ബെംഗളൂരു : അഭിഭാഷകനിൽ നിന്നു ഒരു കുപ്പി വൈനിനു 90 രൂപ അധികമായി ഈടാക്കിയതിനു ബാർ റസ്റ്ററന്റിന് 10,000 രൂപ പിഴ വിധിച്ചു ബെംഗളൂരു ഉപഭോക്തൃ കോടതി.കോടതിച്ചെലവ് ഉൾപ്പെടെയു ള്ള പിഴ 2 മാസത്തിനകം നൽകണം. നാഗർഭാവി മെയിൻ റോഡിലെ കിങ് ഫിഷ് ബാർ റെസ്റ്ററന്റിന് വിജയനഗറിൽ നിന്നുള്ള അഡ്വ. എ.ടി കൃഷ്ണ സമർപ്പിച്ച ഹർജിയിലാണിത്.
2022 ഫെബ്രുവരി 12നാണു കേസിന് ആസ്പദമായ സംഭവം. കൃഷ്ണയ്യ വാങ്ങിയ 140 രൂപയുടെ വൈനിനു മറ്റൊരു ബ്രാൻഡിന്റെ വിലയായ 230 രൂപ ഈടാക്കിക്കൊണ്ടു നൽകിയ ബിൽ സഹിതമാണ് കോടതിയെ സമീപിച്ചത്. എന്നാൽ 230 രൂപയുടെ വൈൻ തന്നെയാണു കൃഷ്ണയ്യ വാങ്ങിയതെന്ന് റസ്റ്ററന്റ് ഉടമ കോടതിയിൽ വാദിച്ചെങ്കിലും, ഇതു സ്ഥാപിക്കാനുള്ള രേഖാപരമായ തെളിവുകളോ സിസിടിവി ദൃശ്യങ്ങളോ ഹാജരാക്കാനായില്ല. തുടർന്നാണു കോടതി പിഴ വിധിച്ചത്.
ഭൂമിയെ ലക്ഷ്യമാക്കി ഉല്‍ക്ക, 2200 മൈല്‍ മാത്രം അകലെ; തൊട്ടരികിലൂടെ കടന്നുപോകുന്നതില്‍ റെക്കോര്‍ഡ്
ന്യൂയോര്‍ക്ക്: ഈ ആഴ്ച ഭൂമിക്ക് അരികിലൂടെ ഉല്‍ക്ക കടന്നുപോകുമെന്ന് പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ.ആസ്ട്രോയിഡ് 2023 എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്കയ്ക്ക് ഒരു കണ്ടെയ്നറിന്റെ വലിപ്പമാണ്.ഭൂമിക്ക് തൊട്ടരികില്‍ 2200 മൈല്‍ അകലെകൂടിയാണ് ഉല്‍ക്ക കടന്നുപോകുക. ഭൂമിക്ക് ഏറ്റവും അടുത്തുകൂടി കടന്നുപോകുന്ന ഉല്‍ക്ക എന്ന റെക്കോര്‍ഡ് ആസ്ട്രോയിഡ് 2023ന് ആണെന്ന് നാസ പറയുന്നു.
ദക്ഷിണ അമേരിക്കയുടെ മുകളിലൂടെയാണ് ഇത് കടന്നുപോകുക. എന്നാല്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ഭൂമിക്ക് യാതൊരുവിധ ആഘാതവും ഇത് സൃഷ്ടിക്കില്ലെന്നും നാസ വിശദീകരിച്ചു.ഇത് ചെറിയ ഉല്‍ക്കയാണ്. 11.5 മുതല്‍ 28 അടി വരെ മാത്രം നീളമുള്ളതാണ് ഉല്‍ക്ക. ഭൂമിയുടെ അന്തരീക്ഷവുമായി സമ്ബര്‍ക്കം വരുമ്ബോള്‍ തന്നെ കത്തിയമരുമെന്നും നാസ പറയുന്നു.