Home Featured ബംഗളൂരു: ആവേശമായി അമിത് ഷായുടെ റോഡ് ഷോ

ബംഗളൂരു: ആവേശമായി അമിത് ഷായുടെ റോഡ് ഷോ

ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ധാര്‍വാഡില്‍ നടത്തിയ റോഡ് ഷോ പ്രവര്‍ത്തകര്‍ക്ക് ആവേശമായി. വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ബി.ജെ.പി സംസ്ഥാന കമ്മിറ്റിയുടെ ‘വിജയ് സങ്കല്‍പ് അഭിയാന്‍’ പ്രചാരണത്തിന്‍റെ ഭാഗമായാണ് റോഡ് ഷോ നടത്തിയത്.കോണ്‍ഗ്രസും ജെ.ഡി.എസും കുടുംബ രാഷ്ട്രീയത്താലും അഴിമതിയാലും ദുഷിച്ചിരിക്കുകയാണ്.

ഗാന്ധി കുടുംബത്തിനു മാത്രമാണ് കോണ്‍ഗ്രസ് ക്ഷേമം നല്‍കുക. ജെ.ഡി.എസാകട്ടെ അച്ഛന്‍, അമ്മമ്മ, മക്കള്‍, അവരുടെ ഭാര്യമാര്‍, മരുമക്കള്‍ തുടങ്ങിയവര്‍ക്കായാണ് ഭരണം നടത്തുന്നത്.മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ മാത്രമേ യുവാക്കള്‍ക്ക് അവസരവും ക്ഷേമവും ഉണ്ടാകൂ. -അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, മുതിര്‍ന്ന നേതാവ് ബി.എസ്. യെദിയൂരപ്പ, സംസ്ഥാന പ്രസിഡന്‍റ് നളിന്‍ കുമാര്‍ കട്ടീല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ ജനുവരി മാസത്തെ രണ്ടാമത്തെ സന്ദര്‍ശനമാണ് അമിത് ഷാ നടത്തിയത്. തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ മുന്നൊരുക്കം അദ്ദേഹം വിലയിരുത്തി. കുണ്ട്ഗോലിലെ റോഡ് ഷോയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.ഹുബ്ബള്ളി കെ.എല്‍.ഇ.ബി.വി.ബി കോളജിന്‍റെ 75ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തു. ഇവിടത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം അദ്ദേഹം ഉദ്ഘാടനം ചെയ്തു. നാഷനല്‍ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലക്ക് തറക്കല്ലിട്ടു.

ഇറാനില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം, ഏഴ് മരണം

ടെഹ്റാന്‍ : ഇന്നലെ രാത്രി ഇറാനില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 440 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് ഇറാനിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇറാന്റെ വടക്ക് പടിഞ്ഞാറന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ കോയി എന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. തുര്‍ക്കിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്.

ഭൂചലനമുണ്ടായ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്നും ആശുപത്രികളില്‍ ജാഗ്രത പുലര്‍ത്തുന്നതായും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകട സ്ഥലത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടെന്നും തണുത്തുറഞ്ഞ താപനിലയ്‌ക്കൊപ്പം വൈദ്യുതി തടസപ്പെട്ടതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group