Home Featured ബംഗളൂരു: മൃഗങ്ങള്‍ക്കായി ആംബുലന്‍സ് സർവീസ് തുടങ്ങി.

ബംഗളൂരു: മൃഗങ്ങള്‍ക്കായി ആംബുലന്‍സ് സർവീസ് തുടങ്ങി.

ബംഗളൂരു: മൃഗങ്ങള്‍ക്കായി പ്രാണ അനിമല്‍ ഫൗണ്ടേഷന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വിസ് തുടങ്ങി.മൃഗങ്ങള്‍ക്ക് അടിയന്തര വൈദ്യസഹായം ആവശ്യം വന്നാല്‍ ഉടമകള്‍ക്കോ പൊതുജനങ്ങള്‍ക്കോ ബന്ധപ്പെടാനുള്ള 9108819998 എന്ന ഹെല്‍പ്ലൈന്‍ നമ്ബറും ഏര്‍പ്പെടുത്തി.

സൗത്ത് ബംഗളൂരുവിലാണ് ആംബുലന്‍സ് ഉണ്ടാവുക. നഗരം മുഴുവന്‍ സേവനം ലഭിക്കും. നടന്‍പ്രകാശ് രാജ്, നാടക നടന്‍ പ്രകാശ് ബെലവദി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

അമിതനിരക്ക്: സിനിമാ തിയേറ്ററുകളില്‍നിന്ന് തുക തിരിച്ചുപിടിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: അമിത ടിക്കറ്റ് നിരക്ക് ഈടാക്കിയ സിനിമാ തിയേറ്ററുകളില്‍നിന്ന് തുക തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതിതിയേറ്ററുകളില്‍ അമിതനിരക്ക് ഈടാക്കുന്നതിനെതിരേ ജി. ദേവരാജന്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്.സര്‍ക്കാര്‍ നിരീക്ഷണ സംവിധാനമുണ്ടായിട്ടും അമിതനിരക്ക് ഈടാക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് പരിശോധനയും നിരീക്ഷണവും കര്‍ശനമായി തുടരണമെന്നും ഇതുവരെ അമിതമായി ഈടാക്കിയ പണം തിരിച്ചുപിടിക്കുന്നതിനുള്ള മാര്‍ഗംകണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു.അമിതനിരക്ക് തടയുന്നതിനായി ഹൈക്കോടതി രണ്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. സാധാരണ തിയേറ്ററുകളിലെ പരമാവധി നിരക്ക് 120 രൂപയായും ഐമാക്‌സ് തിയേറ്ററുകളില്‍ 480 രൂപയായും നിശ്ചയിച്ചിരുന്നു. എന്നാല്‍ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്ബോള്‍ അമിതനിരക്ക് ഈടാക്കുന്നുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.

അമിതനിരക്ക് ഈടാക്കിയ തിയേറ്ററുകള്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.എന്നാല്‍ തിയേറ്ററുകളില്‍നിന്ന് വെറും 1000 രൂപ പിഴ ഈടാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അമിതമായി ഈടാക്കിയ പണം തിയേറ്ററുകളുടെ കൈവശംതന്നെ ഇരിക്കുന്നത് ജസ്റ്റിസ് അനിത സുമന്ത് ചൂണ്ടിക്കാട്ടുകയും ഇത് തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കാന്‍ ഉത്തരവിടുകയുമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group