ചെന്നൈ : രണ്ട് വ്യാജ ഡോക്ടർമാർ അറസ്റ്റിലായി. ഏറോനോട്ടിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയ സെബിയൻ (32), യോഗയിൽ പ്രാവീണ്യമുള്ള സുന്ദർശൻ കുമാർ(60) എന്നിവരാണ് അറസ്റ്റിലായത്. സെബിയൻ തരമണിയിലും സുന്ദർശൻ കുമാർ എന്നൂരുമാണ് പ്രാക്ടീസ് ചെയ്തിരുന്നത്. ബെംഗളൂരിൽനിന്ന് എറോനോട്ടിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയ സെബിയൻ തരണമണിയിൽ തിരിച്ചെത്തിയതിന് ശേഷമാണ് ക്ലിനിക് ആരംഭിച്ചത്. മധുരയിലുള്ള ഡോ. സെബിയൻ എന്നയാളുടെ എം.ബി.ബി.എസ്.സർട്ടിഫിക്കറ്റ് ഓൺലൈൻ വഴി നേടി സ്വന്തം ഫോട്ടോ പതിച്ച് തരമണിയിലുള്ള ക്ലിനിക്കിൽ ഫ്രെയിം ചെയ്ത് തൂക്കിയായിരുന്നു പ്രവർത്തനം.