Home Featured ബെംഗളൂരു: നഗരത്തിൽ സ്ത്രീ സൗഹൃദ ശുചിമുറികൾ സ്ഥാപിക്കാൻ ഒരുങ്ങി ബി.ബി.എം.പി.

ബെംഗളൂരു: നഗരത്തിൽ സ്ത്രീ സൗഹൃദ ശുചിമുറികൾ സ്ഥാപിക്കാൻ ഒരുങ്ങി ബി.ബി.എം.പി.

ബെംഗളൂരു: നഗരത്തിൽ ആദ്യമായി 100 സ്ത്രീ സൗഹൃദ ശുചിമുറികൾ സ്ഥാപിക്കാൻ ഒരുങ്ങി ബി.ബി.എം.പി. വിശ്രമമുറി, ഫിഡിങ് റൂം, നപ്കിന് വെൻഡിംഗ് മെഷീൻ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് പൊതുസ്വകാര്യ ശുചിമുറികൾ സ്ഥാപിക്കുന്നത്.18 ലക്ഷം രൂപയാണ് ഒരെണ്ണം നിർമിക്കാൻ ഉള്ള ചിലവ്.

സംരക്ഷണ ചുമതല സന്നദ്ധ സംഘടനകളക്ക് നൽകും.നിലവിലുള്ള ബി.ബി.എം.പി. ശുചിമുറികൾ സ്ത്രീസൗഹൃതമല്ലന്ന പരാതികൾ വ്യാപകമായിരുന്നു. ബസ് ടർമിനലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, എന്നിവയ്ക്ക് സമീപത്താണ് ആദ്യഘട്ടത്തിൽ സ്ത്രീ സൗഹൃദ ശുചിമുറികൾ സ്ഥാപിക്കുക.

പാലില്‍ മാരക രാസവസ്തുവായ അഫ്ലോടോക്‌സിന്‍

തിരുവനന്തപുരം: ‌പാലില്‍ മാരക രാസവസ്തുവായ അഫ്ലോടോക്‌സിന്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.വിവിധ ജില്ലകളില്‍നിന്ന് ശേഖരിച്ച 10 ശതമാനം സാമ്ബിളുകളിലാണ് രാസവസ്തു സാന്നിധ്യമുണ്ടായിരുന്നത്. കാന്‍സര്‍ അടക്കം മാരക രോഗങ്ങള്‍ക്ക് അഫ്ലോടോക്സിന്‍ എം 1 കാരണമാകുമെന്നാണ് വിലയിരുത്തല്‍.

പശുവിന് നല്‍കുന്ന കാലിത്തീറ്റയിലൂടെയാണ് ഇവ പാലിലെത്തുന്നതെന്നാണ് പ്രാഥമിക നിഗമനം. പാലില്‍ രാസവസ്തു കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group