ബെംഗളൂരു: യശ്വന്ത്പുര റെയിൽവേ ടെർമിനലിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. ജൂൺ 20നു പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നിർവഹിച്ച പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി.380 കോടിരൂപ ചെലവഴിച്ചുള്ള ടെർമിനൽ നവീകരണം 2025ൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
മൾട്ടി ലെവൽ കാർപാർക്കിങ് കേന്ദ്രം, ഫുഡ് പ്ലാസ, പുതിയ പ്രവേശനകവാടം, പ്ലാറ്റ്ഫോമുകളുടെ നവീകരണം, മെട്രോ സ്റ്റേഷനിലേക്കുള്ള കാൽനട മേൽപാലം എന്നിവയാണു നിർമിക്കുന്നത്. പ്രതിദിനം 1 ലക്ഷം പേർ ആശ്രയിക്കുന്ന യശ്വന്ത്പുര നഗരത്തിലെ രണ്ടാമത്തെ ടെർമിനലാണ്.
നത്തോലി ചെറിയ മീനല്ല; പിസ ടോപ്പിങ്ങിനായി കാമുകി എപ്പോഴും നത്തോലി തിരഞ്ഞെടുക്കുന്നു;പ്രണയബന്ധം അവസാനിപ്പിച്ച് കാമുകന്‍
പിസയും ബര്‍ഗറുമെല്ലാം ഇന്നത്തെ തലമുറയ്‌ക്ക് ഇഷ്ടമുള്ള ഭക്ഷണവിഭവങ്ങളാണ്. ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്ത് നല്‍കുന്ന പിസ-ബര്‍ഗര്‍ ഷോപ്പുകള്‍ ഇന്ന് പലയിടത്തും ട്രെന്‍ഡിങ്ങാണ്.കമിതാക്കളും സുഹൃദ് വലയങ്ങളും ഇത്തരം ഷോപ്പുകളിലെ നിത്യസന്ദര്‍ശകരാണ്.എന്നാല്‍ പിസയിലെ ടോപ്പിംഗ് കാരണം തന്റെ പ്രണയം നഷ്ടപ്പെട്ടുവെന്നാണ് ഒരു യുവതി സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.
നല്ല രീതിയില്‍ മുന്നോട്ടുപോയിരുന്ന ബന്ധം ഒരൊറ്റ മെസേജ് അയച്ചാണ് കാമുകന്‍ അവസാനിപ്പിച്ചത്. തനിക്കേറെ ഇഷ്ടമുള്ള പിസയില്‍ ടോപ്പിങ്ങായി നത്തോലി തിരഞ്ഞെടുത്തതാണ് കാമുകന്‍ ബന്ധം തന്നെ അവസാനിപ്പിക്കാന്‍ കാരണമായി പറയുന്നത്.രാവിലെ ഏഴുമണിക്ക് കാമുകിയ്‌ക്കയച്ച മെസേജിലാണ് യുവാവ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
നത്തോലി കാരണം താന്‍ ബ്രേക്ക്‌അപ്പായെന്ന് മംമ്‌സ് നെറ്റ് എന്ന ലണ്ടന്‍ ആസ്ഥാനമായസമൂഹമാദ്ധ്യമ പ്ലാറ്റഫോമിലൂടെയാണ് യുവതി അറിയിച്ചത്. എന്തായാലും യുവതിയുടെ ഈ പ്രണയപരാജയകഥ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് യുവതിയെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.