Home Featured ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചത് 13 യുവതികളെ;ബെംഗളൂരുവിലെ ഐടി ജീവനക്കാരന്‍ അറസ്റ്റില്‍

ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചത് 13 യുവതികളെ;ബെംഗളൂരുവിലെ ഐടി ജീവനക്കാരന്‍ അറസ്റ്റില്‍

by admin

ബെംഗളൂരു: സ്ത്രീകളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി, ഇതുവഴി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ അറസ്റ്റില്‍.ആന്ധ്രാപ്രദേശ് സ്വദേശിയായ പ്രസാദിനെയാണ് വെള്ളിയാഴ്‌ച ബെംഗളൂരുവിലെ ഈസ്റ്റ് ഡിവിഷനിലെ സിഇഎന്‍ പോലീസ് പിടികൂടിയത്. ബെംഗളൂരുവിലെ കോറമംഗലയില്‍ താമസിച്ചിരുന്ന ഇയാള്‍ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്‌തു വരികയായിരുന്നു.

ഒരു എംഎന്‍സി കമ്ബനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ തനിക്ക് അറിയാവുന്ന കമ്ബനികളില്‍ ജോലി നല്‍കാമെന്ന് യുവതികളെ വിശ്വസിപ്പിപ്പിക്കുകയും, അഭിമുഖത്തിനെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിലെ മഡിവാളയ്ക്കടുത്തുള്ള ഒരു ഹോട്ടലില്‍ ഇന്‍റര്‍വ്യൂവിനെത്തിയ സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്‌തു എന്ന് ഡിസിപി സി കെ ബാബ പറഞ്ഞു.ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി പ്രതി തുടര്‍ച്ചയായി തട്ടിപ്പ് നടത്തുന്നതായി പൊലീസ് കണ്ടെത്തി. ഇത്തരത്തില്‍ പത്തിലധികം യുവതികളെ ഇയാള്‍ വഞ്ചിച്ചതായി ഡിസിപി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി കര്‍ണാടകയില്‍;പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തെരഞ്ഞെടുപ്പിന് ഒന്നരമാസം മാത്രം ശേഷിക്കെ

ബംഗളൂരു: തെരഞ്ഞെടുപ്പിന് ഇനി ഒന്നരമാസം മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയിലെത്തും.
ബെംഗളുരുവിലും തുമകുരുവിലുമായി ഒരു കൂട്ടം വികസനപദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും.രാവിലെ 11.30യ്ക്ക് ഇന്ത്യ എനര്‍ജി വീക്ക് പരിപാടി ബെംഗളുരുവില്‍ ഉദ്ഘാടനം ചെയ്യുന്ന മോദി,11 സംസ്ഥാനങ്ങളിലായി ഇ 20 ഇന്ധനം ലഭ്യമാകുന്ന 84 റീട്ടെയ്ല്‍ കേന്ദ്രങ്ങളും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

ഹരിത ഇന്ധനം പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര ഊര്‍ജമന്ത്രാലയം സംഘടിപ്പിക്കുന്ന ഗ്രീന്‍ റാലിയും മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് മോദി തുമകുരുവിലെത്തും. വൈകിട്ട് മൂന്നരയോടെ ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മ്മാണശാല മോദി രാജ്യത്തിന് സമര്‍പ്പിക്കും. തുമകുരു ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പിനും മോദി തറക്കല്ലിടും. തുമുകുരുവിലെ തിപ്തൂരിലും ചിക്കനായകഹള്ളിയിലും ജല്‍ജീവന്‍ മിഷന്റെ കീഴില്‍ 600 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന രണ്ട് കുടിവെള്ളപദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും

ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മ്മാണ ഫാക്ടറിയാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കുക. 2016-ലാണ് കര്‍ണാടകയിലെ തുമകുരുവില്‍ ഈ ഹെലികോപ്റ്റര്‍ നിര്‍മ്മാണ ഫാക്ടറിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടത്. തദ്ദേശീയമായി ഒരു വര്‍ഷം 100 ഹെലികോപ്റ്ററുകള്‍ വരെ നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തില്‍ ഫാക്ടറിയെ വിപുലപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

615 ഏക്കറില്‍ പരന്നുകിടക്കുന്ന വിശാലമായ ഹെലികോപ്റ്റര്‍ നിര്‍മ്മാണ സമുച്ചയം. അതാണ് തുമകുരുവിലെ ഹെലികോപ്റ്റര്‍ നിര്‍മ്മാണ ഫാക്ടറി. ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ കീഴിലുള്ള ഈ ഹെലികോപ്റ്റര്‍ ഫാക്ടറിയില്‍ നിര്‍മ്മിച്ച ആദ്യ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ പറക്കലിന് തയ്യാറായിക്കഴിഞ്ഞു.നിലവില്‍ 30 ഹെലികോപ്റ്ററുകള്‍ വരെ ഒരു വര്‍ഷം നിര്‍മ്മിക്കാനുള്ള സൗകര്യങ്ങള്‍ ഈ ഫാക്ടറിയില്‍ തയ്യാറാണ്. ഘട്ടം ഘട്ടമായി ഇത് വര്‍ഷം 100 ആക്കി ഉയര്‍ത്തുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ചെറു യുദ്ധഹെലികോപ്റ്ററുകളുടെ നിര്‍മ്മാണവും സര്‍വീസ്, റിപ്പയര്‍ അടക്കമുള്ള സൗകര്യങ്ങളും ഭാവിയില്‍ ഈ ഫാക്ടറിയില്‍ ഒരുക്കും. ആദ്യ ഇരുപത് വര്‍ഷം കൊണ്ട് 3-15 ടണ്‍ വരെ ഭാരമുള്ള 1000 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യം. കയറ്റുമതിയിലൂടെ അടക്കം 4 ലക്ഷം കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. സ്വയം പര്യാപ്ത ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ ഫാക്ടറി നിര്‍മ്മിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group