Home Featured ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം

ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം

by admin

മുംബൈ: രാജ്യത്ത് നിലവിലുള്ള തിരിച്ചറിയൽ രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആധാർ കാർഡ്. ബാങ്കിലെ വിവിധ ആവശ്യങ്ങൾക്കും സർക്കാർ സേവനങ്ങൾ ലഭിക്കാനും  ഇപ്പോൾ ആധാർ കാർഡ് നിർബന്ധമാണ്. അതിനാൽ തന്നെ പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരാളുടെ മുഴുവൻ വിവരങ്ങളും ഒറ്റ രേഖയിലൂടെ വ്യക്തമാകും എന്നതാണ് ആധാർ കാർഡിന്റെ ഒരു സവിശേഷത. 

ആധാർ കാർഡിൽ, ഓരോരുത്തരുടെയും പേര്, ജനനത്തീയതി, ലിംഗം, വിലാസം, ഫോട്ടോ എന്നിവ അടങ്ങിയിട്ടുണ്ട്. ഒപ്പം പന്ത്രണ്ടക്ക നമ്പർ ഉപയോഗിച്ച് മറ്റ്‌ വിവിവരങ്ങളും അറിയാം. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് ബാങ്ക് ബാലൻസ് പരിശോധിക്കണമെങ്കിൽ എടിഎമ്മിലോ ബാങ്കിലോ പോകാതെ തന്നെ 12 അക്ക ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാം.

ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിനു പുറമേ,  ഉപയോക്താക്കൾക്ക് പണം കൈമാറാനും സാധിക്കും.  ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിന് യുഐഡിഎഐ നൽകുന്ന നിർദേശം. 

  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് *99*99*1# ഡയൽ ചെയ്യുക
  • 12 അക്ക ആധാർ നമ്പർ നൽകുക
  • നിങ്ങളുടെ ആധാർ നമ്പർ വീണ്ടും നൽകി പരിശോധിച്ചുറപ്പിക്കുക
  • സ്‌ക്രീനിൽ ബാങ്ക് ബാലൻസുമായി യുഐഡിഎഐയിൽ നിന്ന് നിങ്ങൾക്ക് ഒരു 
  •  എസ്എംഎസ് ലഭിക്കും 

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ), നിങ്ങളുടെ ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതും മറ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതും പോലുള്ള സേവനങ്ങൾ നല്കാൻ പദ്ധതിയിടുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ബംഗളൂരു വിമാനത്താവളത്തില്‍ ബോംബ് ഭീഷണി, ഉദ്യോഗസ്ഥനെ മര്‍ദിക്കാന്‍ ശ്രമം:മലയാളി അറസ്റ്റില്‍

ബംഗളൂരു: വിമാനത്താവളത്തില്‍ ബോംബ് ഭീഷണി ഉയര്‍ത്തുകയും ഉദ്യോഗസ്ഥനെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്ത കോഴിക്കോട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഫെബ്രുവരി മൂന്നിന് ബംഗളൂളു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മാനസി സതീബൈനു എന്ന യുവതിയാണ് അറസ്റ്റിലായത്. കൊല്‍ക്കത്തയിലേക്ക് പോകാനാണ് ഇവര്‍ വിമാനത്താവളത്തിലെത്തിയത്.യാത്രക്കാരെ കടത്തിവിടുന്ന നടപടിക്രമങ്ങള്‍ക്കിടയിലാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ സന്ദീപ് സിംഗിനെ ഇവര്‍ മര്‍ദിക്കാന്‍ ശ്രമിച്ചത്.

8.30ന് വിമാനത്താവളത്തിലെത്തിയ മാനസി നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും തനിക്ക് കൊല്‍ക്കത്തയിലേക്ക് പോകാനുള്ളതാണെന്നും സന്ദീപിനോട് പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ കാത്തിരിക്കണമെന്ന് സന്ദീപ് മാനസിയോട് ആവശ്യപ്പെട്ടു.ഇതോടെ യുവതി ആക്രോശിക്കുകയും തനിക്ക് എത്രയും വേഗം കൊല്‍ക്കത്തയില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ വിമാനത്താവളത്തില്‍ ബോംബ് ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

താന്‍ പറയുന്നത് പോലും കേള്‍ക്കാന്‍ കൂട്ടാക്കാത്ത മാനസി ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുകയും തള്ളുകയും ചെയ്‌തെന്ന് സന്ദീപ് പറഞ്ഞു. സി.ഐ.എസ്.എഫ് അധികൃതര്‍ ഇവരെ പൊലീസിന് കൈമാറുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.ചില കാരണങ്ങളാല്‍ മാനസി പിരിമുറുക്കത്തിലായിരുന്നെന്നും ഇവരുടെ പ്രവൃത്തിയില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഉദ്യോഗസ്ഥരോട് മാനസിയുടെ കുടുംബം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group