Home Featured ടിപ്പു സുല്‍ത്താന്‍ അനുകൂലികളെ കൊല്ലണം -വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍.

ടിപ്പു സുല്‍ത്താന്‍ അനുകൂലികളെ കൊല്ലണം -വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍.

ബംഗളൂരു: ടിപ്പു സുല്‍ത്താനെ അനുകൂലിക്കുന്നവരെ നാടുകടത്തുകയോ കൊല്ലുകയോ വേണമെന്ന് ബി.ജെ.പി കര്‍ണാടക അധ്യക്ഷന്‍ നളീന്‍കുമാര്‍ കട്ടീല്‍.കൊപ്പാള്‍ ജില്ലയില്‍ ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു വിവാദപ്രസ്താവന. കോണ്‍ഗ്രസ് ടിപ്പുജയന്തി ആഘോഷിക്കാന്‍ അനുമതി നല്‍കി. അത് ഇവിടെ ആവശ്യമില്ല. കോണ്‍ഗ്രസ് സവര്‍ക്കറെ കുറിച്ച്‌ മോശമായി സംസാരിച്ചു.ഞങ്ങള്‍ ഹനുമാനെ പ്രാര്‍ഥിക്കുന്നവരും ഹനുമാന്‍റെ ശിഷ്യരുമാണ്.

ഞങ്ങള്‍ ടിപ്പുവിന്‍റെ പിന്മുറക്കാരല്ല. ടിപ്പുവിന്‍റെ അനുയായികളെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ നിങ്ങള്‍ ഹനുമാനെയാണോ അതോ ടിപ്പുവിനെയാണോ പ്രാര്‍ഥിക്കുകയെന്നും നളീന്‍കുമാര്‍ ചോദിച്ചു.ടിപ്പുവിന്റെ അനുയായികളെ ഇനിയും ഈ പുണ്യഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കരുത്. ടിപ്പുവും സവര്‍ക്കറും തമ്മിലാണ് ഈ തെരഞ്ഞെടുപ്പിലെ പോരാട്ടമെന്ന പ്രസ്താവന മുമ്ബ് നളീന്‍കുമാര്‍ നടത്തിയിരുന്നു.

ജാമ്യത്തിലിറങ്ങുന്നവര്‍ സ്മാര്‍ട് ഫോണ്‍ വാങ്ങണം, ലോക്കേഷന്‍ ഓണ്‍ ആക്കണം’; ഉപാധിയുമായി കോടതി

ന്യൂഡല്‍ഹി: ജാമ്യത്തിലിറങ്ങുന്ന പ്രതിയുടെ ലോക്കേഷന്‍ മനസിലാക്കാന്‍ പുതിയ നടപടിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി.ജാമ്യത്തിലിറങ്ങുന്നവര്‍ സ്മാര്‍ട്‌ഫോണില്‍ ജിപിഎസ് ഓണാക്കിയിട്ടിരിക്കണമെന്നാണ് നിര്‍ദേശം. ജസ്റ്റിസ് അനൂപ് ചിത്കാരയാണ് നിബന്ധന മുന്നോട്ടുവെച്ചത്.’ജാമ്യം കിട്ടി 15 ദിവസത്തിനുള്ളില്‍ സ്മാര്‍ട്‌ഫോണ്‍ വാങ്ങണം. ഇതിന്റെ ഐഎംഇഐ നമ്ബറും മറ്റ് അനുബന്ധ വിവരങ്ങളും പൊലീസ് സ്റ്റേഷനില്‍ നല്‍കണം. ഫോണിലെ ലോക്കേഷന്‍ എപ്പോളും ഓണ്‍ ആക്കി വെയ്ക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ ലോക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ ചെയ്യണം’, ജസ്റ്റിസ് അനൂപ് ചിത്കാര ഉത്തരവിട്ടു.

ഫോണിന്റെ വാട്‌സ് ആപ്പ് ചാറ്റുകള്‍, ലൊക്കേഷന്‍ ഹിസ്റ്ററി, കോള്‍ ഹിസ്റ്ററി എന്നിവ നീക്കം ചെയ്യാന്‍ പാടില്ല. എന്നാല്‍ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമെ ഇത്തരം ജാമ്യ നിബന്ധനകള്‍ നിര്‍ദേശിക്കാനാകു എന്നും ജസ്റ്റിസ് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group