Home Featured കര്‍ണാടകയില്‍ പശുക്കള്‍ ചൊറിപിടിച്ച്‌ ചാവുന്നു; പ്രതിദിന പാല്‍ ഉത്പാദനത്തില്‍ വന്‍ കുറവ്

കര്‍ണാടകയില്‍ പശുക്കള്‍ ചൊറിപിടിച്ച്‌ ചാവുന്നു; പ്രതിദിന പാല്‍ ഉത്പാദനത്തില്‍ വന്‍ കുറവ്

by admin

മംഗളൂറു:ഗോസുരക്ഷക്ക് നിയമവും ഗുണ്ടായിസവുമുള്ള കര്‍ണാടകയില്‍ കാലികള്‍ കൂട്ടത്തോടെ ചൊറിപിടിച്ച്‌ ചാവുന്നു.ഈച്ചകളും കൊതുകുകളും രോഗം പരത്തി മുന്നേറുമ്ബോള്‍ നിവാരണ, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം.ഇതിന്റെ പ്രത്യാഘാതമായി സംസ്ഥാനത്തെ ക്ഷീരോല്പാദനം പ്രതിദിനം ശരാശരി 10 ലക്ഷം ലിറ്റര്‍ കുറഞ്ഞു.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കൊടും വരള്‍ച്ചക്കാലത്ത് പോലും സംഭവിക്കാത്ത ഇടിവാണിത്.രോഗബാധിത പശുക്കളുടെ പാല്‍ സ്വീകരിക്കുന്നതില്‍ അറബ് രാജ്യങ്ങളുടെ വൈമുഖ്യം ക്ഷീര കയറ്റുമതിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെഎംഎഫ്) കണക്കുകള്‍ പ്രകാരം കഴിഞ്ഞ ജൂലൈ മുതല്‍ പാലുല്പാദനം ദിവസം ശരാശരി 10ലക്ഷം ലിറ്റര്‍ കുറഞ്ഞു.വരും ദിനങ്ങളില്‍ ഇനിയും കുറയാനാണ് സാധ്യത.സംസ്ഥാനത്തെ 26 ലക്ഷം ക്ഷീരകര്‍ഷകര്‍ 75.6 ലക്ഷം ലിറ്റര്‍ പാലാണ് ഫെഡറേഷനില്‍ സംഭരിക്കുന്നത്.കഴിഞ്ഞ വര്‍ഷം (2021-22)ഇതേ കാലത്ത് 84.5 ലക്ഷം ലിറ്റര്‍ ആയിരുന്നു പ്രതിദിന ക്ഷീര സംഭരണം.

നെയ്യ്, വെണ്ണ തുടങ്ങിയ ഉപോല്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ധന ഉപഭോക്താക്കളെ ബാധിക്കുന്നു.16 യൂണിയനുകളും പാല്‍പ്പൊടി ഉല്പാദനം കുറക്കാന്‍ നിര്‍ബന്ധിതരായി.ക്ഷീരഭാഗ്യ പദ്ധതിയില്‍ ഗവ.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാല്‍പ്പൊടി വിതരണം വെട്ടിക്കുറച്ചതാണ് ഇതിന്റെ പാര്‍ശ്വഫലം. പ്രതിദിന ഉത്പാദനം 70,000 ലിറ്റര്‍ കുറഞ്ഞതായി ഒന്നാം നിരയിലെ തുമകൂറു മില്‍ക്ക് യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ബി.പി.സുരേഷ് പറഞ്ഞു.

അറബ് രാജ്യങ്ങളിലേക്ക് പാലും പാല്‍ ഉല്പന്നങ്ങളും കയറ്റി അയക്കുന്നതിലൂടെ വലിയ നേട്ടമാണ് ഫെഡറേഷന്‍ ലക്ഷ്യമിടുന്നത്.കയറ്റുമതിയില്‍ മുന്‍നിരക്കാരായ ഹുന്‍സൂര്‍ യൂണിയനില്‍ കഴിഞ്ഞയാഴ്ച അറബ് സംഘം സന്ദര്‍ശനം നടത്തിയതായി മാനേജിംഗ് ഡയറക്ടര്‍ ഗോപയ്യ പറഞ്ഞു.രോഗ സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച അവരുടെ സംശയങ്ങള്‍ തീരേണ്ടതുണ്ട്.കയറ്റുമതി സാധ്യമായാല്‍ അറബ് രാജ്യങ്ങളില്‍ നിന്ന് പ്രതിവര്‍ഷം 500 കോടി രൂപയുടെ റവന്യൂ വരുമാനമാണ് ഫെഡറേഷന്‍ പ്രതീക്ഷിക്കുന്നത്.

ഒറ്റ ദിവസം മുന്നൂറോളം കാലികള്‍ ചാവുന്ന അവസ്ഥയില്‍ സങ്കീര്‍ണമാണ് കര്‍ണാടകയില്‍ രോഗം എന്ന് മൃഗസംരക്ഷണ വകുപ്പ് ദക്ഷിണ കന്നട ഉപ ഡയറക്ടര്‍ ഡോ.എന്‍.അരുണ്‍കുമാര്‍ ഷെട്ടി പറഞ്ഞു.കാല്‍ ലക്ഷം കാലികള്‍, ഏറെയും പശുക്കള്‍ ഇതിനകം ചത്തു.ശരീരത്തില്‍ ചൊറിപിടിച്ച്‌ വ്രണമാവുന്നതാണ് രോഗത്തിന്റെ പ്രകടരൂപം.രോഗബാധിത ജന്തുക്കളുടെ ആന്തരാവയങ്ങളെ ബാധിക്കുകയും പോഷണം നശിച്ച്‌ ചാവുകയുമാണ് ചെയ്യുന്നത്.മനുഷ്യരിലേക്ക് പകരില്ല.ഈച്ചയും കൊതുകുമാണ് രോഗം പരത്തുന്നത്.

ലീലാ പാലസില്‍ നിന്ന് ബില്ല് നല്‍കാതെ ഓടി രക്ഷപ്പെട്ട് യുവാവ്

ദില്ലി: ദില്ലിയിലെ ആഡംബര ഹോട്ടലായ ലീലാ പാലസില്‍ നിന്ന് ബില്ല് നല്‍കാതെ ഓടി രക്ഷപ്പെട്ട് യുവാവ്. 23.46 ലക്ഷം രൂപയുടെ ബില്‍ തുക നല്‍കാതെയാണ് മഹമ്മദ് ഷെരീഫ് എന്നയാള്‍ ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെയായിരുന്നു ഇയാള്‍ ഹോട്ടലില്‍ താമസിച്ചത്. വ്യാജ ബിസിനസ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ലീലാ പാലസില്‍ താമസം തരപ്പെടുത്തിയത്. യുഎഇ സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെന്നായിരുന്നു ഇയാള്‍ ആള്‍മാറാട്ടം നടത്തിയത്. ഇയാളെ കണ്ടെത്താനായില്ലെന്ന് ദില്ലി പൊലീസ് വിശദമാക്കുന്നത്. 

നേരത്തെ ആഡംബര ഹോട്ടലകളില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം മുങ്ങുന്നത് പതിവാക്കിയ തൂത്തുക്കുടി സ്വദേശിയെ കൊല്ലത്ത് നിന്ന് പിടികൂടിയിരുന്നു. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് ഭക്ഷണം കഴിച്ച് ലാപ്ടോപ്പുമായി മുങ്ങിയ വിന്‍സെന്‍റ് ജോണിനെയാണ് പൊലീസ് പിടികൂടിയത്. വ്യാജ രേഖകള്‍ നല്‍കി ആഡംബര ഹോട്ടലുകളില്‍ ഏറ്റവും മുന്തിയ മുറിയും ഭക്ഷണവും തരപ്പെടുത്തിയ ശേഷം ബില്ല് റൂം വെക്കേറ്റ് ചെയ്യുമ്പോള്‍ നല്‍കാമെന്ന് വിശദമാക്കിയ ശേഷം മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി. പല സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group