Home Featured ബെംഗളൂരു: കലബുറഗിയിൽ 2 മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

ബെംഗളൂരു: കലബുറഗിയിൽ 2 മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

ബെംഗളൂരു: കലബുറഗിയിലെ അലന്തിൽ 2 മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നതിന് ശേഷം പിതാവ് ജീവനൊടുക്കി. സിദ്ധ മഹാമല്ലപ്പ (38), മകൾ ശ്രേയ (11) മകൻ മനീഷ് (10) എന്നിവരാണ് മരിച്ചത്. അലന്ത് ബസ് ഡിപ്പോയ്ക്ക് സമീപത്തെ കിണറ്റിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സിന്ധുവിനെ സമീപത്ത് വിഷം കഴിച്ച് മരിച്ച നിലയിലും കണ്ടെത്തി. ഭാര്യയുടെ ചികിത്സയ്ക്കായി ഏറെ പണം ചെലവഴിച്ചെങ്കിലും രോഗം ഭേദമാകാതെ വന്നതോടെ സിന്ധു നിരാ ശനായിരുന്നു.

കളിയാക്കലുകള്‍ കേട്ടു മടുത്തു’; സര്‍ക്കാരിനോട് പെന്‍ഷന്‍ ആവശ്യപ്പെട്ട് തെലങ്കാനയിലെ കഷണ്ടിക്കാരുടെ സംഘം

ഹൈദരാബാദ്: കഷണ്ടിയുള്ള തങ്ങള്‍ക്ക് പ്രതിമാസം 6,000 രൂപ പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യവുമായി തെലങ്കാനയിലെ ഒരു കൂട്ടം പുരുഷന്മാര്‍.തലയിലെ മുടി നഷ്ടപ്പെട്ട് കഷണ്ടിയായതിനെ തുടര്‍ന്ന് വലിയ നാണക്കേടാണ് തങ്ങള്‍ അനുഭവിക്കുന്നതെന്നും ചിലരുടെ പരിഹാസം സഹിച്ച്‌ മാനസിക വേദനയോടെയാണ് ജീവിക്കുന്നതെന്നും സിദ്ധിപേട്ടിലെ തങ്കല്ലപ്പള്ളി ഗ്രാമത്തിലെ ഒരു കൂട്ടം കഷണ്ടിക്കാരായ പുരുഷന്മാര്‍ പറയുന്നു.

ദിവസേന നേരിടേണ്ടി വരുന്ന ഈ പീഡനങ്ങള്‍ക്ക് പരിഹാരമായി 6,000 രൂപ പെന്‍ഷന്‍ ലഭിക്കുന്നത് സഹായകമാകുമെന്നും കഷണ്ടിയുള്ള എല്ലാ പുരുഷന്മാര്‍ക്കും ഒരു സംക്രാന്തി സമ്മാനമായി സര്‍ക്കാര്‍ പെന്‍ഷന്‍ പ്രഖ്യാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ജനുവരി 5 ന് ഗ്രാമത്തില്‍ കഷണ്ടിക്കാരുടെ ഒരു സംഘം അനൗപചാരിക യോഗം ചേര്‍ന്നിരുന്നു. സംക്രാന്തിക്ക് ശേഷം 30ലധികം ആളുകളെ ഉള്‍പ്പെടുത്തി മറ്റൊരു യോഗം ചേരുമെന്നും അവര്‍ പറഞ്ഞു.ആളുകള്‍ തങ്ങളുടെ കഷണ്ടിയെക്കുറിച്ച്‌ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ ഞങ്ങളെ വേദനിപ്പിക്കാറുണ്ട്.

തലയില്‍ മുടി കുറവായതിനാലാണ് അവര്‍ കളിയാക്കി ചിരിക്കുന്നത്. ഈ മനോഭാവം മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നു. കഷണ്ടിയാകുമോയെന്ന് ആശങ്കപ്പെടുന്നവരെ ഈ കളിയാക്കലുകള്‍ ഏറെ വേദനിപ്പിക്കുമെന്നും” അസോസിയേഷന്‍ അംഗങ്ങളിലൊരാളായ പി ആന്‍ജി പറഞ്ഞു. “കഷണ്ടി സംബന്ധിച്ച്‌ ആളുകള്‍ തമാശയായി പറയുന്ന കാര്യങ്ങള്‍ പോലും തങ്ങളെ വേദനിപ്പിക്കാറുണ്ടെന്ന്” ബിരുദധാരിയും രണ്ട് കുട്ടികളുടെ പിതാവുമായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഘത്തിലെ അംഗങ്ങളില്‍ ഒരാള്‍ക്ക് 22 വയസ്സ് മാത്രമേ പ്രായമുള്ളൂ.

എന്നാല്‍ അദ്ദേഹത്തിന്റെ തലയിലെ മുടി പൂര്‍ണമായും നഷ്ടപ്പെട്ടു. 20-കളുടെ തുടക്കത്തില്‍ തന്റെ മുടി കൊഴിഞ്ഞതായി 41 കാരനായ ആന്‍ജി പറയുന്നു.പെന്‍ഷന്‍ എന്തിന് വേണ്ടി?സര്‍ക്കാരിനോട് ആവശ്യപ്പെട്ട ഈ പെന്‍ഷന്‍ എന്തിന് വേണ്ടി ഉപയോഗിക്കും എന്ന ചോദ്യത്തിനും ഇവരുടെ പക്കല്‍ മറുപടിയുണ്ട്. “മുടി വളരാന്‍ ആവശ്യമായ ചികിത്സകള്‍ നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും. പെന്‍ഷന്‍ ഒരു ചികിത്സാ സഹായമായി കണക്കാക്കണമെന്നും” അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group