Home Featured പാക് അനുകൂല വീഡിയോ റെക്കോഡ് ചെയ്ത് എഫ്ബിയില്‍ ഇട്ടു; ബംഗളൂരുവില്‍ മൂന്ന് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി

പാക് അനുകൂല വീഡിയോ റെക്കോഡ് ചെയ്ത് എഫ്ബിയില്‍ ഇട്ടു; ബംഗളൂരുവില്‍ മൂന്ന് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി

by കൊസ്‌തേപ്പ്

ബംഗളൂരു: പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബംഗളൂരു ന്യൂ ഹൊറൈസണ്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ബംഗളൂരു സ്വദേശി ആര്യന്‍, ധവാന്‍ഗരേ സ്വദേശി റിയ രവിചന്ദ്ര, ആന്ധ്ര പ്രദേശ് സ്വദേശി ദിനകര്‍ എന്നിവരാണ് അറസ്റ്റിലായത്.

ആര്യനും റിയയുമാണ് മുദ്രാവാക്യം വിളിച്ചത്. ദിനകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും മുദ്രാവാക്യം ആവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥി വീഡിയോ സുഹൃത്തിക്കള്‍ക്കിടയില്‍ പങ്കുവെയ്‌ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം കോളേജില്‍ നടന്ന സാംസ്‌കാരിക പരിപാടിയിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ മറ്റ് വിദ്യാര്‍ത്ഥികളും മൂവരെയും ചോദ്യം ചെയ്തിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ ആര്യനെ മര്‍ദ്ദിക്കുകയും ചെയ്തു. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ആര്യനെ കൊണ്ട് മാപ്പ് പറയ്‌ക്കുകയും ചെയ്തു.

മൂന്ന് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ പ്രകോപനം സൃഷ്ടിച്ചതിനാണ് കേസ്. വിനോദത്തിനായാണ് മുദ്രാവാക്യം വിളിച്ചതെന്നും ഇതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങള്‍ ഇല്ലെന്നും വിദ്യാര്‍ത്ഥികള്‍ പോലീസിന്റെ ചോദ്യം ചെയ്യലിനിടയില്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും പോലീസ് ഇത് സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

വിനോദയാത്രക്കാരുടെ ശ്രദ്ധക്ക്, ഇക്കാര്യങ്ങൾ കർശനമായി പാലിക്കണം; പുതിയ നടപടിക്രമങ്ങളെക്കുറിച്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ പുതുക്കിയ നടപടിക്രമങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി വിനോദയാത്ര പോകുന്നതിന്റെ ഒരാഴ്ച്ച മുമ്പ് വാഹനത്തിന്റെ വിശദാംശങ്ങൾ ആർ.ടി.ഒ അല്ലെങ്കിൽ ജോയിന്റ് ആർ.ടി.ഒക്ക് നൽകണം. വിനോദയാത്ര പോകുന്നതിന് ഒരാഴ്ച്ച മുമ്പ് വാഹന ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും ആർ.ടി.ഒ അല്ലെങ്കിൽ ജോയിന്റ് ആർ.ടി.ഒ മുമ്പാകെ പരിശോധിപ്പിച്ചിരിക്കണം.

നിശ്ചിത മാതൃകയിലുള്ള ഫോമിൽ തയ്യാറാക്കിയ വാഹന പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പുകൾ വാഹന ഉടമ/ഡ്രൈവർ എന്നിവർക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കണം. വാഹന പരിശോധനാ റിപ്പോർട്ട് വാഹനത്തിന്റെ ഡ്രൈവർ യാത്രയിൽ ഉടനീളം സൂക്ഷിക്കേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ പരിശോധനക്ക് ഹാജരാക്കേണ്ടതുമാണ്.

വാഹന പരിശോധനാ റിപ്പോർട്ട് ആ പ്രത്യേക വിനോദയാത്രക്ക് മാത്രമാണ് ബാധകം. വാഹന പരിശോധനയുടെ പേരിൽ സ്ഥാപന മേധാവികൾ വാഹന ഉടമയ്‌ക്കോ ഡ്രൈവറിനോ അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കരുതെന്നും ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശത്തിൽ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group