ബെംഗളൂരു: നിയമസഭാ തിരഞെഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷാ ഫീസായി കോൺഗ്രസ് ശേഖരിച്ചത് 25 കോടി രൂപ. 1200 പേരാണ് സ്ഥാനാർഥികളാ കാൻ അപേക്ഷ നൽകിയത്. പൊതുവിഭാഗത്തിൽ നിന്നുള്ളവരിൽ നിന്ന് 2 ലക്ഷം രൂപയും പട്ടിക വിഭാഗക്കാരിൽനിന്നു ഒരു ലക്ഷം രൂപയുമാണ് വാങ്ങിയത്. ഇതിനു പുറമേ മുഴുവൻ പേരിൽ നിന്നും അപേക്ഷ ഫീസായി 5000 രൂപയും ഈടാക്കിയിരുന്നു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ മണ്ഡലത്തിന്റെ പേരു നൽകാതെ അപേക്ഷ സമർപ്പിച്ച ഏക നേതാവാണ് സിദ്ധരാമയ്യ. ഏതാനും മുൻ മന്ത്രിമാരുടെയും എംഎൽഎമാരുടെയും മക്കളും അപേക്ഷ നൽകിയിട്ടുണ്ട്.
മംഗളൂരു സ്ഫോടനം ; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
മംഗളൂരു സ്ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കര്‍ണാടക പൊലീസ്. രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ഷാരിഖിനുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു.
കഴിഞ്ഞ ദിവസം പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സ്ഫോടനം ആസൂത്രണം ചെയ്ത അബ്ദുള്‍ മദീന്‍ താഹയ്ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് കണ്ടെത്തിയ ശിവമോഗ സ്വദേശികളായ അറാഫത്ത് അലി , മുസാഫിര്‍ ഹുസൈന് എന്നിവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഷാരിഖ് ആലുവയില്‍ താമസിച്ചതായും കണ്ടെത്തിയിരുന്നു. സംഭവത്തിലും അന്വേഷണം ഊര്‍ജ്ജിതമാക്കി.