ന്യൂഡെല്‍ഹി: (www.kvartha.com) ഉദ്യോഗാര്‍ഥികള്‍ക്ക് ബംപര്‍ അവസരം. ഗ്രാമീണ്‍ ഡാക് സേവക്‌സ് (GDS) (ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റര്‍ (BPM)/അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റര്‍ (ABPM)/ഡാക് സേവക്) തസ്തികയിലേക്ക് ഇന്ത്യന്‍ പോസ്റ്റ് അപേക്ഷാ നടപടികള്‍ ആരംഭിച്ചു.
അപേക്ഷ സമര്‍പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 16 ആണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. വിജ്ഞാപനമനുസരിച്ച് ആകെ 40,889 ഒഴിവുകളാണുള്ളത്.
യോഗ്യത
അപേക്ഷകര്‍ ഗണിതവും ഇംഗ്ലീഷും നിര്‍ബന്ധിതമോ ഐച്ഛികമോ ആയ വിഷയങ്ങളായി പഠിച്ച് പത്താം ക്ലാസ് പരീക്ഷ വിജയിച്ചിരിക്കണം. കൂടാതെ പ്രാദേശിക ഭാഷ നിര്‍ബന്ധിതമോ ഐച്ഛികമോ ആയ വിഷയമായി പഠിച്ചിരിക്കണം.
പ്രായപരിധി
ഉദ്യോഗാര്‍ഥി 18 വയസ് കവിഞ്ഞവരായിരിക്കണം. പരമാവധി പ്രായപരിധി 40 വയസാണ്.
ശമ്ബളം
ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റര്‍ – 12,000 – 29380
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റര്‍ /ഡാക് സേവക് – 10,000 – 24,470
അപേക്ഷാ ഫീസ്
അപേക്ഷാ ഫീസ് 100 രൂപയാണ്. എന്നിരുന്നാലും, സ്ത്രീകള്‍, എസ്‌സി / എസ്ടി, പിഡബ്ല്യുഡി, ട്രാന്‍സ്‌വുമണ്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസില്ല.
തെരഞ്ഞെടുപ്പ്
പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്.
എങ്ങനെ അപേക്ഷിക്കാം
ഘട്ടം 1: ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline(dot)gov(dot)in സന്ദര്‍ശിക്കുക
ഘട്ടം 2: രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുമായി മുന്നോട്ട് പോകുക
ഘട്ടം 3: ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക
ഘട്ടം 4: ഫോം സമര്‍പ്പിച്ച് ഭാവി ഉപയോഗത്തിനായി പ്രിന്റൗട്ട് എടുക്കുക.
അപേക്ഷിച്ചവര്‍ക്ക് അപേക്ഷ ഫെബ്രുവരി 17 മുതല്‍ 19 വരെ എഡിറ്റ് ചെയ്യാം.
300 കോടിരൂപയുടെ കാര്‍ഷിക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളുരു: കര്‍ണ്ണാടകയില്‍ 300 കോടി രൂപയുടെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വരുന്ന ബജറ്റില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും, കൂടുതല്‍ വായ്പ അനുവദിക്കുമെന്നും ബൊമ്മൈ വ്യക്തമാക്കി.
നിലവില്‍ കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് വായ്പാ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കും. കൂടാതെ, ചെറുകിട കര്‍ഷകര്‍ക്കുള്ള പ്രത്യേക വായ്പാ പദ്ധതിയും പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ശാസ്ത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൊമ്മൈ.
ഈ വര്‍ഷം 31 ലക്ഷം കാര്‍ഷിക ലോണ്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചര്‍ത്തു. കാലാവസ്ഥാ പ്രതികൂലമായിരിക്കുന്ന സാഹചര്യത്തിലും രാജ്യത്തെ 133 കോടി ജനങ്ങള്‍ക്ക് ഭക്ഷണത്തിനായി അഹോരാത്രം പണിയെടുക്കുന്നവരാണ് കര്‍ഷകര്‍. അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്നും നിലകൊള്ളുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി.