ബെംഗളുരു: ബിബിഎംപി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കരട് വോട്ടർ പട്ടികയിൽ നിന്ന് 6.69 ലക്ഷം പേരെ ഒഴിവാക്കി. മരിച്ചവരെയും താമസം മാറിപ്പോയവരെയുമാണ് ഒഴിവാക്കിയതെന്ന് ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. 3,07535 പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തി. ബിബിഎംപി പരിധിയിലെ 28 നിയമസഭാ മണ്ഡലങ്ങളിലായി 91,15,805 വോ ട്ടർമാരാണുള്ളത്. ഇതിൽ 47,35,952 പുരുഷൻമാരും 43,79,853 സ്ത്രീകളും ഉൾപ്പെടുന്നു. അന്തിമ വോട്ടർപട്ടിക ജനുവരിയിൽ പ്രസിദ്ധീകരിക്കും.
നിലംപൊത്താറായ കെട്ടിടത്തില്‍ ഒറ്റക്ക്; നേപ്പാളി വയോധികയെ നാട്ടിലെത്തിക്കാന്‍ നടപടിയായി
മട്ടാഞ്ചേരി: നിലംപൊത്താറായ പാണ്ടികശാല കെട്ടിടത്തില്‍ ഒറ്റക്ക് കഴിയുന്ന നേപ്പാള്‍ സ്വദേശിയായ വയോധികയുടെ ദുരിത ജീവിതത്തില്‍ ഇടപെടലുമായി അധികൃതര്‍.പ്യൂട്ടാന്‍ സ്വദേശിനിയായ പീമാദേവി ഗൂര്‍ഖയായ ഭര്‍ത്താവിനൊപ്പം 48 വര്‍ഷം മുമ്ബാണ് മട്ടാഞ്ചേരിയില്‍ എത്തുന്നത്. ഭര്‍ത്താവിന്‍റെ മരണത്തോടെ ഒറ്റയ്ക്കായി. വാടക നല്‍കാന്‍ കഴിയാതായതോടെ താമസം പാണ്ടികശാലയിലേക്ക് മാറി. ഭര്‍ത്താവിന്‍റെ തുച്ഛമായ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെങ്കിലും അരപ്പട്ടിണിയിലാണ് ജീവിതം.
ഇവര്‍ താമസിക്കുന്ന ജീര്‍ണിച്ച പാണ്ടികശാല കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത് ലഹരി ഉപയോഗിക്കുന്നവരും തമ്ബടിക്കുന്നുണ്ട്. കോവിഡ് സമയത്ത് സാമൂഹികവിരുദ്ധര്‍ പീമാദേവിയുടെ കഴുത്തില്‍ കയര്‍മുറുക്കി കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്.പീമാദേവിയെ നേപ്പാളിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ തുടങ്ങിയതായി ഹൈബി ഈഡന്‍ എം.പി പറഞ്ഞു. സംഭവം ജില്ല കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി.
ഇതോടെ കലക്ടറുടെ നിര്‍ദേശാനുസരണം ജില്ല ഡെവലപ്മെന്‍റ് കമീഷണര്‍ ചേതന്‍ കുമാര്‍ മീണ സ്ഥലം സന്ദര്‍ശിച്ചു. പീമാദേവിയുടെ കാര്യത്തില്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായും അവിടത്തെ പൊലീസ് ഉദ്യോഗസ്ഥരുമായും ആശയ വിനിമയം തുടങ്ങിയതായി എം.പിക്ക് എ.ഡി.സി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മട്ടാഞ്ചേരി അസി. പൊലീസ് കമീഷണര്‍ ചുമതലപ്പെടുത്തിയതനുസരിച്ച് വ്യാഴാഴ്ച പൊലീസ് സ്ഥലത്തെത്തി പീമാദേവിയുടെ മൊഴിയെടുത്തു.
രോഗങ്ങള്‍ തളര്‍ത്തുന്നുണ്ടെങ്കിലും ജന്മനാട്ടിലേക്ക് മടങ്ങണം, അവിടെ കിടന്ന് മരിക്കണം എന്ന് മാത്രമാണ് ഇപ്പോഴത്തെ ആഗ്രഹമെന്ന് പീമാദേവി ‘മാധ്യമ’ത്തോട് പറഞ്ഞു.