Home Featured പാത ഇരട്ടിപ്പിക്കൽ;കെ.എസ്.ആർ ബെംഗളൂരു – എറണാകുളം എക്സ്പ്രസ്സ് വഴി തിരിച്ചു വിടും

പാത ഇരട്ടിപ്പിക്കൽ;കെ.എസ്.ആർ ബെംഗളൂരു – എറണാകുളം എക്സ്പ്രസ്സ് വഴി തിരിച്ചു വിടും

ബെംഗളൂരു: ബയ്യപ്പനഹളളി – ഹൊസുർ പാത ഇരട്ടിപ്പിക്കൽ പ്രവർത്തികളുടെ ഭാഗമായി കെ.എസ്.ആർ ബെംഗളൂരു – എറണാകുളം എക്സ്പ്രസ്സ് (12677/12678)19 നും 20 നും ബയ്യപ്പനഹളളി, ബംഗാർപെട്ട്, തിരുപ്പട്ടൂർ, സേലം വഴി തിരിച്ചു വിടും. കർമലാരാം, ഹൊസുർ,ധർമപുരി, എന്നിവിടങ്ങളിൽ നിർത്തിലെന്ന് പശ്ചിമ റെയിൽവേ അറിയിച്ചു

തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഇസ്രയേലി ഗൂഢസംഘം, ഇന്ത്യയിലും ഇടപെട്ടു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയെ ഉപയാേഗിച്ചുള്ള വ്യാജ പ്രചരണങ്ങളിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അട്ടിമറികള്‍ നടത്തിയ ഇസ്രയേലി ഗൂഢസംഘത്തിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.ബ്രിട്ടീഷ് മാദ്ധ്യമമായ ദി ഗാര്‍ഡിയന്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിലൂടെയാണ് ടീം ഹൊഹേ എന്ന സംഘത്തിന്റെ ഇടപെടലുകള്‍ വെളിച്ചത്തുകൊണ്ടുവന്നത്. മുന്‍ ഇസ്രായേല്‍ സ്പെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥനാണ് ഹൊഹേ ടീം രൂപീകരിച്ചത്.നേരത്തേ ഇസ്രയേലി ചാര സോഫ്റ്റ്‍വെയറായ പെഗാസസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത് വന്‍ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്.

ഇതിന് പിന്നാലെയാണ് ഹൊഹേക്കുറിച്ചുള്ള വെളിപ്പെടുത്തല്‍.പ്രത്യേക സോഫ്റ്റ്വെയര്‍ വഴി ഉണ്ടാക്കിയ അയ്യായിരത്തോളം ബോട്ടുകളാണ് പ്രചാരണത്തിന് ഉപയോഗിച്ചത്. ലോക രാജ്യങ്ങളിലെ 33 തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്നും 27 ഇടത്ത് തങ്ങള്‍ ലക്ഷ്യം നേടിയെന്നും ഹൊഹേ ടീം അവകാശപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഒരു വമ്ബന്‍ കമ്ബനിക്കുവേണ്ടി വ്യവസായ തര്‍ക്കത്തിലാണ് ഇടപെട്ടത്.ഒളിക്യാമറയുമായി എത്തിയ മാദ്ധ്യമസംഘത്തോടെയാണ് ഹൊഹേ ടീം മേധാവി ഓപ്പറേഷനുകളെക്കുറിച്ച്‌ വെളിപ്പെടുത്തിയത്.

നുണകള്‍ പ്രചരിപ്പിക്കുന്നതിനായി എങ്ങനെ വ്യാജ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നു എന്ന് മേധാവി തന്നെ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്. ഇടപെടല്‍ നടത്തിയ രാജ്യങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group