ബംഗളൂരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിലെ എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം രണ്ടായിരം രൂപ നല്‍കുമെന്ന് പാര്‍ട്ടി നേതാവ് പ്രിയങ്കാ ഗാന്ധി. ബംഗളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ നടന്ന ‘നാം നായികി’ പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക.
കര്‍ണാടകയിലെ എല്ലാ സ്ത്രീകള്‍ക്കും എഐസിസി ജനറല്‍ സെക്രട്ടറി നല്കുന്ന ഉറപ്പാണിത് പ്രിയങ്ക പറഞ്ഞു. സംസ്ഥാനത്ത് ബിജെപി ഭരണത്തിന് കീഴില്‍ വ്യാപകമായി അഴിമതിയാണ്. ഇവിടുത്തെ സ്ഥിതി നാണിപ്പിക്കുന്നതാണ്. മന്ത്രിമാര്‍ തന്നെ നാല്‍പ്പത് ശതമാനം കമ്മീഷന് വാങ്ങുന്നവരാണ്. കര്‍ണാടകയില്‍ 5 ലക്ഷം കോടിയുടെ പൊതുപണമാണ് ഇവര്‍ കൊള്ളയടിച്ചത്. ബംഗളൂരുവില്‍ നടക്കേണ്ട 8000 കോടിയുടെ ചില വികസനങ്ങളെ കുറിച്ച് ചിന്തിക്കൂ, അതില്‍ 3200 കോടി രൂപയും കമ്മീഷനായി പോകുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
‘ഗൃഹലക്ഷ്മി’ എന്ന പേരിലുള്ള പദ്ധതി 1.5 കോടി വീട്ടമ്മമാര്‍ക്ക് പ്രയോജനപ്പെടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ, സംസ്ഥാനത്തെ എല്ലാ വീടുകള്‍ക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യവൈദ്യുതി നല്‍കുമെന്ന് പാര്‍ട്ടി വാഗ്ദാനം നല്‍കിയിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ , ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.
പട്ടം പറത്തലിനിടെ നൂല് കഴുത്തില്‍ കുരുങ്ങി 6 പേര് മരിച്ചു; 170 ഓളം പേര്‍ക്ക് പരിക്ക്
ഗുജറാത്തില്‍ പട്ടം പറത്തല്‍ ഉത്സവത്തിനിടയില്‍ നൂല് കഴുത്തില്‍ കുരുങ്ങി മരിച്ചത് മൂന്ന് കുട്ടികളടക്കം ആറ് പേര്. ഉത്തരായണ്‍ ഉത്സവത്തിനോടനുബന്ധിച്ചുള്ള പട്ടം പറത്തല്‍ മത്സരത്തിനിടെയാണ് അപകടമുണ്ടായത്.
ഉത്സവത്തിനോടനുബന്ധിച്ച് നടന്ന മത്സരത്തില്‍ ആളുകള്‍ കൂട്ടമായി വീടുകുടെ ടെറസില്‍ നിന്നും പട്ടം പറത്തിയിരുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് പട്ടങ്ങളെ അരിഞ്ഞ് വീഴ്ത്താന്‍ നൂലില്‍ കുപ്പിച്ചില്ല് അടക്കമുള്ളവ ചേര്‍ക്കുക പതിവാണ്. ഈ നൂല് കഴുത്തില്‍ കുരുങ്ങി മുറിഞ്ഞാണ് അപകടമുണ്ടായത്.
മറ്റൊരു സംഭവത്തില്‍ കിസ്മത് എന്ന് പേരുള്ള മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. വിസ്നഗര്‍ ടൗണില്‍ ശനിയാഴ്ച്ച അമ്മയ്ക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് പട്ടത്തിന്റെ നൂല് കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിയത്. രക്തം വാര്‍ന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്തവരാണ് അപകടത്തില്‍പെട്ടവരില്‍ അധികവും. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും ഗുജറാത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളില്‍ 130 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. 46 പേര് പട്ടം പറത്തുന്നതിനിടയില്‍ ഉയരങ്ങളില്‍ നിന്ന് വീണ് അപകടത്തില്‍പെട്ടു.