയും ഫെബ്രുവരി മാസത്തെ ശരാശരി താപനിലയേക്കാള്‍ പത്തു ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു. ശനിയാഴ്ച, 23.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഷിംലയിലെ താപനില. 17 വര്‍ഷത്തിനിടയില്‍, ഫെബ്രുവരി മാസത്തിലെ ഏറ്റവും ചൂടേറിയ ദിവസത്തിനാണ് ഷിംല നിവാസികള്‍ സാക്ഷ്യം വഹിച്ചത്.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും താപനില സാധാരണയേക്കാള്‍ 6 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണ്. അതേസമയം പഞ്ചാബിലെയും ഹരിയാനയിലെയും ശരാശരി താപനില ശരാശരി 4 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ആണ്. മഹാരാഷ്ട്രയില്‍, അകോല, മുംബൈ, സോലാപൂര്‍, ജല്‍ഗാവ്, അമരാവതി, സത്താറ, രത്‌നഗിരി, നാഗ്പൂര്‍ എന്നിവിടങ്ങളും ഇക്കഴിഞ്ഞ ഞായറാഴ്ച ചുട്ടുപൊള്ളുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും തീരപ്രദേശങ്ങളില്‍ ഉഷ്ണ തരംഗത്തിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗുജറാത്തിലെ കച്ച് സബ്ഡിവിഷന്‍, റായ്ഗഡ്, രത്നഗിരി എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ഉഷ്ണതരംഗ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് താപനില 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ വരെ കുറയാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. അതിനു ശേഷം മുംബൈയില്‍ പകല്‍ സമയത്തെ താപനില ഉയര്‍ന്നു തന്നെ തുടരുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈപ്രദേശങ്ങളിലെ ജനങ്ങള്‍ ഉച്ചക്കു ശേഷം (ഉച്ച മുതല്‍, വൈകുന്നേരും 3 മണി വരെയുള്ള സമയങ്ങളില്‍) പുറത്തിറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കണണെന്നും നിര്‍ദേശമുണ്ട്. ഇതോടൊപ്പം, അയഞ്ഞതും ധരിക്കാന്‍ എളുപ്പമുള്ളതുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും ശരീരത്തിലെ ജലാംശം നിലനിര്‍ത്തണമെന്നുംവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.