Home Featured കർണാടക:ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ഷോക്കേറ്റ പിടിയാനയെ രക്ഷിച്ച്‌ ജീവനക്കാര്‍;ഹൃദയം നിറഞ്ഞ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കർണാടക:ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ഷോക്കേറ്റ പിടിയാനയെ രക്ഷിച്ച്‌ ജീവനക്കാര്‍;ഹൃദയം നിറഞ്ഞ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബന്ദിപ്പൂര്‍ : കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ വൈദ്യുതാഘാതമേറ്റ ആനയുടെ ജീവന്‍ രക്ഷിച്ചു.സംഭവം ഇന്റര്‍നെറ്റില്‍ വൈറലായതോടെ വിവരം ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജീവനക്കാരെ പ്രശംസിച്ചു രംഗത്തു വന്നു.കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ട്വീറ്റ് ചെയ്ത രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോകള്‍ക്ക് മറുപടിയായി പ്രധാനമന്ത്രി , ‘ഇത് കണ്ടതില്‍ സന്തോഷമുണ്ട്.

ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലെ ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ ജനങ്ങള്‍ക്കിടയിലെ അത്തരം അനുകമ്ബ അഭിനന്ദനാര്‍ഹമാണ്.’എന്ന് രേഖപ്പെടുത്തി.വൈദ്യുതാഘാതമേറ്റ നിലയില്‍ ജീവനുവേണ്ടി മല്ലിടുകയായിരുന്ന ആന, ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ജീവനക്കാരുടെ കൃത്യ സമയത്തിലുള്ള ശുശ്രൂഷ കാരണം ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു. ആരോഗ്യസ്ഥിതി ഭേദപ്പെട്ടതിനെത്തുടര്‍ന്ന് റിസര്‍വിലേക്ക് വിട്ടയച്ച ആന ഇപ്പോള്‍ നിരീക്ഷണത്തിലാണ്.ആനയെ രക്ഷിച്ച ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ജീവനക്കാരെ അഭിനന്ദിച്ച്‌ നിരവധി പേരാണ് മുന്നോട്ടു വരുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ യുട്യൂബ് ചാനല്‍ തുടങ്ങുന്നതിന് വിലക്ക്; വരുമാനമുണ്ടാക്കുന്നത് ചട്ടലംഘനം

തിരുവനന്തപുരം: സര്‍ക്കാര്‍ജീവനക്കാര്‍ യുട്യൂബ് ചാനലുകള്‍ തുടങ്ങുന്നത് വിലക്കി. ഇത്തരം ചാനലുകള്‍വഴി വരുമാനം കണ്ടെത്താമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്കിയത്.ചാനലുകള്‍ക്ക് ഒരുപരിധിക്കപ്പുറത്ത് സബ്സ്‌ക്രൈബര്‍മാര്‍ ഉണ്ടായാല്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നയാള്‍ക്ക് വരുമാനം ലഭിക്കും. ഇതു ജീവനക്കാരുടെ പെരുമാറ്റച്ചട്ടലംഘനമാണെന്ന് കണക്കാക്കിയാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇന്റര്‍നെറ്റിലോ സാമൂഹികമാധ്യമങ്ങളിലോ ലേഖനമോ വീഡിയോയോ പോസ്റ്റുചെയ്യുന്നത് വ്യക്തിഗതപ്രവര്‍ത്തനമായോ ക്രിയാത്മക സ്വാതന്ത്ര്യമായോ കണക്കാക്കാമെങ്കിലും വരുമാനം ലഭിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാവുമെന്നാണ് വിലയിരുത്തല്‍.ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കലാപ്രവര്‍ത്തനം നടത്തുന്നതിനുള്ള അനുമതിതേടി അഗ്‌നിരക്ഷാസേനയില്‍നിന്നയച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group