Home Featured കാമുകന്മാരുള്ളവര്‍ മാത്രം വാലന്റൈൻസ് ഡേയിൽ കോളേജിൽ കയറിയാൽ മതി, വൈറലായി പ്രിൻസിപ്പലിന്റെ അറിയിപ്പ്

കാമുകന്മാരുള്ളവര്‍ മാത്രം വാലന്റൈൻസ് ഡേയിൽ കോളേജിൽ കയറിയാൽ മതി, വൈറലായി പ്രിൻസിപ്പലിന്റെ അറിയിപ്പ്

by admin

വാലന്റൈൻസ് ഡേ എങ്ങനെ കളർ ആക്കാമെന്ന ആലോചന കലാലയങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഒഡീഷയിലെ ഒരു കോളേജും അവിടുത്തെ പ്രിൻസിപ്പാളും മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിറയുകയാണ്. കാരണം മറ്റൊന്നുമല്ല പ്രിൻസിപ്പാളിന്റെ ഒപ്പോടുകൂടി വിദ്യാർത്ഥികൾക്ക് നൽകിയ ഒരു നോട്ടീസ് ആണ് അതിന് കാരണമായിത്തീർന്നത്. 

വാലന്റൈൻസ് ഡേ ദിനത്തിൽ കാമുകന്മാർ ഉള്ള പെൺകുട്ടികൾ മാത്രം കോളേജിൽ എത്തിയാൽ മതിയെന്നും കോളേജിൽ വരുന്നവരെല്ലാം തങ്ങളുടെ കാമുകന്മാർക്കൊപ്പം വേണം വരാൻ എന്നുമാണ് പ്രിൻസിപ്പാളിന്റെ ഒപ്പോടുകൂടി പുറത്തിറങ്ങിയ നോട്ടീസിൽ പറയുന്നത്. ഇതുകൂടാതെ ഇരുവരും ഒരുമിച്ചുള്ള ഏറ്റവും പുതിയ ഫോട്ടോയും റിലേഷൻ സ്റ്റാറ്റസ് സത്യമാണ് എന്ന് തെളിയിക്കുന്നതിനായി കാണിക്കണമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.

നോട്ടീസ് കണ്ട് വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ അമ്പരന്നു എന്ന് മാത്രമല്ല, സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ ഇത് വ്യാപകമായി പ്രചരിക്കുകയും അതോടെ മാധ്യമങ്ങളിലെല്ലാം വാർത്തയാവുകയും ചെയ്തു. ഒഡീഷയിലെ എസ്‌വിഎം ഓട്ടോണമസ് കോളേജ് പ്രിൻസിപ്പൽ ബിജയ് കുമാർ പത്രയുടെ പേരിലാണ് ഇത്തരത്തിൽ ഒരു നോട്ടീസ് വ്യാപകമായ പ്രചരിച്ചത്. എന്നാൽ, താൻ ഇത്തരത്തിൽ ഒരു നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഇത് വ്യാജമാണെന്നും ബിജയ് കുമാർ പറഞ്ഞു.  

ഇതുമായി ബന്ധപ്പെട്ട് ജഗത്സിംഗ്പൂർ പൊലീസ് സ്റ്റേഷനിൽ പത്ര കേസും ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ തന്റെ ഡിജിറ്റൽ ഒപ്പ് വ്യാജമായി തയ്യാറാക്കി ഉപയോഗിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കോളേജിൻറെ യശസ് തകർക്കുന്നതിനായി ആരോ മനപൂർവ്വം ചെയ്തതാണ് ഇതെന്നും കുറ്റക്കാരായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് കോളേജ് പ്രിൻസിപ്പലിൽ നിന്ന് പരാതി ലഭിച്ചതായി ജഗത്സിംഗ്പൂർ പൊലീസ് സ്റ്റേഷനിലെ  ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഭാരത്‌ ജോഡോ യാത്ര ശ്രീനഗറില്‍ സമാപിച്ചു; ലാല്‍ചൗക്കില്‍ രാഹുല്‍ ദേശീയപതാക ഉയര്‍ത്തി

ന്യൂഡല്‍ഹി> സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഞായറാഴ്ച ശ്രീനഗറില്‍ സമാപിച്ചു. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തി. യാത്രയുടെ സമാപനം മുന്‍നിര്‍ത്തി തിങ്കളാഴ്ച ശ്രീനഗറിലെ എസ്കെ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കും. വിവിധ പ്രതിപക്ഷ പാര്‍ടി പ്രതിനിധികളും റാലിയ്ക്കെത്തും.

ഞായറാഴ്ച ശ്രീനഗറിന് സമീപം പന്താചൗക്കില്‍ നിന്നാണ് യാത്രയ്ക്ക് തുടക്കമായത്. പ്രിയങ്കാ ഗാന്ധിയും അവസാന ദിവസത്തെ യാത്രയില്‍ പങ്കാളിയായി. യാത്ര മുന്‍നിര്‍ത്തി ശ്രീനഗറില്‍ വലിയ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരുന്നത്. കടകമ്ബോളങ്ങള്‍ അടഞ്ഞുകിടന്നു. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ലാല്‍ചൗക്കില്‍ ശനിയാഴ്ച മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ശ്രീനഗറിലെ പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡുകളും മുള്‍വേലികളും തീര്‍ത്ത് യാത്രയ്ക്ക് സംരക്ഷണമൊരുക്കി.

നഗരത്തിലെ കോണ്‍ഗ്രസ് ഓഫീസില്‍ പതാക ഉയര്‍ത്താനായിരുന്നു അധികൃതര്‍ ആദ്യം അനുമതി നല്‍കിയിരുന്നത്. തിങ്കളാഴ്ചയായിരുന്നു പതാക ഉയര്‍ത്തല്‍ തീരുമാനിച്ചിരുന്നത്. ലാല്‍ചൗക്കില്‍ പതാക ഉയര്‍ത്താന്‍ ശനിയാഴ്ച രാത്രിയോടെ അനുമതിയായി. എന്നാല്‍ തിങ്കളാഴ്ച പറ്റില്ലെന്നും ഞായറാഴ്ച തന്നെ ചടങ്ങ് സംഘടിപ്പിക്കണമെന്നും അധികൃതര്‍ നിബന്ധന വെച്ചു.

12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും ജോഡോ യാത്ര കടന്നുപോയി. സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയത്തിന് എതിരായാണ് യാത്രയെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടെങ്കിലും ബിജെപിയുടെ ശക്തികേന്ദ്രമായ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലേക്ക് യാത്ര കടന്നതേയില്ല. ബിജെപി ഭരിക്കുന്ന യുപിയില്‍ കേവലം മൂന്നുദിവസം മാത്രമാണ് രാഹുല്‍ സഞ്ചരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group