സുല്‍ത്താൻ ബത്തേരി: പൊലീസുകാരെ വട്ടം കറക്കിയ ബൈക്ക് മോഷ്ടാവ് ഒടുവില്‍ സ്വന്തം ഹെല്‍മറ്റിന്റെ പേരില്‍ തന്നെ പിടിയിലായി. പനമരം, ബത്തേരി സ്റ്റേഷന് കീഴിലായി നിരവധി ബൈക്കുകള്‍ മോഷ്ടിച്ച് ആക്രിയാക്കി വിറ്റ് വിലസിയ ബത്തേരി കട്ടയാട് റൊട്ടിക്കടയില്‍ എം ഷഫീഖ് (27) ആണ് പൊലീസ് പിടിയിലായത്. ഓരോ ബൈക്ക് മോഷണ കേസിലും അന്വേഷണം നടന്നുകൊണ്ടിരിക്കെ തുടര്‍ച്ചയായി മോഷണം നടത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ പൊലീസിനെ വട്ടംചുറ്റിച്ച കേസുകളിലാണ് മോഷ്ടാവ് ധരിച്ച ഹെല്‍മറ്റ് വഴികാട്ടിയായത്.
സി സി ടി വി ഇല്ലാത്ത ഇടങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളായിരുന്നു മോഷ്ടാവ് നോക്കിവെച്ചിരുന്നത്. മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭിക്കില്ലെന്ന് മനസിലാക്കിയ പൊലീസ് പിന്നീട് മോഷണം നടന്ന മേഖലയിലെ റോഡുകളിലെയും കവലകളിലെയും ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് എല്ലായിടത്തും ‘കറുപ്പും മഞ്ഞയും’ നിറത്തില്‍ പ്രത്യേക ഡിസൈനിലുള്ള ഹെല്‍മെറ്റ് ധരിച്ചുള്ള യുവാവിന്റെ യാത്ര ശ്രദ്ധയില്‍പ്പെടുന്നത്.
ഇതോടെയാണ് മോഷ്ടാവ് ഒരാളെന്ന നിഗമനത്തിലേക്ക് പോലീസെത്തുന്നത്. ഹെല്‍മറ്റിന്റെ ‘ഉടമസ്ഥനെ’ മനസിലാക്കിയ അന്വേഷണ സംഘം കഴിഞ്ഞ ഒരാഴ്ചയായി ഇയാളെ പോലീസിന്റെ നിരീക്ഷണത്തിലാക്കിയിരുന്നു. കഴിഞ്ഞദിവസം വീട്ടില്‍നിന്നാണ് ഷഫീഖിനെ കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ hzeലീസ് നടത്തിയ പരിശോധനയില്‍ പിറകുവശത്തെ ഷെഡ്ഡില്‍നിന്ന് മോഷ്ടിച്ച ബൈക്കുകള്‍ പൊളിച്ചതിന്റെ പാര്‍ട്സുകളും കണ്ടെടുത്തു.
മുമ്പ് ആക്രിക്കടയില്‍ ജോലിചെയ്തിരുന്ന ഷഫീഖ്, മോഷ്ടിച്ച ബൈക്കുകള്‍ പൊളിച്ച് പാര്‍ട്സുകളാക്കാന്‍ വിധഗ്ദ്ധനായിരുന്നു. കഴിഞ്ഞ ജൂണ്‍മുതല്‍ ഒക്ടോബര്‍ വരെ ബത്തേരി പോലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് ആറ് ബൈക്കുകള്‍ ഷഫീഖ് മോഷ്ടിച്ചതായി പോലീസ് അറിയിച്ചു.അന്വേഷണസംഘം പിടികൂടുമ്പോള്‍ പോലും പനമരത്തുനിന്ന് മോഷിച്ച ബൈക്കായിരുന്നു ഷഫീഖ് വ്യാജനമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച് ഉപയോഗിച്ചിരുന്നത്.
മോഷ്ടിക്കാനുള്ള ബൈക്ക് നോക്കിവെച്ചശേഷം ആളുകളില്ലാത്ത സമയംനോക്കിയെത്തി, കീ കണക്ഷന് പ്ലഗ് ഊരിമാറ്റിയാണ് കടത്തിക്കൊണ്ടുപോയിരുന്നത്. ബത്തേരി സ്റ്റേഷന് പരിധിയില്‍ ബൈക്ക് മോഷണം പതിവായതോടെ പോലീസ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
ബത്തേരിയിലെ ആക്രിക്കടകളിലായിരുന്നു ഷഫീഖ് ബൈക്കുകളുടെ പാര്‍ട്സുകള്‍ വിറ്റിരുന്നത്. തെളിവെടുപ്പില്‍ ആക്രിക്കടകളില്‍ വിറ്റ പാര്ട്സുകളില് ചിലത് കണ്ടെടുത്തിട്ടുണ്ട്. ബത്തേരി സ്റ്റേഷനിലെ എസ് ഐ മാരായ ജെ ഷജീം, പി ഡി റോയിച്ചന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി ആര് രജീഷ്, അജിത്ത് കുമാര്‍, നിഷാദ്, ശരത് പ്രകാശ്, സുനില്‍, സുജിത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
ആന്റിബിയോട്ടിക്സ് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഐസിഎംആര്‍
കുറഞ്ഞ ഗ്രേഡ് പനി, വൈറല്‍ ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റീസര്‍ച്ച്.ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളും ഐസിഎംആര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൃത്യമായ സമയക്രമം പാലിച്ചിട്ടേ മരുന്നുകള്‍ നല്‍കാവൂ എന്നും ശനിയാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ന്യുമോണിയക്ക് അഞ്ച് ദിവസത്തേക്കും ഗുരുതരമായ ന്യുമോണിയയ്ക്ക് എട്ട് ദിവസത്തേക്കും ആന്റിബയോട്ടിക്കുകള്‍ നല്‍കണമെന്ന് ICMR മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ത്വക്ക് രോഗം, സാരമല്ലാത്ത അണുബാധ എന്നിവയ്ക്ക് അഞ്ച് ദിവസവും ന്യുമോണിയക്ക് അഞ്ച് ദിവസം എന്നിങ്ങനെയാണ് ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടതെന്ന് മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
ശുപാര്‍ശ ചെയ്യുന്ന കാലയളവിനപ്പുറം മരുന്ന് നല്‍കുന്നില്ലെന്ന് ഉറപ്പാക്കണം. ഗുരുതരമായ രോഗബാധിതരായ രോഗികള്‍ക്ക് എംപിരിക് ആന്റിബയോട്ടിക് തെറാപ്പി പരിമിതപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.സാധാരണ ഗതിയില്‍ കഠിനമായ സെപ്സിസ്, സെപ്റ്റിക് ഷോക്, സാധാരണ ന്യുമോണിയ, ഗുരുതരമായ ന്യുമോണിയ , നെക്രോടൈസിങ് ഫാറ്റിയെസിങ് എന്നിവയാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് എംപിരിക് ആന്റിബയോട്ടിക് തെറാപ്പി നല്‍കുക. അതിനാല്‍ മികച്ച തെറാപ്പി നല്‍കുകയും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
2021 ജനുവരി 1നും ഡിസംബര്‍ 31നും ഇടയില്‍ നടത്തിയ ഒരു ICMR സര്‍വേയില്‍ ന്യുമോണിയ, സെപ്റ്റിസീമിയ എന്നിവയുടെ ചികിത്സയ്ക്കായി പ്രധാനമായും നല്കുന്ന ശക്തമായ ആന്റിബയോട്ടിക്കായ കാര്‍ബപെനെമില്‍ നിന്ന് ഇന്ത്യയിലെ വലിയൊരു വിഭാഗം രോഗികള്‍ക്കും പ്രയോജനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി.