Home Featured പാമ്ബിനൊപ്പം സെല്‍ഫിയെടുത്ത യുവാവ് പാമ്ബു കടിയേറ്റ് മരിച്ചു;പാമ്ബാട്ടി വിഷമില്ലെന്ന് പറഞ്ഞത് വിനയായി

പാമ്ബിനൊപ്പം സെല്‍ഫിയെടുത്ത യുവാവ് പാമ്ബു കടിയേറ്റ് മരിച്ചു;പാമ്ബാട്ടി വിഷമില്ലെന്ന് പറഞ്ഞത് വിനയായി

by admin

ഹൈദരാബാദ്: പാമ്ബിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ നെല്ലൂരിലായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. മുപ്പത്തിരണ്ടുകാരനായ പോളംറെഡ്ഢി മണികണ്ഠ റെഡ്ഢിയാണ് പാമ്ബുകടിയേറ്റ് മരിച്ചത്. നെല്ലൂരിലെ കോവൂര്‍ ജംഗ്ഷനു സമീപം ജ്യൂസ് കട നടത്തിവരികയായിരുന്നു മണികണ്ഠ. കഴിഞ്ഞദിവസം വൈകുന്നേരം പാമ്ബുകളുമായി ഒരു പാമ്ബാട്ടി മണികണ്ഠയുടെ കടയിലെത്തി.

തന്റെ പക്കല്‍ നിരവധി പാമ്ബുകള്‍ ഉണ്ടെന്നും അവ ആരെയും ഉപദ്രവിക്കില്ലെന്നും പാമ്ബാട്ടി മണികണ്ഠയോട് പറഞ്ഞു. ഇത് വിശ്വസിച്ചതാണ് യുവാവിന് പണിയായത്. പാമ്ബിനൊപ്പം സെല്‍ഫിയെടുക്കാന്‍ യുവാവ് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഉടന്‍ പാമ്ബാട്ടി ഒരെണ്ണത്തിനെ എടുത്ത് മണികണ്ഠയുടെ കഴുത്തില്‍ ചുറ്റിക്കൊടുത്തു.

സെല്‍ഫി എടുത്തശേഷം പാമ്ബിനെ കഴുത്തില്‍നിന്ന് എടുക്കവെ അത് മണികണ്ഠയെ കൊത്തുകയായിരുന്നു. കൈയിലാണ് കടിച്ചത്. കടിയേറ്റകാര്യം പാമ്ബാട്ടിയോട് പറഞ്ഞെങ്കിലും അതിന് വിഷമില്ലെന്നും പേടിക്കേണ്ടെന്നുമായിരുന്നു അയാള്‍ പറഞ്ഞത്. അല്പം കഴിഞ്ഞതോടെ അവശത തോന്നിയ മണികണ്ഠയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം പുലര്‍ച്ചെയോടെ മരണം സംഭവിച്ചു.പാമ്ബാട്ടിയെ പിടികൂടിയോ എന്ന് വ്യക്തമല്ല. നിയമപ്രകാരമല്ലാതെ പാമ്ബിനെ പിടികൂടുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ആളാണ് പാമ്ബാട്ടി എന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കാമുകിയെ ഇംപ്രസ് ചെയ്യണം; 19കാരന്‍ മോഷ്ടിച്ചത് ലക്ഷങ്ങള്‍ വിലയുള്ള 13 ബൈക്കുകള്‍

‌പ്രണയം തലയ്ക്ക് പിടിച്ചാല്‍ പിന്നെ മനുഷ്യന് കണ്ണുകാണില്ലെന്നു പറയുന്നത് എത്ര ശരിയാണ്. ചെയ്യുന്നതൊക്കെ കാമുകിയേയോ കാമുകനോയ തൃപ്തിപ്പെടുത്താനോ സന്തോഷിപ്പിക്കാനോ ഒക്കെ ആകും.

ചിലരാകട്ടെ കാമുകിക്ക് മുന്നില്‍ താന്‍‌ അത്ര മോശക്കാരനൊന്നുമല്ലെന്ന് തെളിയിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാവും. അങ്ങനെ തന്റെ കാമുക്ക് മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാന്‍ നോക്കിയതാണ് ഈ കാമുകന്‍. ഇപ്പോള്‍ ജയിലിലാണ്.. സംഭവം എന്താണെന്നോ വിശദമായി അറിയാം.

പല പ്രണയകഥകള്‍ നമ്മള്‍ കേട്ടുകാണും. തന്നെക്കാള്‍ ഇരട്ടിപ്രായം ഉള്ള ആളോട് പ്രണയം തോന്നി കല്യാണം കഴിച്ചവര്‍. കാര്‍ മെക്കാനിക്കിനോട് പ്രണയം തോന്നി കല്യാണ കഴിച്ച യുവതി, അധ്യാപകനെ കല്യാണം കഴിച്ച പെണ്‍കുട്ടി. മട്ടന്‍ കറി കൂട്ടി അത് വെച്ച ആളോട് ഇഷ്ടം തോന്നി കല്യാണം കഴിച്ച പെണ്‍കുട്ടി. എത്രോയ ജീവിതം. എന്നാല്‍ ഇവിടെ പ്രണയിച്ചത് ഒരു 19 കാരനാണ്. പ്രണയമൊക്കെ അങ്ങനെ പോവുകയായിരുന്നു, അങ്ങനെയിരിക്കുമ്ബോഴാണ്. യുവാവിന് ഈ ആഗ്രഹം വരുന്നത് … കാമുകിയെ ഒന്ന് ഇംപ്രസ് ചെയ്യിക്കണം.

എന്തൊക്കെ വഴികളാണ് കാമുകിയെ ഇപ്രംസ് ചെയ്യാനുണ്ടായിരുന്നത്. എന്നിട്ടും ഈ 19 കാരന്‍ എന്താണ് ചെ്യ്തതെന്നോ.. വിശദമായി പറയാം.മോഷ്ടിച്ചു 13 ബൈക്കുകള്‍ മോഷ്ടിച്ചു. അതും ചെറിയ വിലയുടെ ബൈക്കൊന്നുമല്ല ലക്ഷങ്ങളുടെ ബൈക്കാണ് ഇയാള്‍ അടിച്ചുമാറ്റിയത്..
അങ്ങനെ കാമുകിയെ ‘വീഴ്ത്താന്‍’ വിലകൂടിയ ബൈക്കുകള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റിലുമായി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണില്‍ ശുഭം ഭാസ്‌കര്‍ പവാര്‍ (19) ആണ് അറസ്റ്റിലായത്. കാമുകിയെ ‘ഇംപ്രസ്’ ചെയ്യിക്കാനാണ് വാഹനങ്ങള്‍ മോഷ്ടിച്ചതെന്ന് പ്രതി പറഞ്ഞു. പ്രതിയില്‍നിന്ന് 13 വാഹനങ്ങള്‍ കണ്ടെടുത്തു.
തിങ്കളാഴ്ചയാണ് ശുഭം ഭാസ്‌കര്‍ പവാര്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ലാത്തുര്‍, സോലാപുര്‍, പുണെ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് 16.05 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച 13 ബൈക്കുകള്‍ പൊലീസ് കണ്ടെടുത്തത്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അങ്ങനെ കാമുകിയെ ഇപ്രംസ് ചെയ്യാന്‍ ഉപയോഗിച്ച ഈ തന്ത്രം ആകെ പൊട്ടിപ്പൊളിഞ്ഞു….

ഇതുപോലെ മറ്റൊരു സംഭവം നേരത്തെ നടന്നിരുന്നു, ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയൊരു വീഡിയോ ആയിരുന്നു യുവതിയും യുവാവും ബൈക്കില്‍ പോകുന്നത്. കെട്ടിപ്പിടിച്ചും ചുംബിച്ചും ഓടുന്ന ബൈക്കില്‍ പോകുന്ന ഇവരുടെ വീഡിയോ സോഷ്യല്‍മീഡിയില്‍ വൈറലായിരുന്നു… വ്യാപകമായി വിമര്‍ശനം വന്നതിന് പിന്നാലെ പോലീസ് രണ്ടുപേരെയും അറസ്റ്റി ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആ രഹസ്യം പുറത്തുവന്നത്. രണ്ടുപേരും ചുറ്റിയടിച്ച ബൈക്ക് ഇവരുടേതായിരുന്നില്ല…മോഷ്ടിച്ച ബൈക്കില്‍ ആയിരുന്നു ഇവരുടെ അഭ്യാസം. സാധാരണ ബൈക്കായിരുന്നില്ല ലക്ഷങ്ങള്‍ ആയിരുന്നു ബൈക്കിന്റെ വില.ബൈക്കും പോയി അറസ്റ്റിലുമായി….

You may also like

error: Content is protected !!
Join Our WhatsApp Group