ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന കര്‍ണാടകയില്‍ ജനക്ഷേമ പദ്ധതികളുമായി കോണ്‍ഗ്രസ്. എല്ലാവര്ക്കും എല്ലാ മാസവും 200 യൂനിറ്റ് സൗജന്യ വൈദ്യുതിയെന്ന വാഗ്ദാനത്തിന് പിന്നാലെ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2,000 രൂപ വരുമാനം ലഭിക്കുന്ന ‘ഗൃഹലക്ഷ്മി യോജന’ പദ്ധതി പ്രഖ്യാപിച്ചു.
ബംഗളൂരു പാലസ് മൈതാനത്ത് ‘നാ നായകി സമാവേശ’ (ഞാനുമൊരു വനിത നേതാവ്) എന്ന പേരില്‍ നടന്ന മഹിള കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പദ്ധതി അവതരിപ്പിച്ചു. വര്‍ധിച്ചുവരുന്ന ദൈനംദിന ഗാര്‍ഹിക ചെലവ് താങ്ങാന്‍ ഒരു വീട്ടിലെ കുടുംബിനിക്ക് ഉപാധികളില്ലാതെ 2000 രൂപ നല്കുന്ന പദ്ധതിയാണിത്. വര്‍ഷത്തില്‍ 24,000 രൂപ ലഭിക്കും. കര്‍ണാടകയിലെ 1.5 കോടി വനിതകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. മേയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് പ്രവചന സാധ്യതകള്‍. ഇത് ലക്ഷ്യമിട്ട് മാസങ്ങള്‍ക്ക് മുമ്ബെ കോണ്‍ഗ്രസ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
വനിതകള്‍ക്ക് മാത്രമായി പ്രത്യേക തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. എസ്.ഐ റിക്രൂട്ട്മെന്റ് അഴിമതി ചൂണ്ടിക്കാട്ടിയ പ്രിയങ്ക, കൈക്കൂലിയില്ലാതെ കര്‍ണാടകയില്‍ ഒന്നും നടക്കില്ലെന്നതാണ് സ്ഥിതിയെന്ന് കുറ്റപ്പെടുത്തി.
ജോഡോ യാത്രക്കിടെ ഓടിയെത്തി കെട്ടിപ്പിടിച്ച് യുവാവ്, തള്ളിമാറ്റി രാഹുൽ
ദില്ലി: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് രാഹുൽ ഗാന്ധിയെ ആലിംഗനം ചെയ്യാൻ യുവാവിന്റെ ശ്രമം. പഞ്ചാബിലെ ഹോഷിയാർപൂരിലാണ് സംഭവം. യുവാവിനെ രാഹുൽ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും പിടിച്ചുമാറ്റി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. രാഹുൽഗാന്ധി പാർട്ടി പ്രവർത്തകരോടൊപ്പം നടക്കുന്നതിനിടെ ആൾക്കൂട്ടത്തിൽനിന്ന് മഞ്ഞ ജാക്കറ്റ് ധരിച്ച ഒരാൾ ഓടിയെത്തി രാഹുലിനെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥരും കോൺഗ്രസ് പ്രവർത്തകരും തള്ളിമാറ്റുന്നതും വീഡിയോയിൽ കാണാം. ഭാരത് ജോഡോ യാത്രയിൽ രാഹുലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുയരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.
നേരത്തെ, യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില ഭാഗങ്ങളിൽ കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജൻസികൾ നിർദേശിച്ചിരുന്നു. ശ്രീനഗറിൽ എത്തുമ്പോള്‍ രാഹുൽ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളിൽ ഏജൻസികളുടെ സുരക്ഷാ പരിശോധന തുടരുകയാണ്. വ്യാഴാഴ്ച യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കും. ജനുവരി 30ന് വിപുലമായ പരിപാടികളോടെ ശ്രീനഗറിൽ സമാപിക്കും. ചില ഭാഗങ്ങളിൽ അപകട സാധ്യത ആയതിനാൽ അദ്ദേഹത്തിന്റെ കൂടെയുള്ളവരെ തിരിച്ചറിയാൻ നിർദേശിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്ക് നിലവിൽ Z+ കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. ഒമ്പത് കമാൻഡോകൾ അദ്ദേഹത്തിന് സുരക്ഷക്ക് മുഴുവൻ സമയവും കാവൽ നിൽക്കുന്നു. എന്നാൽ, യാത്രക്കിടെ നിരവധി സുരക്ഷാവീഴ്ചകൾ ചൂണ്ടിക്കാട്ടി സുരക്ഷ വർദ്ധിപ്പിക്കണമെന്ന് കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 2020 മുതൽ ഗാന്ധി തന്റെ സുരക്ഷാ നിർദേശങ്ങൾ നൂറിലധികം തവണ ലംഘിച്ചതായി കോൺഗ്രസിന് മറുപടിയായി കേന്ദ്രം നൽകി.