Home Featured കര്‍ണാടകയിൽ പത്താന്‍’ സിനിമ‌ക്കെതിരെ ശ്രീരാമ സേന

കര്‍ണാടകയിൽ പത്താന്‍’ സിനിമ‌ക്കെതിരെ ശ്രീരാമ സേന

ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ മുഖ്യ കഥാപാത്രങ്ങള്‍ ആവുന്ന ‘പത്താന്‍’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിനോട് ‘ബേഷാരം രംഗ്’ എന്ന ഗാനം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ചിത്രം ബഹിഷ്‌കരിക്കുമെന്നും കര്‍ണാടകയിലെ ശ്രീരാമസേന ആവശ്യപ്പെട്ടു.ഇത് പഴയ കാലമല്ലന്നും ‘ബേഷാരം രംഗ്’ എന്ന ഗാനം പിന്‍വലിച്ചില്ലെങ്കില്‍ ‘പത്താന്‍’ സിനിമ ബഹിഷ്കരണത്തിനുള്ള പ്രചാരണം നടത്തുമെന്നും ശ്രീരാമസേന സ്ഥാപകന്‍ പ്രമോദ് മുത്തലിക് പറഞ്ഞു.

‘ബേഷാരം രംഗ്’ എന്ന ഗാനം വൃത്തികേടും അസഭ്യവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ‘കാവി നിറം നാണമില്ലാത്തതാണെന്ന് പാട്ടില്‍ പറയുന്നു. ദാവൂദ് ഇബ്രാഹിമിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും നിരീശ്വരവാദികളുടെയും കൈകളിലാണ് ബോളിവുഡ്. അവര്‍ ഹിന്ദുക്കളെ ലക്ഷ്യമിട്ട് അവരുടെ വിശ്വാസ വ്യവസ്ഥയെ ആക്രമിക്കുകയാണ്’, മുത്തലിക് പറഞ്ഞു.

കാട്ടുപന്നികൾ കൂട്ടത്തോടെ ചാകുന്നതായി റിപ്പോർട്ട്

ബെംഗളൂരു: ചാമരാജനഗറിലെ ബന്ദിപ്പുർ വനത്തിൽ ദുരൂഹസാഹചര്യത്തിൽ ആറ്്‌ കാട്ടുപന്നികളെ ചത്തനിലയിൽ കണ്ടെത്തിയത് ആശങ്ക സൃഷ്ടിക്കുന്നു. പന്നിപ്പനിയെത്തുടർന്നാണോ പന്നികൾ ചത്തതെന്നാണ് വനംവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും സംശയം.വനത്തിൽ ഗോപാലസ്വാമി മലയ്ക്ക് സമീപത്താണ് കാട്ടുപന്നികളെ ചത്തനിലയിൽ കണ്ടത്.

10 പന്നികൾ ചത്തുവെന്നാണ് വനാതിർത്തി ഗ്രാമത്തിലെ ആളുകൾ വനംവകുപ്പിന് നൽകിയ വിവരം.എന്നാൽ, ആറ് പന്നികളുടെ ജഡങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. കൂടുതൽ പന്നികൾ ചത്തിട്ടുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.പോസ്റ്റ്‌മോർട്ടം നടത്തിയശേഷം പന്നികളുടെ ആന്തരികാവയവങ്ങളുടെ സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസ്, ഡൽഹിയിലെ ലബോറട്ടറി എന്നിവിടങ്ങളിലേക്ക് അയച്ചു. പരിശോധനാഫലം ലഭിച്ചാൽ മാത്രമേ മരണകാരണം അറിയാൻ സാധിക്കൂ.

You may also like

error: Content is protected !!
Join Our WhatsApp Group