ന്യൂഡെല്‍ഹി: പാസ്‌പോര്‍ട്ടുകള്‍ക്കായുള്ള പൊലീസ് വെരിഫിക്കേഷന്‍ പ്രക്രിയ എളുപ്പമാക്കുന്നതിന് ‘എംപാസ്‌പോര്‍ട്ട് പൊലീസ് ആപ്പ്’ എന്ന പുതിയ മൊബൈല്‍ ആപ്പ് സര്‍ക്കാര്‍ പുറത്തിറക്കി.
വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഈ ആപ്പിന്റെ സഹായത്തോടെ പാസ്‌പോര്‍ട്ടിന്റെ പൊലീസ് വെരിഫിക്കേഷന്‍ ചെയ്യാനുള്ള സമയവും ലാഭിക്കാം. ആപ്പിന്റെ സഹായത്തോടെ പാസ്‌പോര്‍ട്ട് നല്‍കുന്നതിനുള്ള സമയപരിധി പത്ത് ദിവസം കുറയുമെന്ന് അധികൃതര്‍ അറിയിച്ചു. അതായത് ഇനി അഞ്ച് ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് നേടാം.
ആപ്പിന്റെയും ഉപകരണത്തിന്റെയും സഹായത്തോടെ പാസ്‌പോര്‍ട്ട് നല്‍കുന്നതിനുള്ള സമയപരിധി പത്ത് ദിവസമായി കുറയ്ക്കാനാകുമെന്ന് ഡെല്‍ഹി റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അഭിഷേക് ദുബെ പറഞ്ഞു. നേരത്തെ ഈ പ്രക്രിയ 15 ദിവസമെടുത്തിരുന്നു. കൂടാതെ, പാസ്‌പോര്‍ട്ട് പ്രക്രിയ ലളിതവും സുതാര്യവുമായിരിക്കുമെന്ന് ആര്‍പിഒ ഡല്‍ഹി ട്വീറ്റ് ചെയ്തു
ആഭ്യന്തര മന്ത്രി അമിത് ഷായും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘പാസ്‌പോര്‍ട്ടുകളുടെ ദ്രുത പരിശോധനയ്ക്കായി പാസ്‌പോര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചു. ഡിജിറ്റല്‍ വെരിഫിക്കേഷന്‍ സമയം ലാഭിക്കുന്നതോടൊപ്പം അന്വേഷണത്തില്‍ സുതാര്യത കൊണ്ടുവരും. സ്‌മാര്‍ട്ട് പൊലീസിംഗിനായി മോദി ജി സജ്ജമാക്കിയ പൊലീസ് സാങ്കേതികവിദ്യയ്ക്ക് അനുസൃതമാണ് ഈ നടപടികള്‍’, അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങള്‍ അറിയാം
ന്യൂഡെല്‍ഹി: ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് (IPPB) എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 28 നകം ഔദ്യോഗിക വെബ്‌സൈറ്റ് ippbonline(dot)com സന്ദര്‍ശിച്ച് അപേക്ഷിക്കാം.
ഒഴിവ് വിശദാംശങ്ങള്‍
ജൂനിയര്‍ അസോസിയേറ്റ് (ഐടി): 15 തസ്തികകള്‍
അസിസ്റ്റന്റ് മാനേജര്‍ (ഐടി): 10 തസ്തികകള്‍
മാനേജര്‍ (ഐടി): 9 തസ്തികകള്‍സീനിയര്‍ മാനേജര്‍ (ഐടി): 5 തസ്തികകള്‍
ചീഫ് മാനേജര്‍ (ഐടി): 2 തസ്തികകള്‍
തെരഞ്ഞെടുപ്പ്
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എന്നിരുന്നാലും, അഭിമുഖത്തിന് പുറമേ മൂല്യനിര്‍ണയം, ഗ്രൂപ്പ് ചര്‍ച്ച അല്ലെങ്കില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനുള്ള അവകാശം ബാങ്കില്‍ നിക്ഷിപ്തമാണ്. പരീക്ഷ എപ്പോള്‍ നടത്തുമെന്ന് ഉടന്‍ അറിയിക്കും.
അപേക്ഷാ ഫീസ്
ഈ തസ്തികകളിലേക്കുള്ള പരീക്ഷാ ഫീസ് 50 രൂപയാണ്. കൂടാതെ, 450 രൂപ റിക്രൂട്ട്‌മെന്റ് പ്രോസസ്സിംഗ് ഫീസും ഉണ്ട്.
വിദ്യാഭ്യാസ യോഗ്യത
ഓരോ തസ്തികയ്ക്കും വിദ്യാഭ്യാസ യോഗ്യത വ്യത്യസ്തമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് കാണുക.
ജൂനിയര്‍ അസോസിയേറ്റ് (ഐടി): ബാച്ചിലര്‍ ഓഫ് സയന്‍സ്/ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗ്/ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി/എംഎസ്‌സി ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ കമ്ബ്യൂട്ടര്‍ സയന്‍സ്/ബിസിഎ/എംസിഎ എന്നിവയുള്ള ഏതെങ്കിലും ബിരുദധാരികള്‍ക്ക് മുന്‍ഗണന നല്‍കും.
അസിസ്റ്റന്റ് മാനേജര്‍ (ഐടി): ഏതെങ്കിലും ബിരുദധാരി. ബാച്ചിലര്‍ ഓഫ് സയന്‍സ്/ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗ്/ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി/എംഎസ്‌സി ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ കമ്ബ്യൂട്ടര്‍ സയന്‍സ്/ബിസിഎ/എംസിഎ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
അപേക്ഷിക്കേണ്ടവിധം
യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷയുടെ സ്കാന്‍ ചെയ്ത പകര്‍പ്പ് സഹിതം careers(at)ibbponline(dot)in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്. ഇമെയിലിന്റെ സബ്ജക്‌ട് ലൈനില്‍ അപേക്ഷിച്ച പോസ്റ്റിന്റെ പേരും പോസ്റ്റിന്റെ എസ് നമ്ബറും ഉണ്ടായിരിക്കണം.