Home Featured ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നഗരത്തില്‍

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നഗരത്തില്‍

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗളൂരുവില്‍. രാവിലെ 10ന് അദ്ദേഹം എച്ച്‌.എ.എല്‍ വിമാനത്താവളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.അവിടെനിന്ന് റോഡ് മാര്‍ഗം വിധാന്‍ സൗധയില്‍ എത്തും. 10.30ന് കനകദാസയുടെയും വാല്മീകിയുടെയും പ്രതിമയില്‍ ആദരാഞ്ജലിയര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.10.40ഓടെ കെ.എസ്.ആര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി മൈസൂരു-ബംഗളൂരു-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഏഴാം നമ്ബര്‍ പ്ലാറ്റ്ഫോമിലായിരിക്കും ചടങ്ങ്.

എട്ടാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ ഭാരത് ഗൗരവ് കാശി ദര്‍ശന്‍ ട്രെയിനും അദ്ദേഹം ഫ്ലാഗ്‌ഓഫ് ചെയ്യും. തുടര്‍ന്ന് 11.10ഓടെ ഹെബ്ബാളിലെ വ്യോമസേന ട്രെയിനിങ് കമാന്‍ഡ് സെന്‍ററിലേക്ക് മോദി പോകും.ശേഷം ഹെലികോപ്ടറില്‍ ബംഗളൂരു വിമാനത്താവളത്തില്‍ എത്തും. 11.40ഓടെ വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍-2 അദ്ദേഹം ഉദ്ഘാടനം ചെയ്യും.

12.10ഓടെ വിമാനത്താവള പരിസരത്ത് സജ്ജമാക്കിയ 108 അടി ഉയരമുള്ള ബംഗളൂരു നഗരശില്‍പി കെംപെഗൗഡയുടെ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്യും.ഉച്ചക്ക് ഒരു മണിക്ക് വിമാനത്താവളവേദിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇവിടെ സംസാരിക്കും. ശേഷം 1.35ഓടെ അമൃത് രണ്ട് പദ്ധതിയുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ഇന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം

ബംഗളൂരു: വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനാല്‍ വെള്ളിയാഴ്ച നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ടുവരെയാണിത്. ഒ.ടി.സി ജങ്ഷന്‍, പൊലീസ് തിമ്മയ്യ സര്‍ക്കിള്‍, രാജ്ഭവന്‍ റോഡ്, ബസവേശ്വര സര്‍ക്കിള്‍, പാലസ് റോഡ്, റേസ് കോഴ്സ് റോഡ്, സാങ്കി റോഡ്, ക്വീന്‍സ് റോഡ്, ബെള്ളാരി റോഡ്, എയര്‍പോര്‍ട്ട് എലവേറ്റഡ് കോറിഡോര്‍, ശേഷാദ്രി റോഡ് (മഹാറാണി പാലം മുതല്‍ കെ.ആര്‍.എസ് റെയില്‍വേ സ്റ്റേഷന്‍റെ പ്രവേശന കവാടം വരെ), കെ.ജി റോഡ് (ശാന്തല ജങ്ഷന്‍ മുതല്‍ മൈസൂരു ബാങ്ക് സര്‍ക്കിള്‍ വരെ), വട്ടാല്‍ നാഗരാജ് റോഡ് (ഖോദായ്സ് അടിപ്പാത മുതല്‍ പി.എഫ് വരെ), കെംപെഗൗഡ ഇന്‍റര്‍നാഷനല്‍ റോഡിന്‍റെ ചുറ്റിലുമുള്ള എല്ലാ റോഡുകളിലും എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക.

ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ ബില്‍; പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള അവസാന തീയതി നീട്ടി

2022ലെ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ ബില്ലിന്റെ കരട് സംബന്ധിച്ച്‌ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നീട്ടി.ഈ മാസം 20 വരെയാണ് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത്. ബില്ലില്‍ ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങള്‍, മെഷീന്‍-ടു-മെഷീന്‍ ആശയവിനിമയം, കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്നു. ഈ സേവനങ്ങളും ട്രായ് തന്നെയായിരിക്കുമോ നിയന്ത്രിക്കുന്നത് എന്ന ചോദ്യം എംപിമാര്‍ ഉന്നയിക്കുന്നുണ്ട്.

ഒരു ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിന് ലൈസന്‍സ് ആവശ്യമാണെന്നും ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നല്‍കുന്നതിന് രജിസ്ട്രേഷന്‍ ആവശ്യമാണെന്നുമാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളില്‍ ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മാത്രമേ ഉള്‍പ്പെടൂ.

സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ സാധ്യതയുള്ള പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്ബ് ബില്ലിന്റെ ചര്‍ച്ച പൂര്‍ത്തിയാക്കുമെന്ന് സമിതി അഭിപ്രായപ്പെട്ടു. പാര്‍ലമെന്ററി പാനലില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും പൊതുജനാഭിപ്രായം തേടുന്നതിനായി ബില്‍ വീണ്ടും കരടായി അവതരിപ്പിക്കുന്നത്. 2023 ലെ മണ്‍സൂണ്‍ സെഷനില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാനും ഈ ബില്‍ പാസാക്കാനും സാധ്യത ഉണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group