Home Featured അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് മകന്‍ 30 ലക്ഷം ആവശ്യപ്പെട്ടു; ചിതയ്ക്ക് തീകൊളുത്തി മകള്‍

അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് മകന്‍ 30 ലക്ഷം ആവശ്യപ്പെട്ടു; ചിതയ്ക്ക് തീകൊളുത്തി മകള്‍

by admin

ന്യൂഡല്‍ഹി: അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് മകന്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍മ്മങ്ങള്‍ നിര്‍വഹിച്ച്‌ മകള്‍. ഭൂമി വിറ്റത് വഴി ലഭിച്ച 30 ലക്ഷം രൂപ തന്നാല്‍ മാത്രമേ അച്ഛന്റെ മരണാനന്തര കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയുള്ളൂ എന്ന നിലപാടാണ് മകന്‍ സ്വീകരിച്ചത്. അച്ഛനെ ഒരുനോക്ക് കാണാന്‍ പോലും മകന്‍ തയ്യാറായില്ല. തുടര്‍ന്ന് മകള്‍ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ പെനുഗഞ്ചിപ്രോളു മണ്ഡലത്തിലെ അനിഗണ്ട്ളപാടു ഗ്രാമത്തിലാണ് സംഭവം. 80 വയസുള്ള ജിഞ്ചുപള്ളി കോട്ടയ്യയാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചത്. സ്വത്തുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മില്‍ നിരന്തരം തര്‍ക്കം ഉണ്ടായിരുന്നു. ഭൂമി വിറ്റ വഴിയില്‍ കോട്ടയ്യയ്ക്ക് ഒരു കോടി രൂപ ലഭിച്ചു. ഇതില്‍ 70 ലക്ഷം രൂപ മകന് നല്‍കി. ശേഷിക്കുന്ന 30 ലക്ഷം രൂപയും തനിക്ക് തന്നെ തരണമെന്ന് പറഞ്ഞായിരുന്നു മകന്‍ വഴക്കിട്ടിരുന്നത്.

പണം നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് വരെ മകന്‍ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറയുന്നു. അച്ഛനെ മര്‍ദ്ദിക്കാന്‍ വരെ തുടങ്ങിയതോടെ, ഭാര്യയ്‌ക്കൊപ്പം കോട്ടയ്യ മകള്‍ വിജയലക്ഷ്മിയുടെ വീട്ടിലേക്ക് മാസങ്ങള്‍ക്ക്് മുന്‍പ് താമസം മാറി. തുടര്‍ന്ന് മകളാണ് അച്ഛനെ പരിചരിച്ചത്.

വെള്ളിയാഴ്ച ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് കോട്ടയ്യയ്ക്ക് മരണം സംഭവിച്ചത്. ഉടന്‍ തന്നെ മരണവിവരം മകനെ അറിയിച്ചു. എന്നാല്‍ അച്ഛന്റെ മരണാനന്തര ചടങ്ങ് നിര്‍വഹിക്കണമെങ്കില്‍ സ്വത്ത് വിറ്റ് കിട്ടിയ പണം മുഴുവന്‍ തരണമെന്ന് മകന്‍ ശഠിച്ചു. അച്ഛനെ ഒരുനോക്ക് കാണാന്‍ പോലും മകന്‍ തയ്യാറായില്ല. തുടര്‍ന്ന് വിജയലക്ഷ്മി കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു.

മലിനജല പ്ലാന്റ് വൃത്തിയാക്കലിനിടെ മരണം; അഞ്ചുപേര്‍ക്കെതിരെ കേസ്

ബംഗളൂരു: അപാര്‍ട്ട് സമുച്ചയത്തിലെ മലിനജലശുദ്ധീകരണ പ്ലാന്റ് വൃത്തിയാക്കാനിറങ്ങിയ രണ്ടുതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.കനകപുര റോഡ് കോണനകുണ്ഡെയിലെ അപാര്‍ട്ട്മെന്റില്‍ നടന്ന അപകടത്തില്‍ അപാര്‍ട്ട്മെന്റ് മാനേജ്‌മെന്റും സ്ഥാപന ഉടമയും ജീവനക്കാരുമുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കൊനാനകുണ്ഡെ പൊലീസ് കേസെടുത്തിരിക്കുന്നത്. മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവൃത്തികള്‍ നടത്തുന്ന സ്വകാര്യ കമ്ബനിയുടെ ജീവനക്കാരായ തുമകൂരു സ്വദേശി രവികുമാര്‍ (29), ഒഡിഷ സ്വദേശി ദിലീപ് കുമാര്‍ (26) എന്നിവരാണ് മരിച്ചത്.

പ്ലാന്റിന്റെ പ്രവര്‍ത്തനം തകരാറിലായതോടെയാണ് ഇരുവരും അറ്റകുറ്റപ്പണിക്കായി എത്തിയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ കമ്ബനിയിലെ സൂപ്രണ്ട് പാര്‍പ്പിട സമുച്ചയത്തിലെ സുരക്ഷ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും ബോധമറ്റ നിലയില്‍ പ്ലാന്റിന് സമീപം കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്ലാന്റിനുള്ളില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

You may also like

error: Content is protected !!
Join Our WhatsApp Group