ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമറിയിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. സംസ്ഥാനത്തെ 224 സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്നും സ്ഥാനാര്‍ഥിപ്പട്ടിക മാര്‍ച്ച് ആദ്യ വാരം പുറത്തുവിടുമെന്നും പാര്‍ട്ടി നേതാവ് അതിഷി റോയ് അറിയിച്ചു.കര്‍ണാടകയില്‍ ആപ്പിന് ശക്തമായ വേരോട്ടമുണ്ടെന്നും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനം നടത്തുമെന്നും നേതാക്കള്‍ അവകാശപ്പെട്ടു. ആപ്പിന്‍റെ ഡല്‍ഹിയിലെ നയങ്ങള്‍ പിന്തുടര്‍ന്നാണ് ബിജെപി സര്‍ക്കാര്‍ കര്‍ണാടകയില്‍ ‘നമ്മ ക്ലിനിക്’ ആരംഭിച്ചതെന്നും കോണ്‍ഗ്രസിന്‍റെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം കോപ്പിയടിയാണെന്നും ഇഷിത പറഞ്ഞു.
സഹയാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ സഹയാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയ്ക്ക് ഡല്‍ഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു.രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവത്തിലെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന ഡല്‍ഹി പോലീസിന്‍റെ വാദം കോടതി തള്ളി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികളിലൊരാള്‍ പ്രതിക്ക് അനുകൂലമായ രീതിയില്‍ മൊഴി നല്‍കിയെന്ന് മിശ്രയ്ക്ക് ജാമ്യം അനുവദിക്കവേ കോടതി അറിയിച്ചു. 2022 നവംബര്‍ 26-ന് ന്യൂയോര്‍ക്ക് – ഡല്‍ഹി വിമാനത്തിനുള്ളില്‍ വച്ചാണ് ശങ്കര്‍ മിശ്ര 76 വയസുള്ള സ്ത്രീയുടെ ശരീരത്തില്‍ മൂത്രമൊഴിച്ചത്. ഏറെ വിവാദമായ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു.