ദില്ലി: ദില്ലിയിലെ ആഡംബര ഹോട്ടലായ ലീലാ പാലസില്‍ നിന്ന് ബില്ല് നല്‍കാതെ ഓടി രക്ഷപ്പെട്ട് യുവാവ്. 23.46 ലക്ഷം രൂപയുടെ ബില്‍ തുക നല്‍കാതെയാണ് മഹമ്മദ് ഷെരീഫ് എന്നയാള്‍ ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെയായിരുന്നു ഇയാള്‍ ഹോട്ടലില്‍ താമസിച്ചത്. വ്യാജ ബിസിനസ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ലീലാ പാലസില്‍ താമസം തരപ്പെടുത്തിയത്. യുഎഇ സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെന്നായിരുന്നു ഇയാള്‍ ആള്‍മാറാട്ടം നടത്തിയത്. ഇയാളെ കണ്ടെത്താനായില്ലെന്ന് ദില്ലി പൊലീസ് വിശദമാക്കുന്നത്.
നേരത്തെ ആഡംബര ഹോട്ടലകളില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം മുങ്ങുന്നത് പതിവാക്കിയ തൂത്തുക്കുടി സ്വദേശിയെ കൊല്ലത്ത് നിന്ന് പിടികൂടിയിരുന്നു. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് ഭക്ഷണം കഴിച്ച് ലാപ്ടോപ്പുമായി മുങ്ങിയ വിന്‍സെന്‍റ് ജോണിനെയാണ് പൊലീസ് പിടികൂടിയത്. വ്യാജ രേഖകള്‍ നല്‍കി ആഡംബര ഹോട്ടലുകളില്‍ ഏറ്റവും മുന്തിയ മുറിയും ഭക്ഷണവും തരപ്പെടുത്തിയ ശേഷം ബില്ല് റൂം വെക്കേറ്റ് ചെയ്യുമ്പോള്‍ നല്‍കാമെന്ന് വിശദമാക്കിയ ശേഷം മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി. പല സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ടായിരുന്നു.
കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
മംഗളൂരു: പ്രി യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിനി വിഷം അകത്തു ചെന്ന് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ചിക്കമംഗളൂര്‍ സ്വദേശി കെ.നിതേഷ് എന്ന 25-കാരനാണ് അറസ്റ്റിലായത്. ചിക്കമംഗളൂറിലെ കോളജ് വിദ്യാര്‍ഥിനി ദീപ്തി (17)യെ വിഷം അകത്ത് ചെന്ന നിലയില്‍ ഈ മാസം 10ന് മംഗളൂറു എ.ജെ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.14ന് മരണം സംഭവിക്കുകയായിരുന്നു. ദീപ്തിയുടെ ഡയറിക്കുറിപ്പില്‍ നിതേഷുമായുള്ള പ്രണയം,ചതി,ഫോണ്‍ അറ്റന്‍ഡ് ചെയ്യാത്ത പ്രയാസം തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടായിരുന്നു.ഇത് കണ്ട രക്ഷിതാക്കള്‍ സംഭവം നടന്ന കുദ്രെമുഖ് പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോക്സോ ചുമത്തി കേസെടുത്തത്.