Home Featured നടി ഹന്‍സിക മോട്‌വാനി വിവാഹിതയായി

നടി ഹന്‍സിക മോട്‌വാനി വിവാഹിതയായി

തെന്നിന്ത്യന്‍ താരം ഹന്‍സിക മോട്‌വാനിയുടെ വിവാഹാതിയായി.ഡിസംബര്‍ 4ന് ജയ്പൂരില്‍ വച്ചാണ് ഹന്‍സികയും സൊഹേലും വിവാഹിതരായത്. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വച്ചാണ് ഹന്‍സികയുടെ വിവാഹാഘോഷം നടന്നത്. വിവാഹിത്തിനു മുന്‍പുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.റോയല്‍ ലുക്കില്‍ സോഹേലിനൊപ്പം വിവാഹ വേദിയിലേക്കെത്തുന്ന ഹന്‍സികയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഫാന്‍സ് പേജുകളില്‍ നിറയുന്നത്.

ട്രെയിന്‍ യാത്രക്കിടെ ഒരാള്‍ കയറിപ്പിടിച്ചു, റെയില്‍വേ പൊലീസ് മോശമായി പെരുമാറി’; ദുരനുഭവം പങ്കുവെച്ച്‌ ഹനാന്‍

ജലന്ധര്‍: സ്കൂള്‍ യൂനിഫോമില്‍ മീന്‍ വിറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഹനാന്‍ എന്ന വിദ്യാര്‍ഥിനിയെ മലയാളികള്‍ മറന്നിട്ടില്ല.

സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഹനാന്‍ ട്രെയിന്‍ യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. ഒരാള്‍ യാത്രക്കിടെ ദേഹത്ത് കടന്നുപിടിച്ചെന്നും ട്രെയിനില്‍ ഒരു സംഘം പരസ്യമായി മദ്യപിക്കുന്നത് വിഡിയോയില്‍ പകര്‍ത്തിയപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നുമാണ് ഹനാന്‍ ആരോപിക്കുന്നത്. സംഭവം അറിഞ്ഞെത്തിയ പൊലീസ് മോശമായി പെരുമാറിയെന്നും പറയുന്നു.

പഞ്ചാബിലെ ജലന്ധറില്‍ പരീക്ഷ എഴുതാന്‍ പോകുന്നതിനിടെയാണ് ദുരനുഭവം. യാത്രക്കിടെ ഒരു പഞ്ചാബി ദേഹത്ത് കയറിപ്പിടിച്ചെന്നും ഒച്ചവെച്ചപ്പോള്‍ മാറി ഇരുന്നെന്നും ഹനാന്‍ ഫേസ്ബുക്ക് വിഡിയോയില്‍ ആരോപിച്ചു. പിന്നീട് കുറച്ച്‌ ചെറുപ്പക്കാര്‍ കൂട്ടം ചേര്‍ന്ന് കള്ളുകുടിച്ച്‌ ബഹളം വെക്കാന്‍ തുടങ്ങി. പലതവണ മുന്നറിയിപ്പ് നല്‍കി. സുരക്ഷക്ക് മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് വിഡിയോ എടുത്തത്. സംഭവമറിഞ്ഞെത്തിയ റെയില്‍വേ പൊലീസ് മോശമായി പെരുമാറിയെന്നും ഹനാന്‍ ആരോപിച്ചു. അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം തന്നോട് ട്രെയിനില്‍നിന്ന് ഇറങ്ങാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും ഹനാന്‍ ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group