മാനന്തവാടി: കാല്‍നടയാത്രക്കാരനായ പതിനഞ്ചുകാരനെ പട്ടാപ്പകല്‍ കടുവ കൊന്നു. കര്‍ണാടക എച്ച്.ഡി. കോട്ട താലൂക്കിലെ അന്തര്‍ശന്ത ബെല്ലിഹഡി(വെള്ള)യില്‍ ബി.
കാള-പുഷ്പ ദമ്ബതികളുടെ മകന് മഞ്ജു(15)വാണ് ദാരുണമായി കൊല്ലപ്പെട്ടത്.
മാനന്തവാടി-മൈസൂര്‍ റൂട്ടില്‍ ബെല്ലിഹഡി ആനവളര്‍ത്തല്‍ കേന്ദ്രത്തിനു സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അടുത്തുള്ള മാസ്തമ്മ ക്ഷേത്രത്തിലേക്ക് കൂട്ടുകാരുമൊത്തു നടന്നുപോകുമ്ബോള്‍ മഞ്ജുവിനെ കടുവ പിടികൂടുകയായിരുന്നു. കൂട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. കടുവ മഞ്ജുവിന്റെ ശരീരം 15 മീറ്ററോളം വനത്തിനുള്ളിലേക്കു വലിച്ചുകൊണ്ടുപോയി. നാട്ടുകാര്‍ ബഹളമുണ്ടാക്കിയതോടെ മഞ്ജുവിനെ ഉപേക്ഷിച്ച് കടുവ ഉള്‍വനത്തിലേക്കു പോയി.
മഞ്ജുവിനെ എച്ച്.ഡി. കോട്ട താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കേരള അതിര്‍ത്തിയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ബെല്ലിഹഡി. കഴിഞ്ഞ 12 ന് വയനാട് മാനന്തവാടി പുതുശേരിയില്‍ പള്ളിപ്പുറത്ത് തോമസ് എന്ന സാലു കടുവയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.
പട്ടാപ്പകല്‍ അടിച്ചു മാറ്റിയത് 29 അടി ഉയരമുള്ള മൊബൈല്‍ ടവര്‍; മോഷണം പുറത്തറിഞ്ഞത് മാസങ്ങള്‍ക്ക് ശേഷം
പട്ന: ടെലികോം കമ്ബനി ജീവനക്കാരെന്ന വ്യാജേന 29 അടി ഉയരമുള്ള മൊബൈല്‍ ടവര്‍ അടിച്ചുമാറ്റി മോഷ്ടാക്കള്‍.ബിഹാറിലെ പട്നയിലെ തിരക്കേറിയ പ്രദേശത്ത് സ്ഥാപിച്ച ടവറാണ് മോശവും പോയത്. പിര്‍ബഹോര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ സബ്സിബാഗ് പ്രദേശത്തിന്റെ ഹൃദയഭാഗത്ത് നടന്ന കവര്‍ച്ച കമ്ബനി പോലും അറിഞ്ഞത് മാസങ്ങള്‍ക്ക് ശേഷമായിരുന്നു. ടെലികോം കമ്ബനിയുടെ സാങ്കേതിക വിദഗ്ധര്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിനായി മൊബൈല്‍ ടവറുകളില്‍ സര്‍വേ നടത്തുന്നതിനിടെയാണ് മൊബൈല്‍ ടവറും ഉപകരണങ്ങളും മോഷണം പോയ കാര്യം അറിയുന്നത്. ഷഹീന് ഖയൂം എന്നയാളുടെ നാലുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയിലാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ട്രാന്സ്മിഷന് സിഗ്നല്‍ ഉപകരണങ്ങളുള്ള ടവര്‍ സ്ഥാപിച്ചിരുന്നത്.
കവര്‍ച്ചക്കാര്‍ ടവര്‍ മോഷ്ടിച്ചത് എപ്പോഴാണെന്ന് വ്യക്തമല്ലെങ്കിലും വ്യാഴാഴ്ചയാണ് വാര്‍ത്ത പുറത്തായതെന്നും പൊലീസ് പറഞ്ഞു. 2022 ആഗസ്റ്റിലായിരുന്നു ടവറുകളുടെ സര്‍വെ അവസാനമായി നടന്നത്. അന്ന് ടവര്‍ അവിടെയുണ്ടായിരുന്നതെന്നാണ് പൊലീസും പറയുന്നത്. മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വീട്ടുടമയ്ക്ക് കമ്ബനി വാടക നല്‍കിയിരുന്നില്ല.
എന്നാല്‍ നാല് മാസം മുന്‍പ് ഒരു സംഘം ആളുകള്‍ വന്ന് ടവര്‍ പൊളിച്ചുമാറ്റിയതെന്ന് കെട്ടിട ഉടമസ്ഥന് പറയുമ്ബോഴാണ് കമ്ബനിയും കാര്യമറിയുന്നത്. ടവറിന് സാങ്കേതിക തകരാര്‍ ഉണ്ടെന്നും പുതിയത് ഉടന്‍ സ്ഥാപിക്കുമെന്നും ടവര്‍പൊളിച്ചുമാറ്റിയവര്‍ പറഞ്ഞതായി കെട്ടിട ഉടമസ്ഥന് പറയുന്നു. തങ്ങളുടെ ജീവനക്കാരന് ടവര്‍ നീക്കം ചെയ്തിട്ടില്ലെന്ന് കമ്ബനിയും ഉറപ്പിച്ചു പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.