മംഗളൂരു: ഏപ്രിൽ മുതൽ മംഗളൂരുവിൽ നിന്നുള്ള വിമാന യാത്രയുടെ ചെലവ് ഉയരും. ഉപയോക്തൃ വികസന ഫീസ് ഉയർത്തിയതാണ് കാരണം. 2026 മാർച്ച് വരെയുള്ള കാലയളവിൽ ഉപയോക്തൃ വികസന ഫീസ് (യുഡിഎഫ്) വർദ്ധിപ്പിക്കാൻ എയർപോർട്ട് താരിഫ് ഫിക്സിംഗ് ബോഡിയായ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (എഇആർഎ) അദാനി എയർപോർട്ടിന്റെ ഉടമസ്ഥതയിലുള്ള മംഗളൂരു ഇന്റർനാഷണൽ എയർപോർട്ടിന് (എംഐഎ) അനുമതി നൽകിയിട്ടുണ്ട്.
നിലവിൽ, മംഗളൂരു വിമാനത്താവളത്തിൽ നിന്നും യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്നനുമാണ് യു ഡി എഫ് ഈടാക്കുന്നത്. എന്നാൽ ഫെബ്രുവരി മുതൽ മംഗളൂരു വിമാനത്താവളത്തിൽലേക്ക് എത്തിച്ചേരുന്ന യാത്രക്കാർ പോലും ഈ ഫീസ് നൽകേണ്ടിവരും. ആഭ്യന്തര യാത്രക്കാർക്ക് 150 രൂപയും രാജ്യാന്തര യാത്രക്കാർക്ക് 825 രൂപയുമാണ് മംഗളൂരുവിൽ നിന്ന് പുറത്തേക്ക് പറക്കുന്നതിന് നിലവിലെ ഉപയോക്തൃ വികസന ഫീസ്.
2023 ഏപ്രിൽ മുതൽ ആഭ്യന്തര യാത്രയ്ക്ക് ഉപയോക്തൃ വികസന ഫീസ് നിലവിലെ 150 രൂപയിൽ നിന്ന് 560 രൂപയായി ഉയർത്തും. ഇത് 2024 ഏപ്രിലിന് ശേഷം 700 രൂപയായി ഉയരും. 2025 ഏപ്രിൽ മുതൽ 735 രൂപ. 2025 ഏപ്രിലിനു ശേഷം 1,120 രൂപയായും ഉയരും.
നവംബറിൽ അഹമ്മദാബാദ് ഇന്റർനാഷണൽ എയർപോർട്ടിൽ യു ഡി എഫ് ഉയർത്താൻ അദാനി എയർപോർട്ട്സ് ശ്രമിച്ചെങ്കിലും എഇആർഎ ഇതുവരെ ഈ നിർദ്ദേശത്തിൽ തീരുമാനമെടുത്തിട്ടില്ല.
മുംബൈ ഇന്റർനാഷണൽ എയർപോർട്ട്, അഹമ്മദാബാദ് ഇന്റർനാഷണൽ എയർപോർട്ട്, ലക്നൗ ഇന്റർനാഷണൽ എയർപോർട്ട്, മംഗളൂരു ഇന്റർനാഷണൽ എയർപോർട്ട്, ജയ്പൂർ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 7 വിമാനത്താവളങ്ങളെ ഈ കൂട്ടായ്മ നിയന്ത്രിക്കുന്നു.
നായ ഓടിച്ചു; രക്ഷപ്പെടാനായി അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ചു
ഹൈദരാബാദ്: നായ ഓടിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ യുവാവ് ചികിത്സയിലിരിക്കെ ശനിയാഴ്ച മരണത്തിന് കീഴടങ്ങി.
സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റായ 23 കാരനായ മുഹമ്മദ് റിസ്വാന് ആണ് മരിച്ചത്. ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നതിനായി ബഞ്ചാര ഹില്‍സിലെ ലുംബിനി റോക്ക് കാസില്‍ അപ്പാര്‍ട്ട്മെന്റിലേക്ക് പോയതായിരുന്നു. ഫ്ളാറ്റിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ ഉപഭോക്താവിന്റെ വളര്‍ത്തുനായ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് കുരച്ചുകൊണ്ട് വാതിലില്‍ ചാടിക്കയറി.
ഭയന്ന് അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ റിസ്വാനെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (നിംസ്) എത്തിച്ചെങ്കിലും പിന്നീട് ശനിയാഴ്ച വൈകുന്നേരത്തോടെ മരിച്ചു. കൂടുതല്‍ അന്വഷണം നടന്നുവരികയാണ്.